
ഡോ. ജിതേഷ്ജിയെ എസ്. എൻ. ട്രസ്‌റ്റ് ഡയറക്ടർ ബോർഡ് അംഗം
പ്രീതി നടേശൻ ആദരിച്ചു
ചിറ്റാർ : 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതിക്ക് അർഹനായ അതിവേഗചിത്രകാരനും ചരിത്രകാരനുമായ ഡോ. ജിതേഷ്ജിയെ എസ്. എൻ ട്രസ്‌റ്റ് ഡയറക്ടർ ബോർഡ് അംഗവും എസ്. എൻ.ഡി. പി നേതാവുമായ പ്രീതി നടേശനെ ആദരിച്ചു.

പത്തനംതിട്ട ചിറ്റാർ യുവ ടി. വി. എസിൽ നടന്ന ചടങ്ങിൽ എസ്. എൻ. ഡി. പി കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ അദ്ധ്യ ക്ഷത വഹിച്ചു.
സി. പി. എം റാന്നി ഏര്യാ സെക്രട്ടറി എം എസ്. രാജേന്ദ്രൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ : സക്കീർ ഹുസൈൻ, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ, വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ, ഡോ. അവിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ എസ്. എൻ. ഡി. പി ശാഖ ഭാരവാഹികൾ ചടങ്ങിൽപങ്കെടുത്തു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group