
പ്ലസ് വൺ പ്രവേശനോത്സവം
കോന്നി : കോന്നി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം 'വരവേൽപ്പ്-2025' അതിവേഗചിത്രകാരനും 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി വേഗവര യിലൂടെ ഉദ്ഘാടനം ചെയ്തു.
പി. ടി. എ പ്രസിഡന്റ് അഡ്വ : പേരൂർ സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി. ടി. അജോമോൻ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ഗ്രാമപഞ്ചായത്ത് അംഗം കെ. ജി. ഉദയകുമാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജി. സന്തോഷ്, ഹെഡ്‌മിസ്ട്രസ് എച്ച്. ഫെബിൻ, പി. ടി. എ. വൈസ് പ്രസിഡന്റ് പി. ഇ. സുരേഷ് കുമാർ, എസ്. എം. സി ചെയർമാൻ എസ്. ബിജോയ്, സ്റ്റാഫ് സെക്രട്ടറി ജിജി സാം മാത്യു എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി ആദരിച്ചു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group