മൂന്ന് നാടകം അരങ്ങിലെത്തിച്ച് കുട്ടിക്കൂട്ടം

മൂന്ന് നാടകം അരങ്ങിലെത്തിച്ച് കുട്ടിക്കൂട്ടം
Share  
2025 May 27, 09:16 AM
SANTHI

തൃശ്ശൂർ : രംഗചേതന കളിവെട്ടം നാടകക്കളരിയിലെ കുട്ടികൾ മൂന്ന് നാടകങ്ങൾ

വേദിയിലെത്തിച്ചു. ഞായറാഴ്‌ച കേരള സംഗീതനാടക അക്കാദമി നാട്യഗൃഹത്തിൽ നടന്ന പരിപാടിയിൽ കെ.ജി. അച്ചു രചനയും സംവിധാനവും നിർവഹിച്ച 'അത്തിപ്പഴം', കളിവെട്ടം ഡയറക്‌ടർ കെ.വി. ഗണേഷ് രചനയും സംവിധാനവും നിർവഹിച്ച 'ജീവിതം ലഹരി', ദേശീയ ബാലസാഹിത്യ അവാർഡ് ലഭിച്ച പ്രശസ്ത തമിഴ് എഴുത്തുകാരനായ യുമാ വാസുകിയുടെ 'തൻവിയിയുടെ ജന്മദിനം' എന്ന ചെറുകഥയ്ക്ക് കെ.വി. ഗണേഷ് രംഗഭാഷ നൽകിയ നാടകവും അരങ്ങിലെത്തിച്ചു. ഒരു മാസത്തെ നാടകക്കളരിയിൽ 64 കുട്ടികളാണ് ഉണ്ടായിരുന്നത്.


സാക്ഷി സത്യജിത്ത്, രാമചന്ദ്രൻ വടക്കിനിയത്ത്, ശരൺ ദേവ് എന്നിവർ സംഗീതവും ഫ്രാൻസിസ് ചിറയത്ത് കലാസംവിധാനവും ഗ്രാംഷി പ്രതാപൻ ലെറ്റ് ഡിസൈനും നിർവഹിച്ചു. പ്രൊഫ. പി.എൻ. പ്രകാശിൻ്റെ നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ നാടകം അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും പുസ്‌തകങ്ങളും സമ്മാനിച്ചു.


അജയൻ അടാട്ട് (സിനിമ), പി.കെ. സുനിൽ കുമാർ (സംഗീതം), നിഖിൽ ദാസ്, അലിയാർ അലി, പ്രശാന്ത് നാരായണൻ, നിജിൽദാസ് (നാടകം) ആഭാ ഉണ്ണി (സയൻസ്), സുര്യ ചന്ദന (കഥക് ഡാൻസർ) എന്നിവരെ ആദരിച്ചു. യോഗത്തിൽ വി.എസ്. ഗിരീശൻ, ഉണ്ണികൃഷ്‌ണൻ നെല്ലിക്കാട്, അരവിന്ദൻ നെല്ലുവായ്, അഭിനവ് സബീഷ്, ആർ.എസ്. മിഴി, വി.വി. വിനി, ഇ.ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry