
പേരാവൂർ: ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ്‌വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ് കഫെ) പേരാവൂരും ജേതാക്കളായി,
ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്‌ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി) എന്നിവരും ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവികാ കൃഷ്‌ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനംചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായിരുന്നു.ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ. വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ. കെ.വി. ദേവദാസൻ, കെ. സനിൽ, ചെസ് അസോസിയേഷൻ ഓഫ് കേരള ജില്ലാ സെക്രട്ടറി സുഗുണേഷ് ബാബു, കെ. മുഹമ്മദ്, ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി. പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group