
പൊയിനാച്ചി : സംസ്കൃതി ആലക്കോടിൻ്റെ ഇരുപതാം വാർഷികാഘോഷവും
പൂരക്കളി-നാടക അവാർഡ് വിതരണവും നടത്തി. നവോത്ഥാന നായകരായ കാഞ്ഞങ്ങാട് കൃഷ്‌ണഗുരുവിൻ്റെ നാമധേയത്തിലുള്ള നാടക അവാർഡ് പി.വി.കെ. പനയാലിനും ആലക്കോട് കൃഷ്‌ണൻ പണിക്കരുടെ സ്‌മരണാർഥം പൂരക്കളിയുടെ സമഗ്ര സംഭാവനക്കുള്ള അവാർഡ് പാലക്കുന്ന് ഭഗവതി ക്ഷേത്ര കഴകം പൂരക്കളി പണിക്കർ ദേവി കുഞ്ഞിക്കോരൻ പണിക്കർക്കും സമ്മാനിച്ചു.
ആലക്കോട്ട് നടന്ന പരിപാടി സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്‌തു. കേരള പൂരക്കളി അക്കാദമി ചെയർമാൻ കെ. കുഞ്ഞിരാമൻ പുരസ്‌കാരവിതരണം നിർവഹിച്ചു.
പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം. കുമാരൻ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ.വി. കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. 75 വർഷമായി വാദ്യകലാരംഗത്തുള്ള നീലേശ്വരത്തെ കെ.വി. ഗോവിന്ദ മാരാരെ ഡോ. വിഷ് ഹെബ്ബാർ ആദരിച്ചു.
സംസ്കൃതി സെക്രട്ടറി പി.വി. പദ്‌മരാജൻ, കെ. രവീന്ദ്രൻ, എം. വിജയൻ, കുഞ്ഞികൃഷ്ണൻ കയ്യൂർ, സന്തോഷ് പാലായി, ടി. നാരായണൻ, ടി. ബാലൻ, കെ. ഹരികുമാർ, പി. ഇന്ദിര എന്നിവർ സംസാരിച്ചു. സംസ്കൃതിയുടെ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group