
ഗുരു.ശ്രീമതി.മീനാകുറുപ്പും
നർത്തകിമാരും ഗുരുവായൂരിൽ ;
നൃത്തസുധ 2025
ഇന്ന് ഗുരുവായൂരപ്പന്
സമർപ്പിക്കും
ഗുരുവായൂർ : പ്രമുഖ നർത്തകിയും കൊറിയോഗ്രാഫറുമായ ഗുരു :ശ്രീമതി. മീനാ കുറുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻററിൻ്റെ ( ICHCI ) ആഭിമുഖ്യ ത്തിൽ ഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് നൃത്ത സുധ 2025 അവതരിപ്പിക്കും;
ഇന്ന് (മെയ് 30 ന് ) വൈകുന്നേരം 7 മുതൽ 8 30 വരെ നീളുന്ന നൃത്ത സുധയിൽ ഇന്ത്യൻ കൾച്ചറൽ ഹെറിട്ടേജ് സെന്ററിലെ പ്രമുഖ നർത്തകിമാരുടെ നീണ്ട നിര തന്നെ നൃത്തച്ചുവടുകളുമായി അരങ്ങിലെത്തും .

പ്രമുഖ ചരിത്ര ഗവേഷകനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ കെ കെ എൻ കുറുപ്പ് രക്ഷാധികാരിയായി 2017 ൽ കൊച്ചി കാക്കനാട് സ്ഥാപിച്ചതാണ് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേ ജ് സെന്റർ എന്ന ഈ കലാകേന്ദ്രം .

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം എട്ടാം നാളിലെ വലിയവിളക്ക് ദിവസം പ്രത്യേകം സജ്ജമാക്കിയ സ്പെഷ്യൽ പന്തലിൽ പാദുകാഭിഷേകം നൃത്തനാടകം ആയിരങ്ങളെ സാക്ഷിയാക്കി ഏതാനും ദിവസങ്ങൾക്കു മുമ്പ് ഐ സി എച്ച് സി ഐ അവതരിപ്പിക്കുക യും അനുമോദനങ്ങൾ ഏറ്റുവാങ്ങുകയുമുണ്ടായി .
വടകര ലോകനാർകാവ് ക്ഷേത്രത്തിലും ഐ സി എച്ച് സി ഐ യിലെ നർത്തകിമാർ ഇത്തവണ ചരിത്ര സ്‌മൃതികളുണർത്തി.

ബഹു .മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഈ കലാകേന്ദ്രം ഏതാനും ദിവസങ്ങൾക്ക് മുമ്പ് സന്ദർശിക്കുകയും ഗുരു.മീനാകുറുപ്പിനെ കീർത്തിഫലകം നൽകി ആദരിക്കുകയുമുണ്ടായി .

മഹാകവി കുട്ടമത്ത് രചിച്ച മൂകാംബിക സ്തോത്രം തുടർച്ചയായി അഞ്ചു വർഷങ്ങളായി മൂകാംബിക കൊല്ലൂർ ക്ഷേത്രസന്നിധിയിൽ മുടങ്ങാതെ നവരാത്രി ഒന്നാം ദിവസം കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പി ക്കുന്നതിലും ഗുരു മീനാകുറുപ്പ് വിഘ്നം വരുത്തിയിട്ടില്ല .
ഈ വർഷവും തുടരാൻ ആഗ്രഹിക്കുന്നതായാണ് അവർ വ്യക്തമാക്കുന്നത് .
ഇതോടൊപ്പംതന്നെ വടക്കേ മലബാറിലെ പ്രശസ്തമായ പൂരക്കളിയും മൂകാംബിക ക്ഷേത്രത്തിൽ ഐ സി എച്ച് സി ഐ യുടെ നിയന്ത്രണത്തിൽ നടത്താറുണ്ട്.

പ്രശസ്ത പൂരക്കളി പണിക്കർ കക്കുന്ന പത്മനാഭപ്പണിക്കർ ഇത്തവണത്തെ നവരാത്രിക്ക് ഐ സി എച്ച് സി ഐ യുടെ ബാനറിൽ മൂകാംബികയിൽ കാവ്യാഞ്ജലി നടത്തുമെന്നും ഗുരു മീനാകുറുപ്പും ICHCI രക്ഷാധികാരി ഡോ .കെ കെ എൻ കുറുപ്പ് , ജോയിന്റ് ഡയറക്ടർ അനിൽ കുമാർ പൊറ്റെക്കാട് ,പ്രൊഫ .മാലിനിക്കുറുപ്പ് എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു .
ഇന്ന് വൈകുന്നേരം 7 മണിയ്ക്ക് ഗുരുവായൂർ മേൽപ്പത്തുർ ഓഡിറ്റോറിയത്തിൽ നടക്കുന്ന നൃത്തനിശയുടെ തത്സമയ പ്രക്ഷേപണവും ഉണ്ടായിരിക്കും .
താൽപ്പര്യമുള്ളവർക്ക് താഴെകൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് തത്സമയംതന്നെ പരിപാടിയിൽ പങ്കാളികളാകാവുന്നതാണെന്നും സംഘാടകർ അറിയിക്കുന്നു .
NRITHASUDHA 2025 Bharathanatyam Arangetram

ലോകനാർകാവിൽ നൂപുരധ്വനികളുയർന്നു ...മീനാകുറുപ്പ് അമരത്വം നേടി




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group