അനന്തു സ്മാരക സാഹിത്യപുരസ്‌കാരം സി.പി. ബൈജുവിന് സമ്മാനിച്ചു

അനന്തു സ്മാരക സാഹിത്യപുരസ്‌കാരം സി.പി. ബൈജുവിന് സമ്മാനിച്ചു
അനന്തു സ്മാരക സാഹിത്യപുരസ്‌കാരം സി.പി. ബൈജുവിന് സമ്മാനിച്ചു
Share  
2025 May 06, 09:11 AM
SANTHI

അങ്ങാടിപ്പുറം : ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന

അനന്തുവിന്റെ(വി.കെ. ബാലചന്ദ്രൻ മാസ്റ്റർ) സ്‌മരണക്കായി കേരള കലാക്ഷേത്രയും അക്ഷയകേന്ദ്രം സാംസ്‌കാരികവേദിയും സംയുക്തമായി നൽകുന്ന അനന്തു സ്‌മാരക സാഹിത്യപുരസ്‌കാരം എഴുത്തുകാരൻ സി.പി. ബൈജുവിന് സമ്മാനിച്ചു. ബൈജുവിൻ്റെ 'മാറ്റ്' എന്ന ചെറുകഥയ്ക്കാണ് പുരസ്കാരം.


കലാക്ഷേത്രയുടെ 55-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന സ്നേഹസദസ്സിൽ സാഹിത്യകാരൻ സി. വാസുദേവൻ പുരസ്‌കാരം സമ്മാനിച്ചു. എം.ജി. ശ്രീരാം അധ്യക്ഷനായി. കേരള കലാക്ഷേത്ര സ്ഥാപകൻ വി. പദ്‌മനാഭൻ, സഹകരണബാങ്ക് പ്രസിഡന്റും പഞ്ചായത്തംഗവുമായ വി. സുനിൽബാബു. അക്ഷയ സാംസ്ക്‌കാരികവേദി ചെയർമാൻ കെ.വി. ദാസ്, ഭഗവാൻ ഉണ്ണികൃഷ്ണ‌ൻ, കെ.ബി. ഉമ, കലാമണ്ഡലം അംബിക, സി.പി. ബൈജു, നൃത്തധ്യാപിക ബിന്ദു കണ്ണൻ, കെ.സി. അയ്യപ്പൻ, സംഗീതജ്ഞ ശ്രീദേവി അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു. ഈ വർഷത്തെ കഥകളിപുരസ്‌കാരം ഐശ്വര്യലക്ഷ്മിക്കും സമ്മാനിച്ചു. പാവേർത്തറ പുഷ്പാർച്ചനയ്ക്കുശേഷം ഘോഷയാത്രയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry