ഡോ.എം.എസ്.നായർക്ക് ഭാരത് സേവക് സമാജ് അവാർഡ്

ഡോ.എം.എസ്.നായർക്ക് ഭാരത് സേവക് സമാജ് അവാർഡ്
ഡോ.എം.എസ്.നായർക്ക് ഭാരത് സേവക് സമാജ് അവാർഡ്
Share  
2025 May 10, 06:48 PM
moorad

ഡോ.എം.എസ്.നായർക്ക്

ഭാരത് സേവക് സമാജ് അവാർഡ് 

 

കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് ഡോ.എം.എസ്.നായർ അർഹനായി.

കാസർകോട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് & ഡെവലപ്മെന്റ് ഡയരക്ടറും എഴുത്തകാരനും ഗവേഷകനുമായ എം.എസ്.നായർ കൊടക്കാട് സ്വദേശിയാണ്.

m-snair

സാഹിത്യ സാംസ്ക്കാരിക രംഗത്തെ ഇദ്ദേഹത്തിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം.ഭാരത് സേവക് സമാജിന്റെ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ പുരസ്കാരസമർപ്പണം നടത്തി.കുട്ടമത്ത് കുന്നിയൂർ ഹെറിറ്റേജ് സെന്റർ വൈസ് ചെയർമാനാണ് എം.എസ്.നായർ.

ഡോ. എം എസ് നായര്‍

ജനനം: 1948 മെയ് 12. കാസര്‍ഗോഡ് ജില്ലയിലെ കുട്ടമത്ത്.

അച്ഛന്‍: കുട്ടമത്ത് കുന്നിയൂര്‍ പുതിയ വീട്ടില്‍ നാരായണക്കുറുപ്പ്.

അമ്മ: മാമ്പറ്റ പത്മിനി അമ്മ. ബെര്‍ഹാംപൂര്‍ സര്‍വ്വകലാശാലയില്‍നിന്നും തത്ത്വചിന്തയിലും രാഷ്ട്രമീമാംസയിലും ബിരുദം.

തിരുപ്പതി ശ്രീ വെങ്കടേശ്വര സര്‍വ്വകലാശാലയില്‍നിന്ന് തത്ത്വചിന്തയില്‍ ബിരുദാനന്തര ബിരുദം. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് 'ബര്‍ട്രന്റ് റസ്സലിന്റെ സാമൂഹിക ദര്‍ശനം' എന്ന പ്രബന്ധത്തിന് പി എച്ച് ഡി. ഇന്ത്യന്‍ ഫിലോസഫിക്കല്‍ കോണ്‍ഗ്രസ്, സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എന്നിവയില്‍ സ്ഥിരാംഗം. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിച്വല്‍ ആന്റ് ട്രഡീഷണല്‍ ആര്‍ട്‌സ് ഓഫ് ഇന്ത്യ (കലാനികേതനം) യുടെ സെക്രട്ടറി. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കൊടക്കാട് പ്രാദേശിക കേന്ദ്രം ഡയറക്ടര്‍.

കുട്ടമത്ത് കുന്നിയൂര്‍ ഹെറിറ്റേജ് സെന്ററിന്റെ വൈസ് ചെയര്‍മാന്‍. തത്ത്വചിന്ത, സാമൂഹിക ചരിത്രം, നാടോടി വിജ്ഞാനീയം എന്നീ മേഖലകളില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ കര്‍ത്താവ്. ഇബ്‌നു സീന, വാഗ്ഭടാനന്ദനും സാമൂഹിക നവോത്ഥാനവും, മാടായിക്കാവ് ഒരു പഠനം, ഫോക്‌ലോര്‍ പ്രബന്ധങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ശ്രീധരന്‍ മാമ്പറ്റ എന്ന പേരിലും എഴുതാറുണ്ട്. ഭാര്യ : കല്യാണിക്കുട്ടി വി എന്‍ മകന്‍ : സുനില്‍ എസ് വിലാസം : ശ്രീവത്സം കൊടക്കാട് കാസര്‍ഗോഡ് 671 310

mannan-small-advt-

ആശംസകളോടെ ......

kodakkadan-ramadas-rachana
samudra-ayurveda-special
panda-food-2
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan