
എതിർക്കണം തകർക്കണം.....
സദസ്സിനെ മുൾമുനയിൽ നിർത്തി
ലിസി മുരളീധരൻ സംഗീത നൃത്ത
വിസ്മയം തീർത്തു
വടകര: നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉൽഘാടനചടങ്ങിന് ശേഷമായിരുന്നു പ്രശസ്ത നർത്തകി ലിസി മുരളീധരനും സംഘവും ലഹരിക്കെതിരെ തന്റെ ഏറ്റവും പുതിയ ന്യത്തപരിപാടിയായ ' അരുത് യുവത്വമേ ' !
എന്ന ഡാൻസ് ഫ്യൂഷൻ അര മണിക്കൂർ ലിസി മുരളിധരനും സംഘവും നിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്.
പരസ്പരം ജീവന് തുല്യം സ്നേഹിക്കുന്ന അഛ്ചനും .അമ്മയും , അച്ചൻ മദ്യത്തിന്റ അടിമയായി മരണപ്പെടുന്നു. അവർക്ക് ഒരു കുഞ്ഞ് ജനിക്കുന്നു ആ കുഞ്ഞിന്റെ ഘട്ടം ഘട്ടമായ വളർച്ചകൾ വളരെ തന്മയത്വ ത്തോടെ ലിസി മുരളീധരൻ വേദിയിലവതരിപ്പിച്ചപ്പോൾ സദസ്സിൽ നിറഞ്ഞ കൈയ്യടി ശേഷം വളർന്ന് യുവാവായ മകൻ രാസലഹരിയുടെ വിഷമഴയിൽ കുരുങ്ങി സ്വന്തം അമ്മയെ പീഡിപ്പിക്കുന്നദൃശ്യങ്ങൾ മകൻ ഒപ്പം വിദ്യാലയങ്ങളിലും കലാലയങ്ങളിലും കടന്ന് കൂടുന്ന ചങ്ങാത്തത്തിന്റെ ചതിക്കുഴികൾ.
സൗഹൃദം നടിച്ച് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കാത്ത,വെളിച്ചം കയറാത്ത ഇരുണ്ട ഇടനാഴികകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന അദൃശ്യമായ നീരാളികൈകൾ. ഓരോ സീൻ കഴിയുമ്പോഴും കൈയ്യടിക്കൊപ്പം കണ്ണ് നനയുന്ന അമ്മമാരെ കാണാമായിരുന്നു. മുപ്പത്തഞ്ചോളം കലാകാരൻമാർ അണി നിരന്ന ഈ ന്യത്ത വിസ്മയത്തിന്റെ ഒടുക്കം തന്നെ പീഡിപ്പിച്ച മകനെ പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിക്കുന്നു.
വേദിയിൽ വടകര പോലീസ് . രണ്ട് പോലീസ് കാർക്കൊപ്പം. മറ്റൊരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലഹരിയുടെ പ്രത്യാഘാതങ്ങളെക്കുറിച് സംസാരിച്ചു.
എതിർക്കണം തകർക്കണം എന്ന വരിയോടെയാണ് ഈ പരിപാടി അവസാനിച്ചത്. ഇതിന്റെ രചനയും സംവിധാനവും കോറിയോഗ്രഫിയും ലിസി മുരളീധരൻ തന്നെ.
https://www.youtube.com/watch?v=uR5KLKaGc54







വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group