കുട്ടിക്കാലം അവർക്കായ് നിലനില്ക്കട്ടെ. സത്യൻ മാടാക്കര .

കുട്ടിക്കാലം അവർക്കായ് നിലനില്ക്കട്ടെ. സത്യൻ മാടാക്കര .
കുട്ടിക്കാലം അവർക്കായ് നിലനില്ക്കട്ടെ. സത്യൻ മാടാക്കര .
Share  
എഴുത്ത്

2025 May 27, 01:31 PM
vasthu
vasthu

കുട്ടിക്കാലം അവർക്കായ് നിലനില്ക്കട്ടെ. സത്യൻ മാടാക്കര .

കളിക്കളം കുട്ടികളുടെ ഉത്സവക്കളമാകുന്നു. കുഞ്ഞുങ്ങൾ അവരുടെ ലോകം കളിമുറ്റത്ത്, ഓല കൊണ്ട് മറച്ച പന്തലിൽ, നെല്ല് മൂർന്നു തീർന്ന വയലുകളിൽ, കടൽത്തീര പൂഴിപ്പരപ്പിൽ നടന്നും, ഓടിയും, വട്ടംചുറ്റിയും സജീവമാകുന്ന കുഞ്ഞു ലോകക്കാലം. അതൊക്കെ മാറിക്കഴിഞ്ഞു. വീടിനു മുന്നിലെ ജൈവ വേലികൾ മാറി മതിലായി.റോഡിന് ഇരുവശത്തും ഫ്ലാറ്റായി, ഓരോ വീടിനും ഇരുമ്പ് ഗേറ്റ് ഇപ്പോൾ ഗൂർഖ. നഗര കേന്ദ്രീകൃതമായ ജീവിത രീതി ഫാഷനബിൾ ആയതോടെ അത് കുട്ടികളുടെ താല്പര്യത്തെക്കൂടി ഇല്ലാതാക്കുന്നിടത്ത് എത്തിയിരിക്കുന്നു. കുട്ടി ജനിക്കുന്നതാകട്ടെ മാതാപിതാക്കളുടെ അഭിമാനം നിലനിർത്താനാണെന്ന് പലരും വിശ്വസിച്ചു തുടങ്ങി.ആ വിശ്വാസത്തിൽ 'കുലക്കാത്ത വാഴ' പോലെ കുഞ്ഞു ഭാവി നമുക്കിടയിൽ.

whatsapp-image-2025-05-26-at-13.23.07_15fdacca

" മന്ദാരമെങ്ങു പോയ്

ചെമ്പകമെങ്ങു പോയ്

സ്വർണ മലരിക്കുടുംബമെങ്ങു പോയ്

തെച്ചി ചേമന്തികൾ; മുല്ലകളെങ്ങുപോയ്

പിച്ചക വള്ളിത്തറവാടുമെങ്ങുപോയ്

തോട്ടം നനപ്പവർ തോപ്പിലെ വീട്ടിൽ നി

ന്നാട്ടിയോടിച്ചു തുളസിച്ചെടികളെ "

(പി.കുഞ്ഞിരാമൻ നായർ)


പൂക്കളോടും പുഴയോടും കടലിനോടും തുമ്പികളോടും മിണ്ടിപ്പറഞ്ഞ് കുഞ്ഞുങ്ങൾ വളരട്ടെ. അവരുടെ മനസ്സിൽ പച്ചപ്പ് തഴച്ചു വളരട്ടെ. ആവാസ സ്പന്ദനം ഏറ്റുവാങ്ങി ഭൂമിയുടെ മാറിൽ കുഞ്ഞുങ്ങൾ തല ചേർത്തു വെയ്ക്കട്ടെ. കുട്ടികളുടെ നഷ്ടപ്പെടുന്ന ലോകത്തിൽ നിന്ന് വിലക്കില്ലാതെ വളർന്ന ക്ലിന്റ് എന്ന ചിത്രകാരൻ വരച്ചിട്ട ചിത്രങ്ങൾ ഇപ്പോൾ ഓർത്തു പോകുന്നു. ഏഴ് വയസ്സാകും മുമ്പ് മരിച്ചു പോയ പിഞ്ചുബാലനായ ക്ലിന്റ് അസാധാരണ ജീവിത കഥയാണ് മലയാളിക്ക് നല്കിയത്. ഇരുപത്തിഅയ്യായിരത്തിലധികം വരുന്ന ( 25,443 ) ചിത്രങ്ങളിലൂടെ ചിത്രകലയ്ക്കു കൂട്ടായി നിന്ന നിറങ്ങളിൽ നിന്നു സൂര്യനുദിക്കുമ്പോൾ നമ്മുടെ ബാലമനസ്സിൽ വിരിയുന്ന മഴവില്ല് നോക്കിപ്പറയാം, മക്കളേ അതാണ് ക്ലിന്റ്.

കാഴ്ചയിൽ ഒരേ സമയം അത്ഭുതവും ദിവ്യത്വവുംദു:ഖ സാന്ദ്രതയും സൃഷ്ടിച്ചു വിടുന്നതാണ് ക്ലിന്റിന്റെ ചിത്രങ്ങൾ. മഴവില്ല് മുതൽ തൃശൂർ പൂരം, മുച്ചിലോട്ട് ഭഗവതി, ഗണപതി, വരെ വരയിൽ തെളിയുന്നു. പച്ചക്കറികൾ ഇഷ്ടപ്പെട്ട, കർണാടക സംഗീതം മതിവരോളം കേട്ട, കഥകളി മുദ്രകൾ കാഴ്ചയിലൂടെ സ്വായത്തമാക്കിയ, കുഞ്ഞുണ്ണിക്കവിതകൾ ചൊല്ലി നടന്ന മകനെ ഇടത്തരക്കാരായ അച്ഛനും അമ്മയും പൊന്ന് പോലെ നോക്കി. ഒരാഗ്രഹത്തിനും എതിര് നിന്നില്ല. അച്ഛൻ ജോസഫ് അമ്മ ചിന്നമ്മ എന്തിനും തെയ്യാറായി. പക്ഷേ, ഏഴ് വർഷത്തെ ജീവിതത്തിന്റെ ഓർമ്മകൾ ബാക്കി വെച്ച് മൂത്രാശയ സംബന്ധമായ രോഗം ബാധിച്ച് അവൻ എന്നന്നേക്കുമായി പിരിഞ്ഞു പോയി. നുണകളും അസത്യങ്ങളും വെറുത്തിരുന്ന( ദേഷ്യപ്പെട്ടിരുന്ന ) സ്വഭാവമായിരുന്നു ക്ലിന്റിന്റേത്.

ഒരു ചിത്രം പോലും നോക്കി വരക്കാത്ത, ഒരു വര പോലും മായ്ക്കാത്ത നിരന്തര സാധകം. പൂർണത, പ്രകൃതിയിൽ നിന്നു പഠിച്ച നിറബോധം എല്ലാം ക്ലിന്റെന്ന പ്രതിഭാശാലിയെ കാണിച്ചു തന്നു. ക്ലിന്റിന്റെ പല ചിത്രങ്ങളിലും തഴക്കം വന്ന മാസ്റ്റർ ചിൽ കാരന്റെ വരകളും ഒരു തരത്തിലും നിയന്ത്രിക്കാനാവാത്ത ഭാവനയും ആണ് നമുക്ക് കാണാനാവുക. അസാമാന്യമായ പൂർണ്ണത, അതിസുന്ദരമായ കോംപസിഷൻ, രസമുള്ള നിറങ്ങൾ, വിവിധ ഭാവങ്ങൾ, ഒരിക്കൽ പോലും ആവർത്തിക്കാത്ത ലേ ഔട്ടുകൾ, കടലാസ്സുകളിൽ നെറുകെ കുറുകെ, വലതു വശത്ത്, കോണിൽ, മധ്യത്തിൽ എവിടെയൊക്കെയെന്നു പറയാൻ പറ്റാത്ത വിധത്തിൽ പക്ഷികൾ മൃഗങ്ങൾ പൂക്കൾ കാറ്റ്, ഉത്സവം തെയ്യം കപ്പൽ, ക്രയോണിൽ ഒറ്റ വരയുള്ള തത്ത,കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന കഴുകൻ, പക്ഷിയുടെ ചുണ്ടിലെ ക്രൂരത, കാക്ക, താറാവ്, തത്ത, കോഴി, മയിൽ, കടൽക്കാക്ക, മൂങ്ങ, കങ്കാരു, ഓട്ട മത്സരം നടത്തുന്ന ആനകൾ, കടുവ, തോണി...... കുട്ടികളെ മാത്രമല്ല വലിയവരെയും അതിശയിപ്പിക്കുന്ന പെയിംന്റിഗുകൾ.


നന്മയുടെ മറുപുറം തേടിപ്പോയ കുഞ്ഞു ബാലനാണ് ക്ലിന്റ്. സത്യത്തിന്റെ ഉപ്പ് രചനകളിൽ നിറഞ്ഞിരിക്കുന്നു. തനിക്കു തോന്നുന്നത് തന്റേതായ വരയിലൂടെ ആവിഷ്കരിക്കുക ധീരത തന്നെയാകുന്നു. അതെല്ലാം മലയാളത്തിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ആദരവ് ക്ലിന്റിന് നേടിക്കൊടുത്തു. സുഗതകുമാരി ടീച്ചറുടെ ഭാഷയിൽ " ഈ ചിത്രങ്ങൾ കാണുമ്പോൾ മനസ്സ് വിനയവും അത്ഭുതവും ദുഃഖവും കൊണ്ട് കുനിഞ്ഞു പോകുന്നു. 

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI