
ICHC ആദരായനം 25
:പുരസ്കാര സമർപ്പണം
മന്ത്രി കടന്നപ്പള്ളി
രാമചന്ദ്രൻ നിർവ്വഹിച്ചു

കൊച്ചി :ചരിത്ര ഗവേഷകനും കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോക്ടർ കെ കെ എൻ കുറുപ്പ് സ്ഥാപകനും രക്ഷാധികാരിയുമായി 2017 മുതൽ കൊച്ചിയിൽ പ്രവർത്തിച്ചുകൊണ്ടി രിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ്സെന്ററിന്റെ ( ICHC ) നേതൃത്വത്തിൽ നടന്ന ഐ സി എച്ച് സി ആദരായനം 25 ആഘോഷപരിപാടിയിൽ മ്യൂസിയം ,ആർക്കിയോ ളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായി .

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ്റെ അധ്യക്ഷതയിൽ കൊച്ചി ICHC മിനി ഓഡിറ്റോറിയത്തിൽ ഗണേശസ്തുതി നാട്യാഞ്ജലിയോടെ പുരസ്‌കാര സമർപ്പണ ചടങ് ആരംഭിച്ചു .
പ്രമുഖ നർത്തകിയും കൊറിയോഗ്രാഫറുമായ ശ്രീമതി.മീനാകുറുപ്പിന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർഷിക പ്രസിദ്ധീകരണമായ കൃഷിജാഗരൺ പുരസ്‌കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സമർപ്പിച്ചു.
മികച്ച കലാ പ്രവർത്തനത്തിനൊപ്പം വയനാട്ടിലെ സ്വന്തം ഭൂമിയിൽ കാപ്പി ,കുരുമുളക് ,ജൈവ പച്ചക്കറി തുടങ്ങിയവ വിളയിച്ചെടുക്കാൻ മുൻകൈയ്യെ ടുത്ത വനിതാസാന്നിധ്യം എന്ന നിലയിലായിരുന്നു മീനാ കുറുപ്പിന് പുരസ്കാരം നൽകി ആദരിച്ചത്.

40 വർഷക്കാലം കൊച്ചിയിൽ ഭരതനാട്യഗുരുവും സംഗീതജ്ഞയുമായി പ്രവർത്തിച്ച ഗുരു സുയന്തി മുരളീധരനെ ലൈഫ്ടൈം അച്ചീവ്മെൻറ് എന്ന നിലയിൽ ICHC 25 പുരസ്കാരം മന്ത്രി ചടങ്ങിൽ നൽകി .

ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുഗുരുവും വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോക്ടർ നിശാന്ത് തോപ്പിൽ M .Phil ,Ph.D മികച്ച വാസ്തുശാസ്ത്ര പ്രചാരകൻ എന്ന നിലയിൽ മന്ത്രി കടന്നപ്പള്ളി യിൽനിന്നും ഐ സി എച്ച് സിയുടെ പുരസ്കാരം ഏറ്റുവാങ്ങി .

ഇന്ത്യയിലെ പ്രശസ്ത ഫാഷൻ ഡിസൈനറും ഇൻട്രസ്ട്രിയലിസ്റ്റും അന്താരാ ഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാറുമുള്ള മലയാളി വനിത ശ്രീമതി.ഐഷാ റൂബിയെയും മന്ത്രി ചടങ്ങിൽ ICHC പുരസ്കാരം നൽകി ആദരിച്ചു

കേരളത്തിലെ ക്ഷേത്രങ്ങളുടെ വളർച്ചയിലും തളർച്ചയിലും വാസ്തുശാസ്ത്രത്തിൻ്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് ഗവേഷണം നടത്തുവാനുള്ള കർമ്മപദ്ധതി വാസ്തു ഗുരു ഡോക്ടർ നിശാന്ത് തോപ്പിലിനെ ഏൽപ്പിക്കണമെന്ന് ചരിത്ര ഗവേഷകൻ കൂടിയായ ഡോ .കെ .കെ .എൻ കുറുപ്പ് ചടങ്ങിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.
''അത് ചെയ്യേണ്ടത് ആവശ്യമാണെന്നും പരിഗണിക്കേണ്ട വിഷയമാണെന്നും'' മന്ത്രി ചടങ്ങിൽസമ്മതിച്ചു.
പ്രൊഫസർ ( റിട്ട) മാലിനി കുറുപ്പ് ,ഗായത്രി കൃഷ്ണൻ, അഞ്ജലി നളിൻ ,സന മെഹബൂബ് ( ഡയറക്ടർ ) ,അനിൽകുമാർ (കോഴിക്കോട് മാസ്റ്റർ ലാബ് ഡെപ്യൂട്ടി മാനേജർ ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

''അത് ചെയ്യേണ്ടത് ആവശ്യമാണെന്നും പരിഗണിക്കേണ്ട വിഷയമാണെന്നും'' -മന്ത്രി ചടങ്ങിൽസമ്മതിച്ചു.
പ്രൊഫസർ ( റിട്ട) മാലിനി കുറുപ്പ് ,ഗായത്രി കൃഷ്ണൻ, അഞ്ജലി നളിൻ ,സന മെഹബൂബ് ( ഡയറക്ടർ ) ,അനിൽകുമാർ (കോഴിക്കോട് മാസ്റ്റർ ലാബ് ഡെപ്യൂട്ടി മാനേജർ ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു










.jpg)



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group