വരവർണ്ണങ്ങളുടെ ഹരിശ്രീ കുറിക്കുന്നവർക്ക് ഒരു കൈപ്പുസ്തകം :ചാലക്കര പുരുഷു

വരവർണ്ണങ്ങളുടെ ഹരിശ്രീ കുറിക്കുന്നവർക്ക് ഒരു കൈപ്പുസ്തകം :ചാലക്കര പുരുഷു
വരവർണ്ണങ്ങളുടെ ഹരിശ്രീ കുറിക്കുന്നവർക്ക് ഒരു കൈപ്പുസ്തകം :ചാലക്കര പുരുഷു
Share  
2025 Jul 01, 11:56 PM
MANNAN

വരവർണ്ണങ്ങളുടെ ഹരിശ്രീ കുറിക്കുന്നവർക്ക് ഒരു കൈപ്പുസ്തകം

:ചാലക്കര പുരുഷു

തലശ്ശേരി:വരവർണ്ണങ്ങളുടെ കലയെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ് 'ചിത്രകല അറിയാനും വരയാനും' എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്ത കവിയും, കാർട്ടൂണിസ്റ്റും, ചിത്രകാരനുമായ എം.അജയകുമാർ.

രേഖാചിത്രരചനയുടേയും, ഷേഡിംഗുകളുടേയും, മറ്റ് രചനകളുടേയും സാങ്കേതിക അറിവുകളെ പകർന്നേകുകയാണ് ഈ സർഗ്ഗ പ്രതിഭാ മനുഷ്യ ശരീരത്തിൻ്റെ അനാട്ടമിക്കൽ ഘടനയും, പ്രകൃതി ചിത്രരചനയുടെ സൂക്ഷ്മ ഭാഗങ്ങളുമെല്ലാം എങ്ങിനെ അനായാസേന ചിത്രീകരിക്കാമെന്ന് ഈ ഗ്രന്ഥത്തിൽ സോദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്. കാൽപ്പനിക ഭാവനകളെ എങ്ങിനെ രചനയിലേക്ക് കൊണ്ടുവരാമെന്നതിൻ്റെ ടെക്നിക്കുകളും ഒരു ചിത്രകലാ വിദ്യാർത്ഥിക്ക് സാമാന്യ പരിജ്ഞാനം ലഭ്യമാക്കാൻ ഇത് പ്രയോജനപ്പെടും. പെൻസിൽ, ബ്രഷ് എന്നിവയുടെ പ്രയോഗങ്ങളെക്കുറിച്ചും, പ്രാഥമിക വർണ്ണ സങ്കലനത്തെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ തെളിമയോടെ പ്രതിപാദിക്കുന്നുണ്ട്.

ദേശീയ അന്തർദ്ദേശീയചിത്രകലാപ്രതിഭകളെ ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്.

ചിത്രകലയുടെ ഉത്ഭവം തൊട്ട് ഭാരതീയ - കേരളീയ ചിത്രകലയുടെ ചുവട് വെപ്പുകൾ തൊട്ട്, ചിത്രകലയിലെ ഇസങ്ങൾ വരെയുള്ള, വിവിധ കാലഘട്ടങ്ങളിലൂടെ വർണ്ണസഞ്ചാരം ഈ ഗ്രന്ഥത്തിൽ തെളിഞ്ഞ് കാണാനാവും. വരയും തലവരയും ഒരു പോലെയാണെന്നും, തെളിഞ്ഞാൽ എല്ലാം ശരിയാകുമെന്നും, ജീവിതത്തിൽ ഒരിക്കലെങ്കിലും കുത്തി വരയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ലെന്നും ഗ്രന്ഥകാരൻ എം.അജയകുമാർ പറയുന്നു. ഒൻപത് ഗ്രന്ഥങ്ങളുടെ കർത്താവായ അജയകുമാർ, ചാക്യാർ വിനോദമാസികയുടെ എഡിറ്ററുമാണ്.സംസ്ഥാന കാർട്ടൂൺ അക്കാദമിയുടെ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഈ ചിത്രകലാ അദ്ധ്യാപകൻ, കേരളത്തിനകത്തും പുറത്തും നിരവധി കാർട്ടൂൺ- ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.

ഒരു നാൾ ഒരു കഥ

ചർച്ചാ പരമ്പര തുടങ്ങി


തലശ്ശേരി: വയലളം റീഡേർസ് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി 'ഒരു നാൾ ഒരു കഥ' എന്നു പേരിട്ടിരിക്കുന്ന കഥാ പരമ്പരയിൽ മലയാളക്കരയിൽ ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശസ്ത എഴുത്തുകാരി ആർ.രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത', 'ആത്രേയകം' എന്നീ രണ്ടു നോവലുകൾ തുടർച്ചയായ രണ്ടു ഞായറാഴ്ചകളിൽ ചർച്ച ചെയ്ത് വായനയുടെ 'ഹൈവേ' പടുത്തുയർത്തി.

വയലളം, റീഡേർസ് സെൻ്റർ, പ്രണവം നഗറിൽ നടയി ലീലയുടെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച 'വീട്ടുമുറ്റ വായന' മരിക്കാത്ത വായനകളുടെ പ്രതീക്ഷകൾ പകർന്നു. പങ്കാളിത്ത - ചർച്ചകൾകൊണ്ട്‌ പരിപാടി മികച്ചു നിന്നു. എൻ.എസ്.മാധവൻ്റെ ഭീമച്ചൻ, മാധവിക്കുട്ടിയുടെ നെയ്പ്പായസം, പി.ഷണ്മുഖത്തിൻ്റെ വാച്ചാത്തി, വിനോദ്കൃഷ്ണയുടെ 9 എംഎം ബരേറ്റ, സുഭാഷ് ചന്ദ്രൻ്റെ ജ്ഞാനസ്നാനം, എം ടിയുടെ നാലുകെട്ട് എന്നിങ്ങനെ പ്രശസ്തമായ രചനകൾ ഇതിനകം ചർച്ച ചെയ്യപ്പെട്ടു. യു.ബ്രിജേഷ്, പി.പി.വത്സരാജൻ മാസ്റ്റർ, ടി.കെ.ഷാജ് മാസ്റ്റർ, രഞ്ചിത്ത് കുമാർ എന്നിവർ ചർച്ചകൾ നയിച്ചു. ജൂലായ് 6 ന് ഞാറ്റ്യേല ശ്രീധരൻ്റെ ഓർമകളുടെ തിറയാട്ടം എന്ന ആത്മകഥ ചർച്ച ചെയ്യുന്നതാണ്.


whatsapp-image-2025-07-01-at-19.56.07_7fa7c759_1751397940

വിവിധ ക്ലബുകളുടെ പ്രവർത്തനം ആരംഭിച്ചു


മാഹി:ചാലക്കര സെന്റ് തെരേസ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ പെരിങ്ങാടി നിർവഹിച്ചു.

 മാഹി പള്ളി ബസിലിക്ക റക്ടർ സെബാസ്റ്റ്യൻ കാരക്കാട്ട് അധ്യക്ഷത വഹിച്ചു 

 പ്രിൻസിപ്പൽ സിസ്റ്റർ അമല വിശിഷ്ട വ്യക്തിയെ ആദരിച്ചു.

 ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള നൃത്താവിഷ്കാരവും മലയാളം,ഇംഗ്ലീഷ്, സയൻസ്, കണക്ക്, ഐടി സോഷ്യൽ എന്നീ ക്ലബ്ബുകളുടെ വിദ്യാർത്ഥികൾ സ്കിറ്റുകളും അവതരിപ്പിച്ചു.

 ലക്ഷ്മി ആർ നായർ, പി മഞ്ജിമ, ടി സി രജിന,ഷിംല സുനിൽകുമാർ നേതൃത്വം നൽകി.

 വി പി ലയാൽ സ്വാഗതവും,കെ വി അലീഷ നന്ദിയും പറഞ്ഞു.



ചിത്രവിവരണം: സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്യുന്നു.

malli

കതിരൂർ സ്ക്കൂളിൽ ചെണ്ടുമല്ലി കൃഷിയും ഔഷധസസ്യ തോട്ടവും ആരംഭിച്ചു


തലശ്ശേരി : കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ സഹായത്താൽ കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിൽ ചെണ്ട് മല്ലി കൃഷി ആരംഭിച്ചു. ഇതോടനുബന്ധിച്ച് സ്ക്കൂളിൻ്റെ പോർട്ടിക്കോയിൽ ഔഷധ സസ്യങ്ങളും വെച്ച് പിടിപ്പിച്ചു. 

കതിരൂർ ബേങ്ക് തനതായി നിർമ്മിച്ചവയാണിവ

ബേങ്കിൻ്റെ കാവുങ്കര ഇല്ലം നാഴ്സറിയും കതിരൂരിലെ വിപണ കേന്ദ്രവും ആഗസ്തിൽ ആരംഭിക്കും. നാഴ്സറി ഉദ്ഘാടനത്തിൻ്റെ ഭാഗമായി റോസ് ബെഡ് ഉണ്ടാക്കാനും മത്സ്യക്കുളം തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്ക്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് . മുകന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. പി അജിത്ത്, കെ.. പ്രിയ, ആർ.എം. ഷീബ, അനിൽ മാസ്റ്റർ, സംസാരിച്ചു. സ്ക്കൂൾ m പ്രിൻസിപ്പൾ ഇൻ - ചാർജ് .ബിന്ദുശ്രീ സ്വാഗതവും ബേങ്ക് സെക്രട്ടറി പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു


ചിത്രവിവരണം:ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മoത്തിൽ ഉദ്ഘാടനം ചെയ്യുന്നു


ലോഗൻസ് റോഡ് നവീകരണം (ഇനിയും താമസിച്ചാൽ സഹന സമരം 


തലശ്ശേരി:ഒരുമാസത്തിനകം പണിതീർത്ത് തുറന്ന് നൽകാമെന്ന ഉറപ്പിൽ നവീകരണ പ്രവൃത്തികൾ തുടങ്ങിയ നഗര മധ്യത്തിലെ ലോഗൻസ് റോഡ് രണ്ട് മാസത്തിലേറെകഴിഞ്ഞിട്ടുംപൂർത്തിയാക്കാനാവാത്തതിൽ കടുത്ത പ്രതിഷേധവുമായി വ്യാപാരി സംഘടന രംഗത്ത്. രണ്ടും മൂന്നും തൊഴിലാളിളെ ഉപയോഗിച്ച് ഇഴഞ്ഞു നടക്കുന്ന നവീകരണം കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നിർവ്വഹിച്ച് പൂർത്തിയാക്കണമെന്നും, ഇനിയും താമസിച്ചാൽ ഇതര കച്ചവട സംഘടനകളുമായി ആലോചിച്ച് സംയുക്ത സഹന സമരം ആരംഭിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിതലശ്ശേരി യൂനിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഏറെ ശോചനീയമാണ് ലോഗൻസ് റോഡിലെ കച്ചവടക്കാരുടെ അവസ്ഥയെന്ന് ജനറൽ സിക്രട്ടറി സി.സി. വർഗ്ഗീസ് പറഞ്ഞു. ചെറുകിട, ഇടത്തരം കച്ചവടക്കാരിൽ പലർക്കും .കടകളുടെ വാടക പോലും കൃത്യമായി നൽകാനാവുന്നില്ല. സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്താത്തതിനെ തുടർന്ന് ഏതാനും കടകൾ പൂട്ടി. ഇരു ചക്ര വാഹനങ്ങൾ പോലുംകടയുടെ മുൻപിൽ നിർത്തിയിടാൻ പൊലീസ് അനുവദിക്കുന്നില്ല.. ജനങ്ങൾ തലശ്ശേരിയിലേക്ക് സാധനം വാങ്ങാൻ വരാൻ മടിക്കുകയാണ്. പ്രശ്നം സ്ഥലം എം.എൽ.എ കൂടിയായസ്പീക്കറുടെയും നഗരസഭാ അധികാരികളുടെയും ശ്രദ്ധയിൽ ഒട്ടേറെ തവണ പെടുത്തിയെങ്കിലും പരിഹാരം ഇതേവരെ ഉണ്ടായില്ലെന്ന് സംഘടനാ ഭാരവാഹികളായ വി.കെ. ജവാദ് അഹമ്മദ്, കെ.എൻ.പ്രസാദ്, പി.കെ. നിസാർ, പി.വി. നൂറുദ്ദീൻ, രമേശ് ബാബു, റാഫി ഹാജി, സിസാർ, എം.പി. ഇർഷാദ്, ആഷിഖ് എന്നിവരും പറഞ്ഞു.


whatsapp-image-2025-07-01-at-19.57.45_fd4a9f1b

ലൗ ഷോർ' കുടുംബ സംഗമം നടത്തി


തലശ്ശേരി: പ്രമുഖ വാട്സാപ്പ് ഗ്രൂപ്പ് 'ലൗ ഷോർ - നമ്പർ വൺ സ്നേഹതീരം' കുടുംബ സംഗമം നടത്തി. പ്രശസ്ത ഗായകനും തബലിസ്റ്റുമായ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. നടൻ ആസഫലിയുടെ ഭാര്യാമാതാവും എഴുത്തുകാരിയുമായ മുംതാസ് ആസാദ് മുഖ്യാതിഥിയായിരുന്നു. അഡ്മിൻ സൈറാ മുഹമ്മദ്, ഗായകൻ എം.എ. ഗഫൂർ, നജീബ് മമാസ്, ഡോ.മുഹമ്മദ്, അഡ്വ. ശബീർ, കബീർ ഖാൻ സംസാരിച്ചു.

 ഫിറോസ് ബാബു, ജാഫർ ജാസ്, ഉസ്മാൻ വടക്കുമ്പാട്, ഡയാന ആൽഫ്രഡ്, സിറാജ് മാമൂസ് എന്നിവരെ ആദരിച്ചു. മുസ്തഫ മുഴപ്പിലങ്ങാട്, നിട്ടൂർ നൗഫൽ, ജാഫർ ജാസ്, ഫസൽ മുഹമ്മദ്, ബക്കർ തോട്ടുമ്മൽ, ശ്രീജി ജാസ്, ജസീർ ജാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സം‌ഗീത വിരുന്നും അരങ്ങേറി.


ചിത്രവിവരണം: ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യുന്നു


വളർത്തു നായകൾക്ക് ലൈസൻസ്


മാഹി: മയ്യഴി നഗരസഭയുടെയും പള്ളൂർ മൃഗാശുപത്രിയുടെയും

സഹകരണത്തോടെ വളർത്തു നായകൾക്ക് ലൈസൻസ് നൽകുന്നു. ഇനിയും ലൈസൻസിന് അപേക്ഷിക്കാത്ത വളർത്തു നായകളുടെ ഉടമസ്ഥർ എത്രയും വേഗം അപേക്ഷിക്കേണ്ടതാണ്. നിശ്ചിത അപേക്ഷ ഫോം ഔദ്യോഗിക വെബ് സൈറ്റ് ആയ mahe.gov.in/ - ൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുമായി പള്ളൂർ മൃഗാശുപത്രിയെ സമീപിക്കേണ്ടതും അവിടെനിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നഗരസഭയിൽ 250 രൂപയടച്ച്' അപേക്ഷിക്കേണ്ടതണെന്ന് മയ്യഴി നഗരസഭ

കമ്മീഷണർ അറിയിച്ചു.

ആറ് വർഷം തടയുംവും പിഴയും.



തലശ്ശേരി :ശമ്പള സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് കെ. എസ്. എഫ് ഇ യെ വഞ്ചിച്ച കേസില്‍ പ്രതിക്ക് 6 വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. പയ്യന്നൂര്‍ തെക്കെ മമ്പലം കണ്ടമ്പത്ത് പറമ്പ ഹൗസില്‍ കെ. പി സുനില്‍ കുമാറിനെയാണ്(50) തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് കെ. രാമകൃഷ്ണന്‍ ശിക്ഷിച്ചത്. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 9 മാസം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കെ. എസ്. എഫ് ഇ പയ്യന്നൂര്‍ ബ്രാഞ്ചിലുള്ള 2/ 2000 ചിട്ടിയില്‍ 66 ാം നമ്പര്‍ ചിറ്റാളനായ രണ്ടാം പ്രതി ചിട്ടിയില്‍ നിന്നും അമ്പതിനായിരം രൂപ വായ്പയെടുക്കുന്നതിനായി ഒന്നാം പ്രതിയുടെ സഹായത്തോടെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ക്ലാര്‍ക്കായിരുന്ന കെ. വി കുഞ്ഞപ്പന്റെ പേരില്‍ എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ജോലി ചെയ്യുന്നതായി കാണിച്ച് കുഞ്ഞപ്പന്റെ അറിവും സമ്മതവും ഇല്ലാതെ വ്യാജമായി ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി കെ. എസ്. എഫ്. ഇ പയ്യന്നൂര്‍ ബ്രാഞ്ചില്‍ ഹാജരാക്കി ലോണ്‍ കൈപ്പറ്റി കെ. എസ്. എഫ്. ഇ വഞ്ചിച്ചുവെന്നാണ് കേസ്. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് ഡി. വൈ. എസ്. പിയായിരുന്ന കെ. പി നാരായണന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി. എന്‍ വിശ്വനാഥന്‍, കെ. സി ലോറന്‍സ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഡി. വൈ. എസ്. പിയായിരുന്ന എം. ദാമോദരനാണ് കോടതിയില്‍ കുററപത്രം സമര്‍പ്പിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഉഷാകുമാരി ഹാജരായി. കേസിലെ ഒന്നാം പ്രതിയും എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന പി. പോളിന്റെ സഹായത്തോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചുനല്‍കിയത്. കേസ് വിചാരണയിലിരിക്കെ ഒന്നാം പ്രതി പോള്‍ മരണപ്പെട്ടു. 2000 ജനുവരി 25 നാണ് കേസിനാസ്പദമായ സംഭവം.

വധശ്രമക്കേസില്‍ സി. പി എം

പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്


തലശ്ശേരി : വധശ്രമക്കേസില്‍ സി. പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, 

 ബി. ജെ. പി ആര്‍. എസ്. എസ് പ്രവര്‍ത്തകരായ സഹോദരങ്ങളെ അക്രമിച്ച കേസില്‍ സി. പി. എം പ്രവര്‍ത്തകരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വിധി ഇന്ന് പ്രഖ്യാപിക്കും. ഇരിവേരി മുതുകുറ്റി ചാലില്‍ പൊയില്‍ വീട്ടില്‍ സി. പി രഞ്ജിത്ത്(30), സഹോദരന്‍ സി. പി രജീഷ്(28) എന്നിവരെ ബൈക്കില്‍ യാത്രചെയ്യവെ മുതുകുറ്റിയില്‍ വെച്ച് അക്രമിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന കേസിലാണ് 12 സി. പി. എം പ്രവര്‍ത്തകരെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2015 ഫിബ്രവരി 25 ന് രാവിലെ 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും വലത് കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലുമായിരുന്നു. രണ്ടാം പ്രതി തലവില്‍ ചെമ്പിലോട് സ്വദേശി ലിജിന്‍(33), മൂന്നാം പ്രതി തലവില്‍ ചാലില്‍ പറമ്പത്ത് ഹൗസില്‍ വിജില്‍(39), നാലാം പ്രതി തലവില്‍ കുനിമേല്‍ ഹൗസില്‍ സുധി(44), അഞ്ചാം പ്രതി മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസില്‍ മിഥുന്‍(32), ആറാം പ്രതി കണയന്നൂര്‍ മുക്കണ്ണന്‍മാര്‍ ഹൗസില്‍ ഷിനോജ്(38), ഏഴാം പ്രതി കണയന്നൂര്‍ പാടിച്ചാല്‍ ഹൗസില്‍ സായൂജ്(35), എട്ടാം പ്രതി ചെമ്പിലോട് പീടികക്കണ്ടി ഹൗസില്‍ ഹാഷിം എന്ന ബ്രോക്കര്‍ ഹാഷിം(45) ഒമ്പതാം പ്രതി ഇരിവേരി ഈയ്യത്തുംചാലില്‍ ഹൗസില്‍ ഷിനാല്‍(33), പത്താം പ്രതി തലവില്‍ കുളങ്ങരമഠത്തില്‍ ഹൗസില്‍ സുബിന്‍(37), പതിനൊന്നാം പ്രതി ചെമ്പിലോട് രമ്യ നിവാസില്‍ രാഹുല്‍(32), പന്ത്രണ്ടാം പ്രതി ചെമ്പിലോട് ലക്ഷം വീട് കോളനിയിലെ റനീഷ്(36), പതിമൂന്നാം പ്രതി ചെമ്പിലോട് വിനീത് നിവാസില്‍ പറമ്പത്ത് വിനീത്(37) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അഡീഷണല്‍ സെഷന്‍സ് കോടതി (3) ജഡ്ജി റൂബി കെ. ജോസാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.  കേസിലെ ഒന്നാം പ്രതി വിനു വിചാരണ വേളയില്‍ ഹാജരാവാത്തതിനാല്‍ കേസ് പിന്നീട് പ്രത്യേകം പരിഗണിക്കും. 9, 11 പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പതിനൊന്നാം പ്രതി രാഹുല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുകയാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ രൂപേഷാണ് ഹാജരാവുന്നത്.


capture

തെരുവ് നായ ശല്യം


ന്യൂ മാഹി: തെരുവ് നായ ശല്യം ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർസുകളിൽ രൂക്ഷമായിരിക്കുകയാണ് ഇതിന്റെ അടിസ്ഥാനത്തിലാണ് തെരുവ് നായ ശല്യം ചെറുക്കാൻ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലും ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ നിർദ്ദേശം ഉണ്ടായിട്ടും ഉപ്പ ലത്ത് പള്ളി പരിസരത്ത് നിന്ന് അൽ ഫലാഹ് റോഡിലേക്കുള്ള വഴിയിയുള്ള തെരുവ് നായ കൂട്ടം സ്കൂൾ - മദ്രസ്സ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രികർ ഏറെ പ്രയാസത്തിലാണ് അധികൃതർ തെരുവ് നായ ശല്യം ശശ്വതമായി പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നാണ് ന്യൂ മാഹി നിവാസികളുടെ ആവശ്യം.


aaaa

അന്തരാഷ്ട്ര ഡോക്ടേർസ്

 ദിനത്തോടനുബന്ധിച്ച് തലശ്ശേരിയിലെ ജനകീയ ഡോക്ടർ സി.ഒ.ടി മുസ്തഫയെ ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു

കെ.ശിവദാസൻ, കെ.മുസ്തഫ എം.വി സതീശൻ, പി. ഇമ്രാൻ തുടങ്ങിയവർ സംബന്ധിച്ചു.


whatsapp-image-2025-07-01-at-20.01.10_bfe5f7e8

സി.ശാന്ത നിര്യാതയായി

തലശ്ശേരി:കതിരൂർ:അഞ്ചാംമൈൽ കാരക്കുന്നലെ ഷൈസിൽ സി. ശാന്ത (78) നിര്യാതയായി

ഭർത്താവ്: പി രാഘവൻ

മക്കൾ:ഷൈമ,ഷൈനി, ഷെമി, ഷെറി

മരുമക്കൾ: രമേശൻ , കിഷോർ, രാജേഷ്,രജീഷ്

സഹോദരങ്ങൾ: രാഘവൻ, നാണു, നാണി

പരേതനായ കുഞ്ഞികണ്ണൻ, മാധവി.


ഫാദർ തോമസ് തൈത്തോട്ടത്തിൻ്റെ സ്മരണികാഗ്രന്ഥ പ്രകാശനം 3ന്


തലശ്ശേരി:മദ്യ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായക സ്ഥാനീയനായ ഫാ.തോമസ് തൈത്തോട്ടത്തിന്റെ ജീവിതവും പ്രവർത്തന ശൈലിയും സമൂഹത്തെയും പുതു തലമുറയെയും പരിചയപ്പെടുത്താനായി തയ്യാറാക്കിയ മോൺ, തോമസ് തൈത്തോട്ടം, മദ്യത്തിനെതിരെ മഹാ മതിൽ, പ്രതിബദ്ധതയുടെ പ്രതീകം, ആയിരം ശാന്തി ഗ്രാമങ്ങൾ എന്ന പുസ്തകം ജൂലായ് 3 ന് (വ്യാഴം)പ്രകാശനം ചെയ്യും - ഫാദർ തോമസ് തൈത്തോട്ടം സ്വപ്രയത്നത്താൽ പടുത്തുയർത്തിയ പൊന്ന്യം നായനാർ റോഡിലെ പ്രതീക്ഷ മദ്യപാന ചികിത്സാ കേന്ദ്രത്തിൽ നാളെവൈകിട്ട് 3 ന് ചേരുന്ന ചടങ്ങിൽ തലശ്ശേരി അതിരൂപതാ മെത്രാപോലിത്ത മാർ. ജോസഫ് പാംപ്ലാനി പുസ്തക പ്രകാശനം നിർവ്വഹിക്കുമെന്ന് സ്നേഹക്കൂട്ടായ്മ സാരഥികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.പി.സി.സി. പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ.എ. പുസ്തകം ഏറ്റുവാങ്ങും - മുഖ്യ പ്രഭാഷണവും എം.എൽ.എ നിർവ്വഹിക്കും ' തോമസ് തൈത്തോട്ടത്തിനൊപ്പം പ്രവർത്തിച്ച കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി, മുക്തിശ്രീ തുടങ്ങിയ സംഘടനാ ഭാരവാഹികളുടെ കൂട്ടായ്മയാണ് പുസ്തകം തയ്യാറാക്കിയത്. തൈത്തോട്ടം പിതാവിനെ അടുത്തറിയുന്ന 15 ഓളം 

 പേരുടെ രചനകൾ 226 പേജ് വരുന്ന പുസ്തകത്തിലുണ്ട് - പുസ്തകത്തിന്റെ ഒരു വശം 114 പേജുകളിൽ പ്രതിബദ്ധതയുടെ പ്രതീകവും മറുഭാഗത്ത് 112 പേജുകളിൽ ആയിരം ശാന്തി ഗ്രാമങ്ങളുടെ ഉള്ളടക്കങ്ങളുമാണുള്ളത്.. ഡോ.ജോസ് ലെറ്റ് മാത്യു, സാബു ജേക്കബ് ചിറ്റേത്ത്, ആന്റണി മേൽവട്ടം വാർത്ത സമ്മേളത്തിൽ സംബന്ധിച്ചു -


whatsapp-image-2025-07-01-at-20.00.23_952d42d7

ദേവു നിര്യാതയായി


ന്യൂമാഹി: കുറിച്ചിയിൽ

ഈയ്യത്തുങ്കാട് അങ്കണവാടിക്ക് സമീപം കണ്ട്യൻ്റവിടെ ദേവു (88) നിര്യാതയായി

വെള്ളികുളങ്ങര വേക്കോട്ട് തറവാട്ടംഗമാണ്.

ഭർത്താവ്: പരേതനായ വേലായുധൻ.

മക്കൾ: സരോജിനി, കണ്ട്യൻ വിജയൻ, സൗമിനി.

മരുമക്കൾ: ഉഷ, പരേതരായ

പുരുഷോത്തമൻ, ചന്ദ്രൻ.

സഹോദരങ്ങൾ: പരേതരായ ഉണ്ണി, നീലകണ്ഠൻ.


dfg

ഡോക്ടേർസ് ഡേ ആചരിച്ചു


തലശ്ശേരി:തലശ്ശേരിയിലെ സീനിയർ പീഡിയാട്രിക്സ് ഡോ: പി.പി.ജയഗോപാലിനെ ടെലിച്ചറി ഫോർട്ട് യംങ്ങ് മൈൻഡ്സ് പ്രവർത്തകർ തലശ്ശേരിയിൽ ഡോക്ടറുടെ വസതിയിൽ വെച്ച് ആദരിച്ചു. ക്ളബ്ബ് പ്രസിഡണ്ട് രഞ്ചിത്ത് രാഘവൻ ക്ലബ്ബിൻ്റെ ഡോക്ടേഴ്‌സ് ഡേ അവാർഡ് നൽകി, ട്രഷറർ ടി.കെ. പ്രശാന്ത് . വി.പി., അനിൽകുമാർ. റെജൂല രഞ്ജിത്ത്.ഗീത രവികുമാർ, നന്ദന രഞ്ജിത്ത് എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു


ചിത്രവിവരണം:പ്രസിഡണ്ട് രഞ്ചിത്ത് രാഘവൻ ക്ലബ്ബിൻ്റെ ഉപഹാരം ഡോ: പി.പി.ഒയ ഗോപാലിന് സമർപ്പിക്കുന്നു


zas

സുരേന്ദ്രൻ നിര്യാതനായി

തലശ്ശേരി:ചിറക്കര പാലിൽ ഹൌസിൽ പരേതരായ രമുണ്ണിയുടെയും നാണിയമ്മയുടെയും മകൻ സുരേന്ദ്രൻ (66) നിര്യാതനായി.. സഹോദരങ്ങൾ: രാജലക്ഷ്മി, രാജൻ, ജയറാം, രാധ, സജിത.


aqw

വി.വി.കരുണാകരൻനിര്യാതനായി

തലശ്ശേരി: ഇല്ലത്ത് താഴെ ശ്രീ തിലകത്തിൽ വി.വി.കരുണാകരൻ (78) നിര്യാതനായി.ചൊവ്വ സ്പിന്നിംങ്ങ് മിൽ ജീവനക്കാരനായിരുന്നു.ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: രേഖ, ശ്യാംദേവ് ,ശ്രീ കല മരുമക്കൾ: സുരേഷ്, പരേതനായ പ്രമോദ് .സഹോദരങ്ങൾ: വീ.വി.ശിവപ്രസാദ്, വി.വി.തങ്കമ്മ, പരേതരായ വി.ബലകൃഷ്ണൻ, ദേവി, ഗംഗാധരൻ, ശശിധരൻ, അപ്പുക്കുട്ടൻ.


മാഹിയിൽ താത്ക്കാലിക

അദ്ധ്യാപക നിയമനം


മാഹി:മാഹിയിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിയുമായും വകുപ്പ് സെക്രട്ടറിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സമഗ്രശിക്ഷാ അഭിയാൻ മുഖേന സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി, ലഭ്യമായ ഫണ്ട് ഉപയോഗിച്ച് താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി രമേശ് പറമ്പത്ത് എം.എൽ.എ അറിയിച്ചു


whatsapp-image-2025-07-01-at-19.58.13_eb44fd74

മാഹി സെമിത്തേരി റോഡിലെ ഇന്ത്യൻ ബാങ്കിന്നടുത്ത ട്രാൻസ്ഫോർമർ തീപിടിച്ചപ്പോൾ മാഹി ഫയർഫോഴ്സ് സേനാംഗങ്ങൾ തീയണയ്ക്കുന്നു


കേഷ് അവാർഡ് നൽകി


തലശ്ശേരി:വടക്കുമ്പാട് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ പരിധിയിലെ  എസ്എസ്എൽസി /പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിആർ വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഡയറക്ടർമാരായ സി മോഹനൻ, പങ്കജാക്ഷൻ ,സി ഗീത ,പി. പ്രകാശൻ സംസാരിച്ചു.ബാങ്ക് സെക്രട്ടറി കെ.കെ.രേഷ്മ നന്ദി പറഞ്ഞു


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2