
സുൽത്താൻബത്തേരി ചന്ദ്രിക ചന്ദ്രഗിരി രചിച്ച 'ഒരു വയനാടൻ കുടിയേറ്റത്തിന്റെ വിജയഗാഥ' പുസ്‌തകം പ്രകാശനം ചെയ്തു. ചന്ദ്രഗിരി ഹെറിറ്റേജ് ബംഗ്ലാവിൽ നടന്ന പരിപാടിയിൽ എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.കെ. ജോണി പുസ്‌തകം പ്രകാശനം ചെയ്തു. ഉണ്ണികൃഷ്ണൻ നായർ നരയത്തൊടിയിൽ ആദ്യപതിപ്പ് ഏറ്റുവാങ്ങി.
വാർഡംഗം ദീപാ ശശികുമാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി മീരാ പ്രതാപ് പുസ്‌തകം പരിചയപ്പെടുത്തി. മൂപ്പൈനാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സാലിം മുഖ്യപ്രഭാഷണം നടത്തി, പഞ്ചായത്തംഗം വി. കേശവൻ, ഗ്രന്ഥകാരി ചന്ദ്രിക രാമനുണ്ണി ചന്ദ്രഗിരി, പഴശ്ശി ബാലമന്ദിരം സെക്രട്ടറി വി. മധു, സയൻസ് സാംസ്‌കാരിക സംഘടന പ്രസിഡന്റ് പി.ഒ. തോമസ്, മിനി കൃഷ്‌ണദാസ് ചന്ദ്രഗിരി, കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ റിട്ട. പ്രൊഫസർ ചന്ദ്രകുമാർ ചന്ദ്രഗിരി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group