വേനലവധി അടിച്ചുപൊളിക്കാൻ ഇരിങ്ങൽ സർഗാലയയിൽ മേയ് 2 മുതൽ 13 വരെ ‘സമ്മർ സ്പ്ലാഷ് 2025’

വേനലവധി അടിച്ചുപൊളിക്കാൻ ഇരിങ്ങൽ സർഗാലയയിൽ മേയ് 2 മുതൽ 13 വരെ ‘സമ്മർ സ്പ്ലാഷ് 2025’
വേനലവധി അടിച്ചുപൊളിക്കാൻ ഇരിങ്ങൽ സർഗാലയയിൽ മേയ് 2 മുതൽ 13 വരെ ‘സമ്മർ സ്പ്ലാഷ് 2025’
Share  
2025 May 09, 10:02 PM
samudra

വേനലവധി അടിച്ചുപൊളിക്കാൻ ഇരിങ്ങൽ സർഗാലയയിൽ മേയ് 2 മുതൽ 13 വരെ ‘സമ്മർ സ്പ്ലാഷ് 2025’

വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്കു പറുദീസയൊരുക്കാൻ സർഗാലയ. സർഗാലയയിൽ ഇതുവരെ നടന്നിട്ടില്ലാത്തത്ര വിപുലമായി വേനലവധിപരിപാടികളുമായി മേയ് 2 മുതൽ 13 വരെ സംഘടിപ്പിക്കുന്ന ‘സമ്മർ സ്പ്ലാഷ്’ സന്ദർശകർക്ക് അവിസ്മരണീയ അനുഭവമാകുകയാണ്. 

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വൈവിധ്യമേറിയ വിനോദങ്ങൾ, സ്ത്രീകൾക്കായി കഥക് നൃത്തം, ഡാൻസ് തെറാപ്പി, കോലം ശില്പശാലകൾ, കോലമിടൽ മത്സരം, ഗുരുവായൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറലിന്റെ സഹകരണത്തോടെ കേരളീയ ചുമർചിത്ര ശിൽപ്പശാല, ചിത്രകലാപരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കേരളത്തിലെ മികച്ച 50-ൽപ്പരം കലാകാരരുടെ ചിത്രപ്രദർശനം, ചിത്ര കലാപരിഷത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടെ 10.05.2025നു നൂറു ചിത്രകാരന്മാരുടെ ഏകദിന ചിത്രകലാ ക്യാമ്പ്, ബൊഗൈൻവില്ല പ്രദർശനം, ബോൺസായ് പ്രദർശനം, വാണിജ്യസ്റ്റാളുകൾ, കുതിരസവാരി കുട്ടികൾക്കായി സ്കേറ്റിങ്, പട്ടം തയ്യാറാക്കൽ ശില്പശാലകൾ, കുട്ടികൾക്കായി  ആകർഷകമായ ഗെയിംസ് സോൺ, ഫുഡ്‌ഫെസ്റ്റ് എന്നിങ്ങനെ അതിവിപുലമാണു പരിപാടികൾ.

നൂറിൽപ്പരം കരകൗശലവിദഗ്ദ്ധരുടെ സ്ഥിരം കരകൗശലനിർമ്മാണയൂണിറ്റുകൾ, പതിനായിരക്കണക്കിനു കരകൗശലസൃഷ്ടികൾ, സ്ഥിരം വിനോദോപാധികളായ പെഡൽ, മോട്ടോർ ബോട്ടിങ് എന്നിവയ്ക്കു പുറമെയാണിതെല്ലാം. വിദേശ വിനോദസഞ്ചാരി

കളുൾപ്പെടെ ഒരുലക്ഷത്തിൽപ്പരം സന്ദർശകരെയാണു പ്രതീക്ഷിക്കുന്നത്.

വനിതകൾക്കായി 2025 മേയ് 2, 3 തീയതികളിൽ പ്രശസ്ത നൃത്തപരിശീലകനും നടനുമായ  ശ്രീ. ഗിരിധർ കൃഷ്ണയുടെ  നേതൃത്വത്തിൽ നടത്തുന്ന കഥക് ശിൽപശാല, ഡാൻസ് തെറാപ്പി,  3, 4 തീയ്യതികളിൽ സംഘടിപ്പിച്ചു. ശ്രീ.എസ്.എസ്. ബാലസുബ്രഹ്മണ്യൻ, പാലക്കാടിന്റെ നേതൃത്വത്തിൽ നടത്തുന്ന കോലം ശിൽപശാല  നടത്തി. രാവിലെ 10മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തന സമയം. 

ഫയർ ഫ്‌ളൈസ്- സമ്മർകഫേ സർഗാലയയിൽ

സർഗാലയയിൽ മെയ് ഒന്ന് മുതൽ വൈകുന്നേരങ്ങളിൽ ഏഴു മണി മുതൽ രാത്രി പതിനൊന്നു മണി വരെ ‘ഫയർ ഫ്‌ളൈസ്’ സമ്മർ കഫേ ആരംഭിച്ചു. മികച്ച ഓപ്പൺ ഡൈനിങ് സംവിധാനം സർഗാലയായിലെ ജലാശയത്തിലാണ് ഒരുക്കിയത്. സന്ദർശകർക്ക് ആസ്വദിക്കാൻ മികച്ച പരമ്പരാഗത വിഭവങ്ങളാണ് “ഫയർ ഫ്‌ളൈസ്” ഒരുക്കിയത്. ജയ്‌പ്പൂരിൽ നിന്നുള്ള സിത്താർ കലാകാരൻ സമീർ ഖാന്റെ  ഇൻസ്ട്രുമെന്റൽ മ്യൂസിക് ലൈവ് പോലുള്ള ആകർഷകമായ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് ഒന്നിന് പ്രശസ്ത ഷെഫ് - ശ്രീമതി. ആബിദ റഷീദ് ഫയർ ഫ്‌ളൈസ് - സമ്മർകഫേ ഉദ്‌ഘാടനം ചെയ്തു.  ബിരിയാണി കുക്കിംഗ് ഡെമോൺസ്‌ട്രേഷനും നടത്തി.  

കേരളത്തില്‍ തന്നെ ആദ്യമായി ബാർജ്ജിൽ പ്രത്യേകം ഡൈനിങ് സംവിധാനമൊരുക്കിയിരിക്കുകയാണ് സമ്മർ കഫേ. ബുഫെ സർവീസോടെ ഭക്ഷണം നൽകാനും, അത് ജലാശയത്തിനു നടുവിൽ ആസ്വദിക്കാനും, സർഗാലയ ഓപ്പൺ എയർ തിയേറ്ററിനു സമീപം ലൈവ് കൗണ്ടർ ഒരുക്കി വിവിധ പാരമ്പര്യ ഭക്ഷ്യവിഭവങ്ങൾ നൽകാനും വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കാനും സമ്മർ കഫേ തയ്യാറായി കഴിഞ്ഞു. മെയ് ഒന്ന് മുതൽ ഇരുപത് വരെ വൈകുന്നേരം 7 മണി മുതൽ 11 മണി വരെയാണ് കഫേയുടെ പ്രവർത്തന സമയം. പരമ്പരാഗത രുചികൾ സർഗാലയയ്ക്ക് ഒപ്പം ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 

സീനിയർ ജനറൽ മാനേജർ ടി.കെ.രാജേഷ്, മാനേജർ ക്രാഫ്ട്സ് ആൻഡ് ഡിസൈൻ - കെ.കെ.ശിവദാസൻ, എഫ്.ആൻഡ് ബി. മാനേജർ സൂരജ്.സി, ക്രാഫ്ട്സ് കോഓർഡിനേറ്റർ എസ്.അശോക് കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

1-(1)

സർഗാലയയിൽ “ ചിത്രസാഗരം

70ല്പരം ചിത്രകാരന്മാർ പങ്കെടുക്കുന്ന എകദിന ചിത്രകലാക്യാമ്പ് -ചിത്ര സാഗരം സർഗാലയയിലെ സ്വാതിതിരുനാൾ ഹാളിൽ 10.05.2025നു നടക്കും. സർഗാലയ സമ്മർ സ്പ്ലാഷിന്റെ ഭാഗമായി കേരള ചിത്രകലാപരിഷത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലാ കമ്മിറ്റികളുടെയും സർഗാലയയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ആർട്ടിസ്റ്റ് മദനൻ  11 മണിക്ക് ചിത്രകലാക്യാമ്പ്   ഉദ്‌ഘാടനം നിർവ്വഹിക്കും. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി ഷാജി പാംബ്ളാ മുഖ്യാതിഥിയാകും. രാവിലെ 9.30 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ്.

photo :സർഗാലയയിൽ “ ചിത്രസാഗരം ”

photo :file copy

SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan