ഒളിമ്പിക്സ് ആവേശം പകർന്ന് ദീപശിഖ സ്‌കൂളുകളിൽ

ഒളിമ്പിക്സ് ആവേശം പകർന്ന് ദീപശിഖ സ്‌കൂളുകളിൽ
ഒളിമ്പിക്സ് ആവേശം പകർന്ന് ദീപശിഖ സ്‌കൂളുകളിൽ
Share  
2025 Jun 21, 09:49 AM
MANNAN

പത്തനംതിട്ട: അന്താരാഷ്ട്ര ഒളിമ്പിക്സ‌് ദിനത്തോടനുബന്ധിച്ച് ജില്ലാ


സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ദീപശിഖാ പ്രയാണം വിവിധ സ്‌കൂളുകളിൽ എത്തി ഒളിമ്പിക്‌സ് ആവേശം പകർന്നു. കാതലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച പരിപാടിയിൽ ജില്ലാ കളക്‌ടർ എസ്. പ്രേംകൃഷ്ണ‌ൻ കായികതാരങ്ങൾക്ക് ദീപശിഖ കൈമാറി.


ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എഡിഎം ബി. ജ്യോതി, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺ, എക്സൈസ് ഇൻസ്പെക്‌ടർ ഷിഹാബുദീൻ കെ.എം., എഇഒ അമ്പിളി ഭാസ്കരൻ, കടമ്മനിട്ട കരുണാകരൻ, കാതോലിക്കേറ്റ് കോളേജ് ഫിസിക്കൽ എജുക്കേഷൻ ഇൻ ചാർജ് ജിയോ . ജോസഫ് എന്നിവർ പ്രസംഗിച്ചു.


തുടർന്ന് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മഡോണ സെൻട്രൽ സ്കൂൾ, അമൃത വിദ്യാലയം, മൗണ്ട് ബഥനി സ്കൂ‌ൾ മൈലപ്ര, മൗണ്ട് ബഥനി സ്‌കൂൾ കുമ്പഴ, ഹോളി ഏഞ്ചൽസ് സ്‌കൂൾ അടൂർ, നാഷണൽ സെൻട്രൽ സ്കൂൾ ഏഴംകുളം എന്നീ വിദ്യാലയങ്ങളിൽ ദീപശിഖാ പ്രയാണത്തെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2