സൗഹൃദത്തിൻ്റെ കഥ പറഞ്ഞ് 'ദ കിഡ് ഹൂ കെയിം ഫ്രം സ്പെയ്‌സ്'

സൗഹൃദത്തിൻ്റെ കഥ പറഞ്ഞ് 'ദ കിഡ് ഹൂ കെയിം ഫ്രം സ്പെയ്‌സ്'
സൗഹൃദത്തിൻ്റെ കഥ പറഞ്ഞ് 'ദ കിഡ് ഹൂ കെയിം ഫ്രം സ്പെയ്‌സ്'
Share  
2025 Jun 01, 09:38 AM
school

പാലക്കാട് സൗഹൃദത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും കഥ പറഞ്ഞ് 'ദ കിഡ് ഹൂ കെയിം ഫ്രം സ്പെയ്‌സ്' നാടകം. സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും കഥ പറയുന്ന നാടകത്തിൽ 'ടാമി'യും 'ഇ നതനും' 'ഹെല്ലിയാനും' പ്രധാന കഥാപാത്രങ്ങളായെത്തി. 'ടാമി'യും 'ഈതനും' തമ്മിലുള്ള സഹോദരസ്നേഹവും 'ഹെല്ലിയാനു'മായുള്ള കുട്ടികളുടെ സൗഹൃദവുമെല്ലാം ഇന്നത്തെ കാലഘട്ടത്തിലും ഏറെ പ്രസക്തിയുള്ളതാണ്. കാണാതാകുന്ന ഇരട്ടസഹോദരി 'ടാമി'യെ തേടിപ്പോകുന്ന 'ഈ തനെ' സഹായിക്കാൻ അന്യഗ്രഹത്തിലെ 'ഹെല്ലിയാൻ' എത്തുന്നതോടെ വെറുപ്പിനും വിദ്വേഷത്തിനുമപ്പുറം സ്നേഹത്തിനും സൗഹൃദത്തിനും പ്രസക്തിയുണ്ടെന്ന് 'ദ കിഡ് ഹൂ കെയിം ഫ്രം സ്പെയ്‌സ് നാടകം നമ്മോട് പറയുന്നു.


ഭൂമിക്കപ്പുറം അന്യഗ്രഹത്തിലെ ജീവിതവും ജീവിതസാഹചര്യങ്ങളും കുടി വിഷയമാകുന്ന കഥയിൽ ദുരെയുള്ള ഗ്രഹങ്ങളെക്കുറിച്ചും അവിടെയുണ്ടായേക്കാവുന്ന അദ്‌ഭുതങ്ങളെക്കുറിച്ച് കുട്ടികളെ ചിന്തിപ്പിക്കാനും സാധിക്കുന്ന രീതിയിലായിരുന്നു നാടകാവതരണം.


നവരംഗ് പാലക്കാട് സംഘടിപ്പിച്ച നാടകക്കളരിയിൽ ചിട്ടപ്പെടുത്തിയ നാടകം നവരംഗിന്റെ ആദ്യ നാടകക്കളരിയിലെ വിദ്യാർഥിയായ വിഷ്ണുപ്രസാദാണ് സംവിധാനംചെയ്തത്. നാടക്കളരിയിൽ പങ്കെടുത്ത 35 കുട്ടികളും കഥാപാത്രങ്ങളായി അരങ്ങിലെത്തി.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan