
മയ്യഴി പുഴയുടെ തീരത്ത്
അഴിയൂർ കോവുക്കൽ കടവിൽ
ഒരു ഹോംസ്റ്റേ കേന്ദ്രം
മാഹി റിവർ ടൂറിസത്തിൻ്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ കോവുക്കൽ കടവിനടുത്ത് പുഴയോരത്തെ പൂമാലിക ഭവനവും മറ്റും ഉപയോഗപ്പെടുത്തി ഒരു ഹോംസ്റ്റേ കോംപ്ലക്സ് രൂപപ്പെട്ടുവരുന്നതായി ഭാരവാഹികൾ അറിയിക്കുന്നു;
മഹാകവി കുട്ടമത്തിൻ്റെയും തറവാട്ടിലെ മറ്റ് കവിപരമ്പരകളുടെയും ആയുർവ്വേദ പണ്ഡിതന്മാരുടെയും രണ്ടുനൂറ്റാണ്ടു കാലത്തെ വാസസ്ഥലമായിരുന്ന ഇവിടെത്തന്നെയായിരുന്നു ചരിത്രപണ്ഡിതനും കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോ.കെ .കെ .എൻ .കുറുപ്പിൻ്റെ ജനനവും വളർച്ചയും ഉയർച്ചയുമെല്ലാം'
ഇവിടെ താമസിച്ചുകൊണ്ട് ഗവേഷണം . സാംസ്കാരിക പഠനങ്ങൾ തുടങ്ങിയവചർച്ചചെയ്യുവാനുംഗ്രന്ഥങ്ങൾരചിക്കുവാനും താല്പര്യമുള്ളവർക്ക് ദിവസ വാടകയ്ക്കും മാസ വാടകയ്ക്കും പ്രകൃതിരമണീയമായ പുഴയോരത്ത് റൂമുകൾ ലഭ്യമാണ്.
ഡോ.കെ കെ എൻ കുറുപ്പിൻ്റെ പഠന നിർദ്ദേശങ്ങൾ യുവ എഴുത്തുകാർക്കും എഴുത്തുകാരികളും ഇവിടെനിന്നും ലഭ്യമായിരിക്കും .
ഗ്രന്ഥങ്ങളുടെ കോപ്പി ,എഡിറ്റിംഗ് തുടങ്ങിയവയ്‌ക്കൊപ്പം ആവശ്യമായ അവതാരികയും അദ്ദേഹം ഇത്തരം ഗ്രന്ഥങ്ങൾക്ക് എഴുതുന്നതും ആയിരിക്കും.
ഈ കേന്ദ്ര ത്തിൻറെ രണ്ട് കിലോമീറ്റർ ഉള്ളിലാണ് പ്രശസ്ത സൂഫിവര്യനായ ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം രണ്ടാമൻ്റെ ഖബറിടം സ്ഥിതിചെയ്യുന്ന കുഞ്ഞിപ്പള്ളി തീർത്ഥാടന കേന്ദ്രം .
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും : 9496844625 ,8921364179

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group