
മഴസാക്ഷ്യം
:സത്യൻ മാടാക്കര .
മഴയിലാലോലം നനയുന്ന
പുഴയിലൊറ്റലെറിയുന്നേ
മീൻ പൊളപ്പ് കാണുമ്പോൾ വല വീശുന്നേ
പാലുറച്ച കതിരേ മനമിളകുന്നേ
ഏഴിനും മീതേ അങ്കം മുറുകുന്നേ
കളരിവിദ്യ ഓതിരം ചവുട്ടുന്നേ
കരിംകുട്ടിച്ചാത്തനും മുച്ചിലോട്ടമ്മയും
കീഴ്കഴക വായ്ത്താരിയിൽ ഉറയുന്നേ.
പൂപ്പാട്ടിൽ വീടൊരുങ്ങണേ
ആ മരം ഈ മരം പെരുമരം
പുഴയിൽ ചാഞ്ഞിറങ്ങി
മഴനൂൽ നെയ്ത പാടം വലിച്ചടുപ്പിക്കണേ.
വിടനു രാജ ലോകം
വിദുഷി പടിക്കു പുറത്ത്
നീതി, ആർക്കുള്ള നീതി .
മാറ് മറക്കാൻ സമരം
മുല വലുപ്പത്തിനു കരം
ഏതജമാനനും പായ
മറന്നിട്ടില്ല പഴയ കേരളം.
പുരുഷ വിചാരണ തുടരുന്നു
പുറത്താക്കിയോർ ദേവതയാക്കുന്നു
എവിടെ ധർമ്മം, സനാതന നീതി .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group