
സർഗാലയയിലെ കേരള ചുമർ ചിത്ര ശിൽപ്പശാലആദ്യ ഘട്ട ചിത്രങ്ങൾ ഉന്മീലനം ചെയ്തു
സർഗാലയയിലെ മുപ്പത്തി രണ്ടു തൂണുകളിൽ കേരളീയ സാംസ്കാരിക പൈതൃകം അനാവരണം ചെയ്യുന്ന കേരള ചുമർ ചിത്ര ശൈലിയിൽ തയ്യാറാക്കിയ ചിത്രങ്ങൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉന്മീലനം ചെയ്തു. തദവസരത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷത വഹിച്ചു. സർഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ.രാജേഷ് സ്വാഗതവും ക്രാഫ്ട്സ് കോഓർഡിനേറ്റർ അശോക് കുമാർ. എസ് നന്ദിയും പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗ് പ്രിൻസിപ്പൽ നളിൻ ബാബു.എം, അധ്യാപകൻ ബബീഷ്.യു.വി., ആർട്ടിസ്റ്റ് കെ.എം.ശിവകൃഷ്ണൻ, ആർട്ടിസ്റ്റ് രമേഷ് കോവുമ്മൽ എന്നിവർ ആശംസകൾ പറഞ്ഞു.

ഗുരുവായൂർ ദേവസ്വത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യുറൽ പെയിന്റിങിലെ സീനിയർ ആർട്ടിസ്റ്റുമാരായ പൂർവ്വ വിദ്യാർത്ഥികളും അവസാന വർഷ വിദ്യാർത്ഥികളും ചേർന്നാണ് സർഗാലയയുടെ ഈ സംരംഭത്തിന്റെ വിജയത്തിനായി അണിനിരന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group