
തൃക്കരിപ്പൂർ: ആരോഗ്യസംരക്ഷണ സന്ദേശവുമായി സ്പോർട്സ് അതോറിറ്റി
ഓഫ് ഇന്ത്യ തലശ്ശേരി കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽനിന്ന് കവ്വായി കാലിക്കടപ്പുറത്തേക്ക് സൈക്കിൾ സവാരി സംഘടിപ്പിച്ചു. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബിന്റെ്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായ സവാരിയിൽ 30 റൈഡർമാർ പങ്കെടുത്തു. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സൈക്ലിങ് ക്ലബ് പ്രസിഡൻ്റ് ടി.എം.സി. ഇബ്രാഹിം സവാരി ഫ്ലാഗ് ഓഫ് ചെയ്‌തു. സായ് കേന്ദ്രം ഡയറക്‌ടർ ടി.സി. മനോജ് അധ്യക്ഷനായി. ജിംനാസ്റ്റിക് പരിശീലകൻ ധരംവീർ, ഗുസ്‌തി പരിശീലകൻ വൈഷ്‌ണവി യാദവ് എന്നിവർ സംസാരിച്ചു. സവാരിക്ക് ഡോ. ടി. അബ്‌ദുൽ ജലീൽ, ഡോ. പി.കെ. ജയകൃഷ്‌ണൻ, ഇർഷാദ് ഇസ്‌മയിൽ, ഹക്കീം അപര മുസ്തഫ മാർത്താണ്ഡൻ, അനൂപ് കല്ലത്ത്, റഹ്മാൻ കാങ്കോൽ, ഷബീർ മാട്ടൂൽ, സരിത്ത് ഏഴിമല എന്നിവർ നേതൃത്വം നൽകി. കവ്വായിയിൽ നടന്ന സമാപന സമ്മേളനം പയ്യന്നൂർ നഗരസഭാ കൗൺസിലർ നസീമ ഉദ്ഘാടനം ചെയ്‌തു. അബുബക്കർ കവ്വായി, എൻ.കെ.പി. ഇംതിയാസ് അഹമ്മദ് എന്നിവരെ അനുമോദിച്ചു. അരുൺ നാരായണൻ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group