
ആലപ്പുഴ: ശ്രീകാന്ത് കോട്ടയ്ക്കലിന്റെ 'അത്രമേൽ അപൂർണം' എന്ന പുസ്തകം ജീവിതത്തിന് ഊർജപ്രവാഹം നൽകുന്ന കൃതിയെന്ന് വായനക്കാർ. മാതൃഭൂമി ബുക്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിമാസ പരിപാടിയായ 'വാക്കി'ൽ എഴുത്തുകാരൻ്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അരുൺ ഷൂരിയും കൃഷ്ണമൂർത്തിയും സുധാകൃഷ്‌ണമൂർത്തിയും സൽമാൻ റുഷ്ദിയും മോഹൻലാലുമൊക്കെ ഉയർന്നു നിൽക്കുമ്പോൾത്തന്നെ അവരുടെ നഷ്ടങ്ങളെയും ഓർമ്മിപ്പിക്കുകയാണ് പുസ്‌തകമെന്ന് വായനക്കാർ പറഞ്ഞു, രചനാശൈലിയും ഭാഷയും മനോഹരമാണെന്നും വിലയിരുത്തി. സുനിതാ ബഷീർ പുസ്തക പരിചയം നടത്തി.
അനുഭവവേദ്യമായതിനെ മാത്രം അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ശ്രീകാന്ത് കോട്ടയ്ക്കൽ പറഞ്ഞു. വലിയ മനുഷ്യരെ അടുത്തുനിന്നു കാണാനല്ല. അറിഞ്ഞ് അറിയിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എച്ച്. ശ്രീകുമാർ, പി. വിശ്വനാഥൻ, കെ.പി. അശോകൻ,ജോസഫ് മാരാരിക്കുളം, സാബുതോമസ്, പി.ജി. രാജുപ്പണിക്കർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group