
ജെ സി ഐ ഇന്ത്യ "യങ് ടാലെന്റ് അവാർഡ് " ഭവികാ ലക്ഷ്മിക്ക്
ജെസി ഇന്ത്യ സോൺ 22 ഈ വർഷത്തെ യങ് ടാലന്റ് അവാർഡ് നാലാം ക്ലാസുകാരി ഭവികാലക്ഷ്മിക്ക് ലഭിച്ചു.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട ഇടുക്കി കോട്ടയം തുടങ്ങിയ ജില്ലകളിലെ ജെസിഐ ലോമുകളുടെ പ്രവർത്തന പരിധിയിൽ പ്പെടുന്ന ഘടകമാണ് സോൺ 22.
കഴിഞ്ഞ മൂന്നുദിവസങ്ങളായി കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ സ്കൂൾ കാമ്പസിൽ നടന്ന ജെ ജെ അക്കാദമിയിലെ പ്രവർത്തനങ്ങളോടൊപ്പം ഭവികയുടെ മറ്റു മേഖലകളിലെ പ്രവർത്തനങ്ങളുടെ നേട്ടങ്ങളും പരിഗണിച്ചാണ് അവാർഡ്.
കൊല്ലം ശൂരനാട് നടുവിൽ എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഭവിക ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകം ഈയടുത്ത സമയത്ത് പ്രകാശനം ചെയ്തിരുന്നു. കൂടാതെ ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല മത്സരങ്ങളിലും സബ്ജില്ലാ സ്കൂൾ കലോത്സവത്തിലും കഥാരചന പ്രസംഗം കവിത തുടങ്ങിയ ഇനങ്ങളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ഇതും അവാർഡിന് പരിഗണിച്ചു.
ഡോ. എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
ഈയടുത്ത സമയത്ത് റിലീസ് ആയ ദാവീദ് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ശാസ്താംകോട്ട പൗർണമിയിൽ അധ്യാപകനായ എൽ സുഗതന്റെയും റവന്യൂ ജീവനക്കാരി അനൂപയുടെയും മകളാണ് ഭവിക.
ഭവിൻ സുഗതൻ ഏക സഹോദരനാണ്.
കോട്ടയത്ത് ജെ ജെ അക്കാദമിയുടെ സമാപന സമ്മേളനത്തിൽ നടന്ന ചടങ്ങിൽ ജെ ജെ വിംഗ് സോൺ പ്രസിഡൻ്റ് റിസാൻ അദ്ധ്യക്ഷൻ ആയിരുന്നു ,ജെസി ഐ സോൺ 22 പ്രസിഡൻ്റ് യെസ്വിൻ അഗസ്റ്റിൻ അവാർഡ് നൽകി.
ജെ ജെ വിംഗ് സോൺ ഡയറക്ടർ മെൽവിൻ, ക്യാമ്പ് കോർഡിനേറ്റർ ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ശൂരനാട് നടുവിൽ എൽ പി എസിലെനാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരിക്കുട്ടിയെന്ന ഒൻപത് വയസ്സുകാരി ഭവികാ ലക്ഷ്മിയുടെ അനുഭവ കുറിപ്പുകൾ പ്രമേയമാക്കിയ 'ഗൗരിത്തം' എന്ന പുസ്തകം പ്രകാശനം ചെയ്തു.പുസ്തകത്തിലെ
ചിത്രീകരണം നിർവഹിച്ചതും ഗ്രന്ഥ കാരിയാണ്.

ആശംസകളോടെ .....

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group