
കല്പറ്റ: രാജ്യത്തിന് സ്വാതന്ത്ര്യംലഭിക്കുന്നതിനു മുൻപ് 1946-ൽ നടത്തിയ ഹജ്ജ് യാത്രയെക്കുറിച്ചുള്ള യാത്രാവിവരണഗ്രന്ഥം 'ഞാൻ കണ്ട അറേബിയ പുനഃപ്രകാശനം ചെയ്തു. പള്ളിയാൽ പി. മൊയ്‌തുഹാജി എഴുതി 1950-ൽ പ്രസിദ്ധീകരിച്ച പുസ്‌തകത്തിൻ്റെ പുതിയപതിപ്പാണ് മന്ത്രി ഒ.ആർ. കേളു മുതിർന്നമാധ്യമപ്രവർത്തകൻ കമാൽ വരദൂരിനുനൽകി പ്രകാശനംചെയ്തത്. മാത്യഭൂമി ബുക്സാണ് പുസ്‌തകത്തിൻ്റെ പ്രസാധകർ. മലയാളത്തിലെ ആദ്യ ഹജ്ജ് യാത്രാവിവരണ പുസ്‌തകമാണിതെന്ന് പള്ളിയാൽ കുടുംബം അവകാശപ്പെട്ടു
രാജ്യം സ്വതന്ത്രമാകുന്നതിന് മുൻപുതന്നെ ദീർഘയാത്രചെയ്‌ത് അറേബ്യയിലെത്തുകയും അവിടുത്തെ ജീവിതവും അനുഭവങ്ങളും പകർത്തുകയുംചെയ്‌ത യാത്രാവിവരണമാണിതെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
ചരിത്രത്തെ നാം മനസ്സിലാക്കുന്നത് ഇത്തരം രചനകളിലൂടെയാണ്. രാഷ്ട്രീയ-സാമൂഹിക രംഗത്തും പ്രവർത്തിച്ചയാളാണ് പി. മൊയ്തുഹാജി. ആ കാലഘട്ടത്തിൽ സാധ്യമാകുന്നരീതിയിലെല്ലാം അദ്ദേഹം ജനസേവനംചെയ്തു. ചരിത്രത്തിന്റെ ഭാഗമാണ് ഈ പുസ്‌തകമെന്നും മന്ത്രി പറഞ്ഞു.
മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ എം. കമൽ അധ്യക്ഷതവഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, കല്പറ്റ നഗരസഭാധ്യക്ഷൻ ടി.ജെ . ഐസക്, കമാൽ വരദൂർ, ഡോ, വിനോദ് കെ. ജോസ്, ഡോ. ബാവ കെ. പാലുകുന്ന്, പി.കെ. സുധീർ, സൂപ്പി പള്ളിയാൽ, നിസാം പള്ളിയാൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group