
എ കെ ജി സിനിമയുടെ പിറവി
: രവീന്ദ്രൻ കൊടക്കാട്
വടക്കേ വടക്കൻ കേരളത്തിൻ്റെ ഭൂഭാഗമായ കാസർകോടിനെ ഹൃദയത്തോട് ചേർത്തുവെച്ച കലാകാരനായിരുന്നു നമ്മെ വിട്ടു പിരിഞ്ഞ ഷാജി എൻ കരുൺ - എഴുപതുകളുടെ പകുതിയിൽ ജി അരവിന്ദൻ്റെ കുമ്മാട്ടിക്ക് ക്യാമറ ചെയ്യാനാണ് ആദ്യമായി ഷാജി കാസർകോട്ടെ ചീമേനിയിലെത്തുന്നത്.

എൻ്റെ സമപ്രായത്തിലെ ചീമേനി സ്കൂളിലെ കുട്ടികൾ കുമ്മാട്ടിയി ലെ കഥാപാത്രങ്ങളായി അഭ്രപാളിയിൽ നിറഞ്ഞുനിന്നു. നെയ് പുല്ല് (പുര മേയുന്ന പുല്ല് ഇടതൂർന്ന് വളരുന്ന ചീമേനി പ്പാറയിൽ ചെറുകാറ്റ് വീശുമ്പോൾ കടലിലെ ഓളങ്ങൾ പോല പുല്ലിൽ തിരമാലകൾ തീർക്കും പ്രതീതിയുപിന്നീട് കാസർകോടെത്തുന്നത് എഴുപതുകളുടെ അവസാനം പിറവിയുടെ പിറവിക്കായാണ്. കാ ഞങ്ങാട്ടിൻ്റെ ഭൂമി കയും പ്രകൃതിയും ഋതു ഭേദങ്ങളും ലോകത്തിന് പകർത്തി നൽകിയ എക്കാലത്തെ യും മികച്ച കലാസൃഷ്ടി. അന്നൊന്നും ഷാജി സാറുമായി വ്യക്തിപരമായ ബന്ധങ്ങ ളുണ്ടാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

തൊണ്ണൂറുകളുടെ പകുതിയിൽ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ സാംസ്കാരിക വകുപ്പ് മന്ത്രി ടി കെ രാമകൃഷ്ണൻ്റെ നിർദ്ദേശാനുസരണം കേരള ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായി ഷാജി നിയമിതനാകുന്ന കാലത്താണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് സാംസ്കാരിക പ്രവർത്തകനും ഫിലിം സൊസൈറ്റി സംഘാടകനു മായിരുന്ന എനിക്ക് ടികെയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയും പുകസ യുടെ ജനറൽ സെക്രട്ടറിയുമായിരുന്ന കവി എസ് രമേശനുമയുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പത്തിലൂടെയാണ് ഷാജിയെ പരിചയപ്പെടാനായത്.

ആ ബന്ധ o ഇന്നലെ വരെ മുറിയാതെതുടർന്നു. ഷാജിസാറിൻ്റെ നിർദ്ദേശപ്രകാര o കാസർകോടിൻ്റെഎല്ലാ ഗ്രാമങ്ങളിലുമായി 42 ഫിലിം സൊസൈറ്റികൾ രൂപീകരിക്കുകയും അവിടങ്ങളിലെല്ലാം അക്കാദമിയുടെ സഹായത്തോടെ വിശ്വോത്തര സിനിമകൾ പ്രദർശിപ്പിക്കുകയും ഈ കാലയളവിൽ തന്നെ ചെറുവത്തൂരിൽ രണ്ടു തീയേറ്ററുകൾ വാടകക്കെടുത്ത് കൊണ്ട് 10 ദിവസം നീണ്ടുനിന്ന മാനവീയം ചലച്ചിത്രോത്സവം സംഘടിപ്പിച്ചു , നീലേശ്വരത്ത് നടത്തിയ ജർമ്മൻ ചലച്ചിത്രോൽസവം കാഞ്ഞങ്ങാട് നടത്തിയ ഓൾഡ് ഈസ് ഗോൾഡ് ചലച്ചിത്രോത്സവം ഇവയിലൂടെയൊക്കെ ഷാജിസാർ ഒരു കാസർകോടുകാരനായി രൂപപ്പെടുകയായിരുന്നു.

ഫിലിം സൊസൈറ്റികളുടെ ജില്ലാ കോർഡിനേഷൻ കമ്മിറ്റി സിക്രട്ടറി എന്ന നിലയിൽ ഫിലിം പ്രവർത്തനങ്ങളുടെ ഏകോപനം നടത്തിയ പ്പോൾ കാസർകോട്ടെ സാംസ്കാരിക രംഗം ചലനാത്മകമായിത്തീർന്നു -ഷാജി സാറുമായി ഉണ്ടാക്കിയെടുത്ത വ്യക്തിപരമായ അടുപ്പം അടുത്ത കുടുംബ ബന്ധമായി മാറി.

കാസർകോടുവരുമ്പോഴൊക്കെ അദ്ദേഹം എൻ്റെ വീട്ടിലെത്തി പരിമിതമായ സൗകര്യത്തിൽ സന്തോഷത്തോടെ കഴിഞ്ഞുകൂടി.
ഉണക്കലരിയുടെ ചോറും നാടൻ കോഴിക്കറിയും അതിഥികൾക്കായി നമ്മൾ എപ്പോഴും കരുതുമായിരുന്നു. ഷാജി സാറിന് ഏറെ ഇഷ്ടവുമായിരുന്നു.
കാസർകോട് വരുമ്പോഴൊക്കെ നമ്മൾ രണ്ടു പേരും ചേർന്ന് മുകാംബികക്ക് യാത്ര പോകും. ആറുമാസം മുമ്പ് വന്നപ്പോഴും ആ പതിവ് തെറ്റിച്ചില്ല. രോഗം അലട്ടിത്തുടങ്ങിയ കാലമായിരുന്നു അത്.

മുകാംബികയിലെ പ്രധാന അഡികയുടെ വീട്ടിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അന്ന് മുകാംബികയിൽ നിന്നുമടങ്ങിയത്.
പിറവിയിലെ നാല് കെട്ട് നിലനിന്നിരുന്ന ഇരിയ വാഴുന്നവരുടെ ഇല്ലവുമായും മുറിയാത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.

സിനിമയുടെ ലൊക്കേഷനുകളിലൊക്കെ അദ്ദേഹം എന്നെ ക്ഷണിക്കുകയും മൂന്നോ നാലോ ദിവസം അദ്ദേഹത്തോടൊപ്പം താമസിപ്പിക്കും.
കുട്ടി Lസാങ്കിൻ്റെ ലൊക്കേഷനിൽ കുന്ദാപുരത്തും സുപാനത്തിൻ്റെ ലൊക്കേഷനിൽ ഒറ്റപ്പാലത്തും താമസിച്ചു അവസാനത്തെ ചിത്രമായ ഓളിൻ്റെ സംഘാടനചുമതല പൂർണമായും എന്നെ ഏല്പിച്ചു.

കാസർകോടിൻ്റെ മനോഹരമായ തീരദേശമായ കവ്വായി കായൽപ്പരപ്പായിരുന്നു ലൊക്കേഷൻ - മൂന്നു നാലു മാസം ഇതിൻ്റെ പ്രവർത്തനവുമായി ഷാജി സാറിനൊപ്പം നടന്നു. ചിത്രത്തിൽ ടൈലറായി ഒരു ചെറിയ വേഷവും ചെയ്തു.
എ കെ ജി സിനിമയിൽ ആർ. ശങ്കറിൻ്റെ വേഷവും ചെയ്തിരുന്നു. പഴശ്ശി രാജാ സിനിമയുടെ ലൊക്കേഷൻ നോക്കാൻ ഹരിഹരനുമായി കൂടിവന്നപ്പോൾ എന്നെയും കൂടെ കൂട്ടി. ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾ സജീവമായ കാലത്താണ് എ കെ ജി യെ കുറിച്ച് ഒരു ഡോക്യുമെൻ്ററി നിർമ്മിച്ചാലോ എന്ന ആലോചന ഫിലിം സൊസൈറ്റി കോർഡിനേഷൻ കമ്മിറ്റിയുടെ മുമ്പാകെ വരുന്നത്.

ഒരു കുടക്കീഴിൽ -
മുകാംബികാ സന്നിധിയിൽ
കിട്ടാവുന്ന ഡോക്യുമെൻ്റുകൾ ചേർത്ത് രണ്ട് ലക്ഷം രൂപ ചിലവിൽ ഒരു ഡോക്യുമെൻ്ററി അത്രയേ അന്നേരം ആലോചിച്ചിരുന്നുള്ളു.
പിന്നീടെപ്പോഴോ അത് ഒരു ഡോക്യുഫിക്ഷനായി മാറുകയായിരുന്നു . വലിയ സാമ്പത്തിക പ്രയാസങ്ങൾ അതിൻ്റെ നിർമ്മാണ ഘട്ടങ്ങളിലെല്ലാ മുണ്ടായി. കയ്യൂർ ഗ്രാമത്തി ത്തിൽ വെച്ചായിരുന്നു പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ചത്.
പിന്നീട് പെരളശ്ശേരിയിലും ആലപ്പുഴയിലും ദൽഹിയിൽ പാർലമെൻ്റ് ഹൗസും തീൻമുർ തീഭവനും ഒക്ക ചിത്രീകരിച്ചു.

രണ്ടു മാസത്തോളം തിരുവനന്തപുരത്തെ തൈക്കാട്ടെ ഗസ്റ്റ് ഹൗസിൽ താമസിച്ച് കലാഭവനിൽ പ്ര വ്യൂ നടക്കുന്നതുവരെയുള്ള കാലത്തെ സെൻസറിങ്ങ് ടിക്സ് എക്സംപ്ഷൻ കാര്യങ്ങളൊക്കെ നിർവ്വഹിച്ചു.
ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം ഒരത്ഭുതം പോലെ . പ്രമുഖ സിനിമാ നടനും നിർമ്മാതാവും സംവിധായകനുമൊക്കെയായ പി. ശ്രീകുമാർ എകെജി യുടെ റോൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ഒരു സിനിമ എങ്ങിനെ നിർമിക്കാമെന്നതിൻ്റെ ബാലപാഠങ്ങൾ ഞാനിതിലൂടെ പഠിച്ചു.
തിയേറ്ററുകളിൽ സിനിമ വിജയിച്ചില്ലെങ്കിലും കാലം സാക്ഷിയായ പാവങ്ങളുടെ പടത്തലവൻ്റെ ജീവിതം അഭ്രപാളിയിലാക്കുന്നതിന് മുൻ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്.
ഇപ്പോൾ ഒന്നോ രണ്ടോ കോടി രൂപ മുടക്കിയാൽ പോലും അങ്ങിനെ ഒരു സിനിമ ഉണ്ടാക്കാനാകില്ല' - പ്രതിസന്ധിയിലും പ്രയാസത്തിയുമൊക്കെ ചേർത്തുപിടിച്ച് സ്നേഹം പകർന്നു തന്ന ആമഹാനുഭാവൻ ഇല്ലെന്ന് ഓർമിക്കാൻ എനിക്കാവില്ല. പ്രയാസപ്പെടുന്ന സന്ദർഭങ്ങളിൽ ഒക്കെ ചുമലിൽ കൈ ചേർത്ത് വെച്ച് പതിയെ സംസാരിച്ചിരുന്ന പ്രിയപ്പെട്ട ഷാജി മാഷ് -വിഖ്യാത തെയ്യം കലാകാരൻ കൊടക്കാട് കണ്ണൻ പെരുവണ്ണാൻ്റെ ജീവിതം മുൻനിർത്തി ഡോക്യുമെൻ്ററി (ദേവനർത്തകൻ) എടുക്കുന്നതിനും കുറെ ദിവസം അദ്ദേഹം കൊടക്കാട്ടുണ്ടായി.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സഹജീവി കളെ കൂട്ടിപ്പിടിക്കുകയും മണ്ണിനെയും മഴയെയും പ്രകൃതിയെയും പശ്ചാത്തല മാക്കുകയും ചെയ്ത അദ്ദേഹത്തിന് തിരുവിതാംകൂർ- മാർത്താണ്ഡവർമ്മ | കാലഘട്ടം പശ്ചാത്തലത്തിൽ ഒരു ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിക്കുന്നതിനുള്ള ആലോചനയും ഉണ്ടായിരുന്നു എന്നത് മറ്റാർക്കും അറിയാത്ത ഒരു സത്യമാണ്.
പ്രമുഖ ഇന്ത്യൻ സാഹിത്യകാരൻ ജയമോഹനുമായി തിരക്കഥ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. നോർവെയിലെ നിർമാണകമ്പനിയുമായും രണ്ട് വട്ടം ചർച്ചകൾ തിരുവനന്തപുരത്ത് നടത്തി. കാസർകോട് ജോലി ചെയ്തിരുന്ന കാലത്ത് ജയ മോഹനുമായി എനിക്കുണ്ടായിരുന്ന അടുത്ത ബന്ധം അറിയാവുന്ന ഷാജി സാർ ജയമോഹനുമായുള്ള അദ്ദേഹത്തിൻ്റെ കൂടിക്കാഴ്ചക്ക് എന്നെ ചുമതലപ്പെടു ത്തുക യായിരുന്നു. ഏറ്റവും ഒടുവിൽ ഏപ്രിൽ 16 ന് അഡ്വ പി വി ജയരാജനൊപ്പം തിരുവനന്തപുരത്ത് ജിജി ഹോസ്പിറ്റലിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഏറെ അവശനാ യിരുന്നു. പതിയെ സംസാരിച്ച് കുറെ നേരം എൻ്റെ കൈ ചേർത്തുപിടിച്ചു.
കരയാതെ എനിക്ക് പിടിച്ചു നിൽക്കാൻ എങ്ങിനെ സാധിച്ചു! മനുഷ്യനെയും മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച ആ മഹാനായ പ്രതിഭയുടെ മുമ്പിൽ ഒരുതുള്ളി ചുടുകണ്ണീർ -
രവീന്ദ്രൻ കൊടക്കാട്
(

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group