
പൊന്നാനി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് ഈഴുവത്തിരുത്തി കല്ലിക്കട ജവഹർ ബാല മഞ്ച് യൂണിറ്റ്
ജവഹർലാൽ നെഹ്റുവിൻ്റെ നാമധേയത്തിൽ ഒന്നാമത് ജവഹർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. പൊന്നാനി ബിഇഎം യുപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്. കളിക്കാർ ലഹരിവിരുദ്ധ പ്രതിജ്ഞചൊല്ലി. മത്സരത്തിൽ കല്ലിക്കട ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് വിജയികളായി. റെഡ് സിറ്റി ഫുഴമ്പ്രം രണ്ടാം സ്ഥാനത്തെത്തി.
കെപിസിസി അംഗം അഡ്വ. കെ. ശിവരാമൻ ടൂർണമെൻ്റ് ഉദ്ഘാടനംചെയ്തു. ജവഹർ ബാല മഞ്ച് ഈഴുവത്തിരുത്തി ചീഫ് കോഡിനേറ്റർ റഫീഖ് മാളിയേക്കൽ, കോഡിനേറ്റർ കെ.പി. സോമൻ, അതുൽ, അഭിനവ്, സന്ദീപ് എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group