
തൃശ്ശൂർ ദേശീയ പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിന് തൃശ്ശൂരിൽ തുടക്കം. കെ. രാധാകൃഷ്ണൻ എംപി, പീപ്പിൾസ് ആം റെസ്‌ലിങ് ഫെഡറേഷൻ ഇന്ത്യയുടെ ചീഫ് അഡ്വൈസറും പ്രൊ പഞ്ച ലീഗ് ഡയറക്‌ടറും ബോളിവുഡ് നടനുമായ പർവീൻ ഡബാസുമായി സൗഹ്യദ പഞ്ചപിടിത്തം നടത്തി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് മൂന്നുദിവസങ്ങളിലായി ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ആം റെസ്‌ലിങ് അസോസിയേഷൻ ദേശീയ പ്രസിഡന്റ്റ് പ്രീതി ജഹാഖിനി അധ്യക്ഷയായി.
സബ്ജനിയർ, മാസ്റ്റേഴ്സ‌്, ഫിസിക്കലി ഡിസേബിൾഡ് വിഭാഗങ്ങളിലെ മത്സരങ്ങൾ ഞായറാഴ്‌ച പൂർത്തിയായി. തിങ്കളാഴ്‌ച ജൂനിയർ വിഭാഗങ്ങളിലെ മത്സരങ്ങളും ചൊവ്വാഴ്‌ച സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളും നടക്കും.
ദേശീയ വൈസ് പ്രസിഡൻ്റ് മനോഹർസിങ് ഷെഖാവത്ത്, ലീഗൽ അഡ്വൈസർ താരിഫ്ഖാൻ, ദേശീയ ട്രഷറർ മായങ്ക് പട്ടേൽ, കേരള ആം റെസലിങ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ഏളൂർ, ടൂർണമെന്റ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ജോഷി ഫ്രാൻസിസ്, പി.എ. ഹസൻ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group