
കളരി, ദേശം, സംസ്കാരം സെമിനാർ ചോമ്പാലയിൽ ;
ഡോ .കുറുപ്പ് ഉദ്ഘാടനനകർമ്മം നിർവ്വഹിച്ചു
വടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന'കടത്തനാട്ടങ്കം 2025' ദേശീയ സാംസ്കാരിക പൈതൃകമേളയുടെ ഭാഗമായി 'കളരി; ദേശം, സംസ്കാരം' ദ്വിദിനസെമിനാർ ആരംഭിച്ചു.

കളരിക്ക് മുൻഗണനയും പ്രാധാന്യവും നൽകി കടത്തനാടൻ പ്രാചീന സംസ്കാരത്തിൻ്റെ ടൂറിസം ഹബ്ബ് രൂപപ്പെടുത്തണമെന്ന് പ്രമുഖ ചരിത ഗവേഷകനും കോഴിക്കോട് യൂണിവേഴ്‌സിറ്റി ഴ്സിറ്റി മുൻ വൈസ് ചെയർമാനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ഡോ .കെ കെ എൻ കുറുപ്പ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു .ആവശ്യപ്പെട്ടു
ആത്മവിദ്യാമഠം ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രശസ്ത ഗായകൻ വി.ടി. മുരളി അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സർവ്വകലാശാലാ ഫോക്ലോർ വകുപ്പ് മുൻമേധാവി ഡോ. രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തി.
ഡോ. കെ.എം. ഭരതൻ ആമുഖപ്രഭാഷണം നിർവ്വഹിച്ചു.
വി.പി. പ്രഭാകരൻ സ്വാഗതവും കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

കേരളാ സർക്കാറിൻ്റെ സാംസ്കാരികവകുപ്പ്, വിനോദസഞ്ചാരവകുപ്പ്, കേരളാ ഫോക്ലോർ അക്കാദമി, മഹാത്മാ പബ്ലിക്ക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെയാണ് കടത്തനാട്ടങ്കം മേള നടക്കുന്നത്.

ലോകത്തിലെ ജി ഡി പി മൂന്നിലൊന്ന് സാംസ്കാരിക വിഷയങ്ങൾക്കാണ് ചെലവഴിക്കുന്നതെന്ന് ഡോ . കെ കെ എൻ കുറുപ്പ് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു .

തെയ്യത്തെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുവാനുള്ള എന്റെ തീവ്ര തീവ്ര പരിശ്രമങ്ങൾ ആരും അറിയുന്നുമില്ല
കുഞ്ഞിപ്പള്ളിയിൽ അന്തിയുറങ്ങുന്ന ലോകപ്രസിദ്ധനായ ശൈഖ് സൈനുദ്ദീൻ മധുവിൻറെ കബറിടം സന്ദർശിച്ചവർ എത്ര പേർ ?
അറബിക്കടലിൻ്റെ പ്രാധാന്യം അദ്ദേഹവും കുഞ്ഞാലി മരക്കാരും മനസ്സിലാക്കിയ കാര്യം എത്രപേർക്ക് അറിയാം ?

എന്തുകൊണ്ട് നമ്മൾ അറിയുന്നില്ല ?
കടത്തനാടിന്റെ ജീവനാഡിയായ മയ്യഴിപ്പുഴയുടെ ടൂറിസം പദ്ധതിയെക്കുറിച്ച് ഡോക്ടർ കസ്തൂർബായും സംഘവും തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് കെ കെ എൻ കുറുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഗിരിജയ്ക്ക് നൽകി .
സർക്കാറിൽനിന്നും അനുവാദം വാങ്ങി നടപ്പിൽ വരുത്തുവാൻ ഡോ .കുറുപ്പ് അവരോട് നിർദ്ദേശിക്കുകയുമുണ്ടായി .

പ്രസ്തുത പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിച്ച സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ചെയർമാൻ ടി. ശ്രീനിവാസനും അഡ്വക്കേറ്റ് ലതിക ശ്രീനിവാനുമായി രുന്നുവെന്ന് കൃതജ്ഞതാപൂർവ്വം ഡോ .കുറുപ്പ് തൻറെ പ്രസംഗത്തിൽ വ്യക്തമാക്കി .

കാസർഗോഡ് മുതൽ വടകര വരെയുള്ള ഭാഗങ്ങൾ പൂർവ്വകാലത്ത് കോലത്തിരിയുടെ അധീനതയി നതയിലായിരുന്നു .
ഇത് തിരിച്ചറിയേണ്ടതുണ്ട് .എങ്കിൽ മാത്രമേ കടത്തനാടിന്റെ സാംസ്കാരിക പഠനം പൂർത്തിയാകൂ .ഡോ .കുറുപ്പിൻറെ പ്രഭാഷണത്തിന് അനുബന്ധമായി ശ്രീ രാഘവൻ പയ്യനാട് പറഞ്ഞു .

കളരിയുടെ പൂർവ്വകാല ചരിത്രം സംഘ കാലത്തോളം നീളുന്നതാണെന്ന് ഡോ .പി കെ ശശിധരനും കൂട്ടിച്ചേർത്തു .


ആശംസകളോടെ


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group