ഓപ്പൺ ചെസ് ടൂർണമെന്റ്

ഓപ്പൺ ചെസ് ടൂർണമെന്റ്
ഓപ്പൺ ചെസ് ടൂർണമെന്റ്
Share  
2025 May 03, 08:01 AM
santhigiry

കേച്ചേരി ഗ്രാമീണ വായനശാലയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനതല ഓപ്പൺ ചെസ് ടൂർണമെന്റ് നടത്തി. വിവിധ വിഭാഗങ്ങളിലായി എം.ജി. ദേവർഷ്, എം. ശ്രീശാന്ത്, സത്യകി ഗോകുൽ എന്നിവർ ജേതാക്കളായി.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് പി.കെ. രാജൻ അധ്യക്ഷനായി. വിജയികൾക്ക് കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജാബിർ സമ്മാനങ്ങൾ നൽകി. പി.എ. അലി, അനീസ് കെ.എം., ഷെഹീർ കേച്ചേരി തുടടങ്ങിയവർ നേതൃത്വം നൽകി.


പറമ്പൻതളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം


മുല്ലശ്ശേരി പറമ്പൻതളി ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രതിഷ്ഠാദിനം ഞായറാഴ്‌ച ആഘോഷിക്കും. വിശേഷാൽപൂജകൾക്ക് തന്ത്രി താമരപ്പുള്ളി കൃഷ്ണൻ നമ്പൂതിരി കാർമികനാകും. പറനിറയ്ക്കൽ, പൂമൂടൽ എന്നീ ചടങ്ങുകൾ നടക്കും. വൈകീട്ട് ദീപാരാധനയ്ക്കുശേഷം തായമ്പക, താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരനോടുകൂടി പ്രദക്ഷിണം, പ്രസാദഊട്ട് എന്നിവയുണ്ടാകും.


ജിഎസ്എൽ കിരീടം തിരുവത്ര എഫ്.സിക്ക്


ഗുരുവായൂർ : ഗുരുവായൂർ ജിഎസ്എ സൂപ്പർ ലീഗിൽ എഫ്‌സി തിരുവത്ര കിരീടം

ചൂടി. റിബെൽസ് എടക്കഴിയൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ജേതാക്കളായത്, വിജയികൾക്ക് ഒരു ലക്ഷം രൂപയും വാഴപ്പള്ളി ജേക്കബ് ആൻഡ് ജോർജ് മെമ്മോറിയൽ ട്രോഫിയും നൽകി. രണ്ടാം സ്ഥാനത്തിന് 50000 രൂപയും ചന്ദ്രൻ മെമ്മോറിയൽ ട്രോഫിയും നൽകി. 30000 രൂപയായിരുന്നു മൂന്നാം സമ്മാനം, ഗുരുവായൂർ നിയോജകമണ്ഡലത്തിലെ 10 ടീമുകളാണ് ജി.എസ്.എല്ലിൽ മത്സരിച്ചത്. സമാപന സമ്മേളനം മുൻ എംഎൽഎ. കെ.വി അബ്ദു‌ൾ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജിഎസ്എൽ. ചെയർമാൻ ജി.കെ പ്രകാശ് അധ്യക്ഷനായി.


പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവ്


ഏങ്ങണ്ടിയൂർ : കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പദ്ധതി മുഖേന ഒരു വർഷത്തേക്ക് പാലിയേറ്റീവ് കെയർ നഴ്‌സിനെ നിയമിക്കുന്നു. ആരോഗ്യവകുപ്പിൻ്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഓക്സ‌ിലറി നേഴ്‌സിങ് ആൻഡ് മിഡൈ്‌വഫറി അല്ലെങ്കിൽ ജെപിഎച്ച്.എൻ കോഴ്സ‌് പാസായിരിക്കണം. കൂടിക്കാഴ്‌ച മെയ് 14-ന് രാവിലെ 11-ന് ഏങ്ങണ്ടിയൂർ ഗ്രാമപ്പപഞ്ചായത്ത് ഓഫീസിൽ നടക്കും. ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ 0487 2292216.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan