
വിശപ്പുരഹിതമാകുവാൻ
: കെ ബാലകൃഷ്ണൻ ബേഡകം
വിശപ്പുരഹിതമാകുവാൻ
തരിശ് രഹിതമാകണം
വിത്തെറിയണം.....
വിളവെടുക്കണം.....
വിത്തെറിഞ്ഞ് വിളവെടുത്ത് പറന്നിറക്കണം ....
പത്ത് പേർ നാം ഒത്തുചേർന്ന് സംഘമാകണം.
കാട്മേടതൊക്കെ മാറ്റി
കൃഷിയിറക്കണം
നമുക്ക് നമ്മൾ തീർക്കണം വിഷവിമുക്ത ഭക്ഷണം ......
ചുറ്റിലും കറുത്ത കണ്ണുകൾ തുറിച്ച് നോക്കവെ
തിരിച്ച് പോകണം കറുത്ത കന്നി മണ്ണതിൽ
പണിയെടുക്കണം
വിയർപ്പൊഴുക്കണം
ഹൃദിഷ്ട ഭക്ഷണം വിളമ്പി
വിരുന്നൊരുക്കണം
നോക്കണം പുറത്ത് നിന്നും വന്ന വണ്ടികൾ
ഒക്കെ ചാക്കിലേറ്റി വന്ന് വിറ്റ് പോയവർ.
നമുക്ക് തന്നതോ കടുത്ത നൊമ്പരക്കിതപ്പുകൾ ...
പത്ത് കാശ് കൈയ്യിലുണ്ടഹങ്കരിച്ചവർ
മിച്ചമാക്കി മാരകം കടുത്ത രോഗിയായ്
തിരിച്ചറിയണം..... തിരിച് പോകണം.
കറുത്ത മണ്ണ് കാട് മൂടി കാത്തിരിപ്പൂ നമ്മളെ
കർഷകർ......
സേവകർ......
കറുത്തമക്കളെ...
കാത്തിരിപ്പൂ നമ്മളെ വിത്തും കൈക്കോട്ടും.
ഒന്നുമില്ലാതൊരു ദിനം
പിറന്നു മണ്ണിതിൽ
ഏതുമില്ലാതൊരു ദിനം
തിരിച്ചു യാത്ര സുനിശ്ചിതം.
മണ്ണിൽ നിന്ന് വന്ന നാം
മണ്ണിലേക്ക് പോകണം
നാളെയുണ്ടതോർമയിൽ
നന്മ മാത്രമാകണം.
പുതിയ കേരളത്തിനായ് പുടവ നെയ്തിടാം....
കിളികളേ.....
വാർമുകിലുകളേ......
പറന്നു വാ....
പറന്നിറങ്ങി വാ
വിരുന്നൊരുങ്ങി വാ......



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group