
വൈക്കം: കൈയും കാലും ബന്ധിച്ച് വേമ്പനാട്ട് കായലിന് കുറുകേ ഒൻപത് കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാഡ്‌സിനു വേണ്ടിയുള്ള പതിമൂന്നുകാരൻ കാർത്തിക്കിൻറെ ശ്രമം വിജയം.
ശനിയാഴ്ച്ച രാവിലെ ചേർത്തല കൂമ്പേൽ കടവിൽനിന്നും വൈക്കം കായലോര ബീച്ചിലേക്കാണ് കാർത്തിക് നിശ്ചിതസമയത്തിൽ നീന്തിയെത്തിയത്. കായൽ നീന്തലിൽ പുതിയ ദൂരവും സമയവും കാർത്തിക്കിന് സ്വന്തമായി. ഒരു മണിക്കൂർ ഇരുപത്തിനാല് മിനിറ്റാണ് ഈ സാഹസിക നീന്തലിന് വേണ്ടിവന്നത്. ഇത് കൈയ്യും കാലും കെട്ടി നീന്തലിൻ്റെ ചരിത്ര വിജയമാണ്.
നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് കാർത്തിക് ശ്രമിച്ചത്. വൈക്കം വാർവിൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കാർത്തിക് വൈക്കം തോട്ടായപ്പള്ളി നിർമ്മാല്യത്തിൽ സജിത് ബാലചന്ദ്രന്റെയും ആശ പിള്ളയുടെയും മകനാണ്. കാർത്തിക്കിനെ ബീച്ച് മൈതാനത്ത് നടന്ന പൗരയോഗം അഭിനന്ദിച്ചു. ചെയർപേഴ്‌സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുബാഷ്, എൻഎസ്എസ് യൂണിയൻ ചെയർമാൻ പി.ജി.എം. നായർ, വാർവിൻ സ്കൂൾ പ്രിൻസിപ്പൽ രാജേഷ് എന്നിവർ ചേർന്നു സ്വീകരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group