സർഗക്ഷേത്ര നാടകോത്സവം

സർഗക്ഷേത്ര നാടകോത്സവം
Share  
2025 May 06, 09:05 AM
vasthu
vasthu

ചങ്ങനാശ്ശേരി സർഗക്ഷേത്ര ഇടിമണ്ണിക്കൽ അഖില കേരള പ്രൊഫഷണൽ നാടക മത്സരം 'യവനിക സീസൺ ഫോർ' ആരംഭിച്ചു. സർഗക്ഷേത്ര അങ്കണത്തിലെ വെങ്ങാന്തറ വി.സി. ജോൺ നഗറിൽ തയ്യാറാക്കിയ പന്തലിൽ കേരളത്തിലെ പ്രമുഖ നാടക സമിതികളുടെ നാടകങ്ങൾ ആരംഭിച്ചു.


ഫൈൻ ആർട്സ് സൊസൈറ്റി അംഗങ്ങൾക്കും പുതുതായി അംഗത്വം സ്വീകരിക്കുന്നവർക്കും പ്രവേശന പാസ് വാങ്ങുന്നവർക്കും നാടകോത്സവത്തിൽ പങ്കെടുക്കാം. സർഗക്ഷേത്ര കൾച്ചറൽ, ചാരിറ്റബിൾ, അക്കാദമിക്, മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ ഭവനരഹിതയായ വിധവയ്ക്ക് വീട് നിർമിച്ചുനൽകുന്ന സർഗഭവനം പദ്ധതിയും നാടകോത്സവത്തിൻ്റെ ഭാഗമായി നടന്നു. ചലച്ചിത്ര താരങ്ങളായ സ്മ്‌മിനു സിജോ, കോട്ടയം രമേശ് എന്നിവർചേർന്ന് നാടകോത്സവം ഉദ്ഘാടനം ചെയ്തു‌.


സർഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് കല്ലുകളം അധ്യക്ഷത വഹിച്ചു. സർഗക്ഷേത്ര ഡയറക്‌ടർ ഫാ. അലക്‌സ് പ്രായിക്കളം, സണ്ണി ഇടിമണ്ണിക്കൽ, ഫൈൻ ആർട്‌സ് സൊസൈറ്റി ചെയർമാൻ ജോർജ് വർക്കി, സർഗക്ഷേത്ര കൺവീനർ ജിജി കോട്ടപ്പുറം, ജോൺ പാലത്തിങ്കൽ, ജോസ് ജോസഫ് നടുവിലേഴം, എം.എ. ആൻ്റണി, ബ്രദർ ജോബി കുട്ടമ്പേരൂർ, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.


MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI