കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ആരംഭിച്ചു; നടി രേവതി ഉദ്ഘാടനം ചെയ്തു

കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ആരംഭിച്ചു; നടി രേവതി ഉദ്ഘാടനം ചെയ്തു
കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ആരംഭിച്ചു; നടി രേവതി ഉദ്ഘാടനം ചെയ്തു
Share  
2025 Jun 17, 01:12 AM
MANNAN

കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ആരംഭിച്ചു;

നടി രേവതി ഉദ്ഘാടനം ചെയ്തു


വടകര: പ്രശസ്ത സിനിമാ നടിയും സംവിധായകയുമായ രേവതി കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ഉദ്ഘാടനം ചെയ്തു. വടകരയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. കെ.കെ.എൻ. കുറുപ്പ് ,സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനും റാഞ്ചിമുൻ എംഎൽഎയുമായ ഡോ.ജയ് പ്രകാശ് ഗുപ്ത (ഝാർക്കണ്ട് ) മുഖ്യാതിഥികളായിരുന്നു.

.


padmsree2

ഉദ്ഘാടന പ്രസംഗത്തിൽ, ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം വരുന്നതിന് മുൻപ് കളരി നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് രേവതി പറഞ്ഞു.

padmasree-4

കുട്ടികളുടെ ജീവിതത്തിൽ കളരിക്ക് പ്രധാന ഇടം നൽകി അവരെ സ്വയംപര്യാപ്തരാക്കണമെന്നും, ഏത് രാത്രിയിലും തനിച്ചു നടക്കാനുള്ള ധൈര്യം കളരിയിലൂടെ കുട്ടികൾക്ക് ലഭിക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു.

padmsree6

തനിക്ക് കളരി പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും രേവതി വെളിപ്പെടുത്തി. 75 വർഷത്തോളം കളരിയെ മുന്നോട്ട് കൊണ്ടുപോയത് ചെറിയ കാര്യമല്ലെന്ന് അവർ പറഞ്ഞ.





whatsapp-image-2025-06-16-at-14.20.05_e09d5d76

ഈ ആയോധനകല എങ്ങനെ കൂടുതൽ പേരിലേക്ക് എത്തിക്കണമെന്നും, കളരി ആചാര്യന്മാരുടെ അർപ്പണബോധം നാം മാതൃകയാക്കണമെന്നും ഓർമ്മിപ്പിച്ചു.



meenakshi654

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. യു.എൽ. റിസർച്ച് ഡയറക്ടർ ഡോ. സന്ദേശ് സ്വാഗതം ആശംസിച്ചു. വടകര നഗരസഭ വൈസ് ചെയർപേഴ്സൺ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രീതി എം, പത്മനാഭൻ കണ്ണങ്കുഴി, വി.കെ. വിനു, എ.പി. മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആദിത്യ ഗോവിന്ദ് നന്ദി പറഞ്ഞു.

manorama-mannan-latest
bhakshyasree-png-round
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2