
കണ്ണൂർ : അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ ഭാഗമായി 'മയക്കുമരുന്നിനെതിരെ കായികം' എന്ന സന്ദേശമുയർത്തി ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക് റൺ സംഘടിപ്പിച്ചു. കെ.പി. മോഹനൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി എന്നിവർ സംയുക്തമായി ഒളിമ്പിക് റൺ ഫ്ളാഗ് ഓഫ് ചെയ്തു. ജവാഹർ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച ഒളിമ്പിക് റൺ നഗരം ചുറ്റി സ്റ്റേഡിയത്തിൽത്തന്നെ സമാപിച്ചു.
മയക്കുമരുന്നിനെതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി 22 വരെ ജില്ലയിലെ വിവിധ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.കെ. പവിത്രൻ, സെക്രട്ടറി സി. പ്രദീപ്, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ബാബു പന്നേരി, പ്രസിഡന്റ് പി.കെ. ജഗന്നാഥൻ, ശബിൻ കുമാർ, കാനന്നൂർ സൈക്ലിങ് ക്ലബ് പ്രസിഡൻ്റ് ഷാഹിൻ പള്ളിക്കണ്ടി, കെ. അഞ്ജാന, വിവിധ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group