ഒരു വയനാടൻ കുടിയേറ്റത്തിൻ്റെ വിജയഗാഥ ; പുസ്തകപ്രകാശനം ഇന്ന് വയനാട്ടിൽ നടന്നു

ഒരു വയനാടൻ കുടിയേറ്റത്തിൻ്റെ വിജയഗാഥ ; പുസ്തകപ്രകാശനം ഇന്ന് വയനാട്ടിൽ നടന്നു
ഒരു വയനാടൻ കുടിയേറ്റത്തിൻ്റെ വിജയഗാഥ ; പുസ്തകപ്രകാശനം ഇന്ന് വയനാട്ടിൽ നടന്നു
Share  
2025 Jun 11, 11:34 PM
MANNAN

ഒരു വയനാടൻ

കുടിയേറ്റത്തിൻ്റെ

വിജയഗാഥ ;

പുസ്തകപ്രകാശനം

ഇന്ന് വയനാട്ടിൽ നടന്നു 


ബത്തേരി : പ്രമുഖ എഴുത്തുകാരി ശ്രീമതി.ചന്ദിക ചന്ദ്രഗിരി രചിച്ച ഒരു 'വയനാടൻ കുടിയേറ്റത്തിൻ്റെ വിജയഗാഥ 'പുസ്തകപ്രകാശനകർമ്മം ജനപ്രിയ സാഹിത്യകാരനും ഡോക്യുമെൻററി സംവിധായകനും കേന്ദ്ര-സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ.ഓ.കെ .ജോണി നിർവ്വഹിച്ചു .

vayanad-cover

ശ്രീ .ഉണ്ണികൃഷ്ണൻ നായർ നരയത്തൊടിയിൽ ആദ്യപ്രതി ഏറ്റുവാങ്ങി .പൊറ്റെക്കാട്ട് നാരായണൻ നായർക്കൊപ്പം ചന്ദ്രഗിരി എസ്സ്റ്റേറ്റ് കെട്ടിപ്പടുക്കുന്നതിൽ സജീവപങ്കാളിത്തമുറപ്പാക്കിയ വ്യക്തികൂടിയാണ് ശ്രീ .ഉണ്ണികൃഷ്ണൻ നായർ 

വയനാട് ചെല്ലങ്കോട് ചന്ദ്രഗിരി ഹെറിറ്റേജ് ബംഗ്ളാവിൽ ശ്രീ.തോമസ് പി.ഒ ( പ്രസിഡന്റ് ,സയൻസ് സാംസ്കാരിക സംഘടന )സ്വാഗതമാശംസിച്ച ചടങ്ങിൽ ശ്രീമതി.മിനികൃഷ്‌ണദാസ്‌ ചന്ദ്രഗിരിയുടെ പ്രാർത്ഥനാഗീതത്തോടെ പരിപാടിയ്ക്ക് ശുഭാരംഭംകുറിച്ചു.

 

vayanad4

ശ്രീമതി.ദീപ ശശികുമാർ (ഏഴാം വാർഡ് മെമ്പർ ) അധ്യക്ഷയായ യോഗത്തിൽ സാഹിത്യകാരിയും കവിയുമായ ശ്രീമതി.മീരാപ്രതാപ് പുസ്തക പരിചയം നടത്തി.


vayanad7_1749664819

''ഒരുവയനാടൻ കുടിയേറ്റത്തിൻ്റെ കഥ .

ഇതൊരു കുടുംബത്തിൻ്റെയും കുടുംബ ബന്ധങ്ങളുടെയും കഥയാണ് .ഒപ്പം വയനാടൻ കുടുംബ ബന്ധത്തിൻറെയും.

കുടിയേറ്റക്കാരുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രധാരയിലെ സമ്പന്നമായ ഒരധ്യായത്തിൻ്റെ സ്‌മൃതിരൂപമായ ഇതിൽ രചനയുടെ അതിഭാവുകത്വമോ അശേഷം വളച്ചുകെട്ടലോ ഇല്ലെന്നും '' 

പുസ്തകപരിചയചടങ്ങിൽ ശ്രീമതി.മീരപ്രതാപ് വ്യക്തമാക്കി .  


അഭിപ്രായങ്ങളിലൂടെയും വിമർശനങ്ങളിലൂടെയും എനിയ്ക്ക് വഴികാട്ടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.കെ. കെ .എൻ, കുറുപ്പിന് ഗ്രന്ഥകർത്താവ് ചടങ്ങിൽ സ്നേഹാദരമ ർപ്പിക്കുകയുമു ണ്ടായി .



wayanad8_1749664844

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാണ്ടിംഗ് കമ്മറ്റി ചെയർമാൻ ശ്രീ .പി കെ സാലിം മുഖ്യ പ്രഭാഷണം നടത്തി.

ശ്രീ .വി. കേശവൻ ( മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് മെമ്പർ), ശ്രീ മധു മാസ്റ്റർ (സെക്രട്ടറി ,പഴശ്ശി ബാലമന്ദിരം )`


wayanad9

.ശ്രീ .യു കെ ശശി ( ഏഴാം വാർഡ് ബി ജെ പി ബൂത്ത് പ്രസിഡണ്ട് ), ശ്രീമതി ചന്ദ്രിക രാമനുണ്ണി (ചന്ദഗിരി, ഗ്രന്ഥകാരി ), ശ്രീ ചന്ദ്രകുമാർ ചന്ദ്രഗിരി ( റിട്ട .പ്രൊഫസർ ,നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് )

തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.


vayanad6

ഇന്ത്യൻ കൾച്ചറൽ & ഹെറിറ്റേജ് സെന്റർ ആദരായനം 25 


https://www.youtube.com/shorts/-mWzmw58nmo

wayanad10
wayab
vayanadan-book
manorama-mannan-latest
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2