സർഗാലയ സമ്മർ സ്പ്ലാഷ് " ചിത്ര സാഗരം " ഉദ്‌ഘാടനം മെയ് 3 ന്

സർഗാലയ സമ്മർ സ്പ്ലാഷ്
സർഗാലയ സമ്മർ സ്പ്ലാഷ് " ചിത്ര സാഗരം " ഉദ്‌ഘാടനം മെയ് 3 ന്
Share  
2025 May 04, 12:04 AM
santhigiry

സർഗാലയ സമ്മർ സ്പ്ലാഷ്   

" ചിത്ര സാഗരം "   ഉദ്‌ഘാടനം  മെയ് 3 ന് 

സർഗാലയിൽ മെയ് 2നു ആരംഭിച്ച സമ്മർ സ്പ്ലേഷിന്റെ ഭാഗമായി കേരള ചിത്രകലാപരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചിത്രസാഗരം മെയ് 3നു ചിത്രകലാപരിഷത്ത് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി വിനോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ചിത്ര കലാപരിഷത്ത് ജില്ലാ പ്രസിഡണ്ട്‌ കെ. ഷിബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജു നെരവത്ത് സ്വാഗതവും ആർട്ടിസ്റ്റ് റോയ് കാരത്ര നന്ദിയും പറഞ്ഞു. സർഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ. രാജേഷ്, സർഗാലയ ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ മാനേജർ കെ.കെ.ശിവദാസൻ, ക്രാഫ്റ്റ്സ് യൂണിറ്റ്സ് കോർഡിനേറ്റർ എസ്.അശോക് കുമാർ, സീനിയർ മ്യുറൽ ആർട്ടിസ്റ്റ് രമേശ്‌ കോവുമ്മൽ എന്നിവർ സംസാരിച്ചു. 2000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വിവിധ വലിപ്പത്തിലുള്ള 178 ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ജലച്ചായം, എണ്ണച്ചായം, അക്രിലിക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലാണ് ചിത്രങ്ങൾ രചിച്ചിരുന്നു.പ്രകൃതി ദൃശ്യങ്ങൾ, മുറൽ ആർട്ട്‌, അബ്‌സ്ട്രാക്ട് തുടങ്ങിയ ചിത്രകലയുടെ വിവിധ ശൈലികൾ ഈ പ്രദർശനത്തിൽ കാണാം.ചിത്ര പ്രദർശനവും വിൽപ്പനയും മെയ് 13 വരെയുണ്ടാവും. കൂടാതെ മെയ് 10നു കേരള ചിത്രകലാ പരിഷത്ത് സ്റ്റേറ്റ് കമ്മിറ്റി 100 കലാകാരരുടെ പങ്കാളിത്തത്തോടെ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

https://www.youtube.com/shorts/ZCoBvauvJw8

SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan