മാനവികതയുടെ പ്രതീകമായി ഒരുങ്ങുന്നു വടകരോത്സവം 2025 സീസൺ 1

മാനവികതയുടെ പ്രതീകമായി ഒരുങ്ങുന്നു വടകരോത്സവം 2025   സീസൺ 1
മാനവികതയുടെ പ്രതീകമായി ഒരുങ്ങുന്നു വടകരോത്സവം 2025 സീസൺ 1
Share  
2025 May 07, 07:47 PM
dog

മാനവികതയുടെ പ്രതീകമായി ഒരുങ്ങുന്നു വടകരോത്സവം 2025

 സീസൺ 1

ഗുൽമോഹറിന്റെ മാസത്തിൽ വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായി മാറുകയാണ് കടത്താനാട്.

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി വടകര ഓർക്കാട്ടേരിയിൽ വടകരോത്സവം 2025 സീസൺ 1 ഒരുങ്ങുന്നു.  

രാജീവ്‌ ഗാന്ധി കൾച്ചറൽ ഫോറം അഴിയൂരും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഏഷ്യ ഫ്രട്ടേ ണിറ്റിയുമായി കൈ കോർത്തു കൊണ്ടാണ് ഈ കലാമാമാങ്കം ഒരുങ്ങുന്നത്.

കലയിലൂടെ മാനവികത ഉയർത്തി കൊണ്ടുവരിക സമൂഹത്തിൽ ശാന്തിയും സമാധാനവും സഹോദര്യവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വിനിമയ പരിപാടിയിൽ ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു. അറിയപ്പെടുന്ന ഗാന്ധിയന്മാരും പൊതു മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന വരും നൃത്ത, സംഗീത ചിത്രകലാരംഗത്തെയും അറിയപ്പെടുന്ന കലാകാരന്മാരും അടങ്ങിയ സംഘമാണ് വടകരയിലേക്ക് എത്തിചേരുന്നത്.


ഭാഷാ,വേഷ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ നമ്മുടെ നാട്ടിന്റെ ഒരു പരിഛേദമാണ് ഓർക്കാട്ടേരിയിൽ കാണാൻ പോകുന്നത്.

പ്രമുഖ മോഹിനിയാട്ടം നർത്തകിയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി ചിത്രാ സുകുമാരന്റെ നേതൃത്വത്തിലാണ് കലാപരിപാടികൾ ഒരുങ്ങുന്നത്. 

 ഗുരു മായാ റാണി,

പ്രമുഖ ഒഡിസി നർത്തകൻ ഡോ:ചിത്തരഞ്ജൻ സഹാനി, പെരിനി നർത്തകൻ ഡോ രവി തേജ, ബിഹു കലാകാരി യെല്ലോറ ബോറ, ഭാർഗവ് കുമാർ, സാഗർ റോക്കടെ, സുതപ സെൻ, മമ്ത ഓജ, രൂപശ്രീ മഹാപാത്ര, സംഗീത സാഹു, അമിത് ഖന്ന, നിതിൻ രാവത്,ഗുർജീത് സിംഗ് തുടങ്ങിയവർക്കൊപ്പം സിറാജുദീൻ വടകരയും വിവിധ പരിപാടികളുമായി അരങ്ങത്ത് ഉണ്ടായിരിക്കും. 


 പ്രസ്തുത പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണയോഗം നാളെ (6/05/2025) ഉച്ചയ്ക്ക് 2.30ന് വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. യോഗം ബഹു വടകര എംപി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മുഴുവനാളുകളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു...

 

  സ്നേഹപൂർവ്വം

    കോട്ടയിൽ   രാധാകൃഷ്ണൻ


mannan-small-advt-

ആശംസകളോടെ .....

SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan