സംസ്ഥാന ജൂനിയർ വനിതാ ഫുട്ബോൾ കാസർകോട് സെമിയിൽ

സംസ്ഥാന ജൂനിയർ വനിതാ ഫുട്ബോൾ കാസർകോട് സെമിയിൽ
സംസ്ഥാന ജൂനിയർ വനിതാ ഫുട്ബോൾ കാസർകോട് സെമിയിൽ
Share  
2025 Jun 27, 09:47 AM
MANNAN

കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന ജൂനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് സെമിയിൽ, വ്യാഴാഴ്ച്‌ച രാവിലെ നടന്ന മത്സരത്തിൽ തൃശ്ശൂർ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തിരുവനന്തപുരത്തിനെ പരാജയപ്പെടുത്തി. തൃശ്ശൂരിനുവേണ്ടി സി.എസ്. സഞ്ജന (ഒന്ന്), കെ.ജി. അനയ (ഒന്ന്), കെ.എസ്. ആവണി (രണ്ട്) ഗോൾ നേടി.


രണ്ടാമത് നടന്ന കോഴിക്കോട്-പത്തനംതിട്ട മത്സരത്തിൽ ഒന്നിനെതിരേ ആദ് ഗോളുകൾക്ക് കോഴിക്കോട് പത്തനംതിട്ടയെ പരാജയപ്പെടുത്തി. കോഴിക്കോടിനുവേണ്ടി സോനാ സുരേഷ് (മൂന്ന്), നൂർജഹാൻ (ഒന്ന്), വി. ട്രിയാ നൈസ് (ഒന്ന്), എം.എസ്. ഫാത്തിമ ഫൈഹ (ഒന്ന്) ഗോളുകൾ നേടിയപ്പോൾ, പത്തനംതിട്ടയുടെ ഏക ഗോൾ സി.എസ്. നക്ഷത്ര നേടി.


ഉച്ചയ്ക്കുശേഷം നടന്ന മത്സരത്തിൽ കാസർകോട് ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി. കാസർകോടിന് വേണ്ടി കെ.വി. ആലിയ (രണ്ട്) നിയാ ഗണേഷ് (ഒന്ന്) ഗോളുകൾ നേടി.


പാലക്കാടിന്റെ ഏക ഗോൾ എൻ. ശിഖ നേടി. രണ്ടാമത് മത്സരത്തിൽ കോട്ടയം ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഇടുക്കിയെ പരാജയപ്പെടുത്തി. കോട്ടയത്തിനുവേണ്ടി കെ.എൻ. ദേവനന്ദ (ഒന്ന്), ദിവ്യ പി. സുനീഷ് (ഒന്ന്) ഗോളുകൾ നേടി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2