സൗജന്യ നീന്തൽ പരിശീലനം സമാപിച്ചു

സൗജന്യ നീന്തൽ പരിശീലനം സമാപിച്ചു
സൗജന്യ നീന്തൽ പരിശീലനം സമാപിച്ചു
Share  
2025 Jun 02, 08:29 AM
MANNAN

ആലുവ : വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ്ബിൻ്റെ 16-ാമത് സൗജന്യ നീന്തൽ പരിശീലനം സമാപിച്ചു. ഈ വർഷം 2986 പേർ നീന്തൽ പരിശീലിച്ചു. 419 പേർ മുക്കാൽ കിലോമീറ്റർ പെരിയാർ മണപ്പുറത്ത് മണ്ഡപം കടവിൽനിന്നും മണപ്പുറം ദേശം കടവിലേക്ക് നീന്തി. ആലുവ നഗരസഭാ കൗൺസിലർ വി.എൻ. സുനീഷ് ഫ്ലാഗ് ഓഫ് ചെയ്തു.


പരിശീലകൻ സജി വാളശ്ശേരിയിൽ അധ്യക്ഷനായി. ആറുവയസ്സുകാരൻ കേദാർ മുതൽ 70 വയസ്സുകാരൻ അസീസും പുഴ കുറുകേ നിന്തിക്കടന്നു. നവംബർ ഒന്നിനാണ് പരിശീലനം ആരംഭിച്ചത്. 15 വയസ്സിൽ താഴെയുള്ള 150 ഓളം കുട്ടികൾ പെരിയാറിൽ മുക്കാൽ കിലോമീറ്ററോളം കുറുകേ നീന്തി. അടുത്ത വർഷത്തെ സൗജന്യ നീന്തൽ പരിശീലനം 2025 നവംബർ ഒന്നിന് ആരംഭിക്കും.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2