
ഡോക്ടർ പി. സക്കീർഹുസൈന്
. ഭാരത് സേവക് സമാജ് ദേശീയപുരസ്കാരം
തിരുവനന്തപുരം : മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശി ഡോക്ടർ പി. സക്കീർഹുസൈന് ഭാരത് സേവക് സമാജ് ദേശീയപുരസ്കാരം .
തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ ബി. എസ്. എസ് ഓൾ ഇന്ത്യ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി.
മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണത്തിനായി "ലോക് സേവക് സംഘ്" എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും മാർഗ്ഗനിർദ്ദേശത്തിൽ 1952 ഓഗസ്റ്റ് 12-ന് ഔദ്യോഗികമായി ആരംഭിച്ചു.
ഭാരത് സേവക് സമാജ് ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയും പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. സ്വയം സമർപ്പിത പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുകയും രാഷ്ട്ര നിർമ്മാണ പ്രക്രിയക്ക് സംഭാവന നൽകുകയും ചെയ്യുന്നവരെ ആദരിക്കുകയാണ് ഈ പുരസ്കാരത്തിൻ്റെ ലക്ഷ്യം. കല, കായികം, സാഹിത്യം, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.
ഡോ. പി. സക്കീർഹുസൈൻ,എം ഇ എസ് കല്ലടി കോളേജ് മണ്ണാർക്കാട് ,ഫാറൂഖ് കോളേജ് ,അലിഗഢ് മുസ്ലിം സർവകലാശാല,അണ്ണാമല സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.
അലിഗഢ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. തുടർന്ന് ഫാറൂഖ് കോളേജിലും ഗവൺമെൻറ് ബ്രണ്ണൻ കോളേജിലും ഇസ്ലാമിക ചരിത്ര വകുപ്പുകളിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി സേവനം ചെയ്തു.
ഇപ്പോൾ മലപ്പുറം ഗവൺമെൻറ് കോളേജിലെ റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇസ്ലാമിക് ഹിസ്റ്ററിയിൽ അസിസ്റ്റൻറ് പ്രൊഫസറായും റിസർച്ച് ഗൈഡായും സേവനം ചെയ്യുന്നു .
ചിരന്തനമായ കീഴാള- മുസ്‌ലിം സാഹിത്യ രചനകൾ മുൻനിർത്തിയുള്ള പഠനമാണ് ഡോ.ഹുസൈന്റെ പ്രധാന വ്യവഹാര മേഖല .
കാലിക്കറ്റ് സർവകലാശാല ഇസ്ലാമിക ചരിത്രം ബോർഡ് മെമ്പർ ,ഷാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് മെമ്പർ ,കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക ചരിത്രം റിസർച്ച് ഗൈഡ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
പ്രവാചകൻ്റെ മദീന: രാഷ്ട്രം, സമൂഹം, സമ്പദ് വ്യവസ്ഥ, ശുജായി മൊയ്‌തു മുസ്ലിയാർ: ധിഷണ, സമരം അതിജീവനം, Umer Qazi Of Veliancode: The Poet and Patriot,കാഞ്ഞിരാല കുഞ്ഞിരായീൻ : ചരിത്രബോധമുണർത്തിയ ഇശൽസഞ്ചാരി, ബാലകൃഷ്‌ണൻ വള്ളിക്കുന്ന് - ജീവിത അന്വേഷണം,സംവാദം, ഫൈളുൽ ഫയ്യാള്:മാനവ ചരിത്രസംഗ്രഹം തുടങ്ങി ധാരാളം ചരിത്ര പഠനങ്ങൾ രചിച്ചിട്ടുണ്ട്. കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ട് :ഒരു ദാർശനിക പഠനം, നൂൽമദ്ഹ്: കവിതയും കാലവും, നൂൽമാല :മൊഴിയും പൊരുളും, ചേറൂർ പടപ്പാട്ട്: കനൽപഥങ്ങളിലെ ഇശൽജ്വാലകൾ, വെള്ളാട്ടി മസ്അല ഭാഷയും വ്യാഖ്യാനവും, ചവിട്ടുകളിപ്പാട്ട് ഒരു പഠനം തുടങ്ങിയ സാഹിത്യ പഠനങ്ങളും, അറബിമലയാള നോവലുകളായ ആയിരത്തൊന്ന് പകലുകൾ, ആരിഫ ബീ വിയുടെ കൺകെട്ട് വിവാഹം, ആനന്ദവികടൻ എന്ന കുനചരിത്രം എന്നീ നോവലുകളുടെ മലയാളപുന:രാഖ്യാനവും പഠനവും തയ്യാറാക്കിയി ട്ടുണ്ട്.ഇതിനുപുറമെ, കേരളീയ മുസ്‌ലിം സാംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
യംഗ് ഹിസ്‌റ്റോറിയൻ ആന്റ് സൈറ്റേഷൻ അവാർഡ്, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് വടകര, കൊണ്ടോട്ടി,മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയുടെ മാപ്പിള സാഹിത്യ പഠനത്തിനുള്ള അവാർഡ്, വെളിമുക്ക് ക്രസന്റ് ഗ്ലോബൽ അലുംമിനി അസോസിയേഷൻ്റെ വിദ്യാരത്നം അവാർഡ് തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട് .പിതാവ് പരേതനായ പി .ഖാലിദ് ഹാജി .മാതാവ് വെങ്കിട്ട ഖദീജ.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group