കല്ലൂർ പാടശേഖരത്തിൽ ആവേശക്കുളമ്പടി

കല്ലൂർ പാടശേഖരത്തിൽ ആവേശക്കുളമ്പടി
കല്ലൂർ പാടശേഖരത്തിൽ ആവേശക്കുളമ്പടി
Share  
2025 May 01, 09:52 AM
santhigiry

സുൽത്താൻബത്തേരി : കുതിരക്കുളമ്പടിക്കൊപ്പം ആവേശത്തിൻ്റെ ആരവം മുഴങ്ങിയ നൂൽപ്പുഴയിലെ കല്ലൂർ പാടശേഖരത്തിൽ അപൂർവകാഴ്ച‌യായി കുതിരയോട്ടമത്സരം. പാടത്ത് അരക്കിലോമീറ്റർ നീളത്തിൽ പ്രത്യേകം തയ്യാറാക്കിയ റെയ്‌സ് ട്രാക്കിലാണ് കുതിരകൾ ശരവേഗത്തിൽ കുതിച്ചുപാഞ്ഞത്. വയനാട് ഹുഫ് ടസ്സൽ സൗത്ത് ഇന്ത്യൻ കുതിരയോട്ടമത്സരത്തിൽ അറുപതോളം കുതിരകളാണ് പങ്കെടുത്തത്.


19.87 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ കോവൈ ലക്ഷ്‌മൺ ദിനേശ് കുമാറിന്റെ കുതിരയാണ് ഒന്നാമതെത്തിയത്. ഒരുലക്ഷംരൂപയും ഏഴടി ഉയരമുള്ള ട്രോഫിയുമാണ് ഒന്നാംസമ്മാനമായി ലഭിച്ചത്. 2011 സെക്കൻഡിൽ പൂർത്തിയാക്കിയ നന്ദിനി ജോക്കിയുടെ സുജി കുതിരയാണ് രണ്ടാംസ്ഥാനത്തെത്തിയത്. അരലക്ഷംരൂപയും ട്രോഫിയുമായിരുന്നു സമ്മാനം. കിഷോർ ജോക്കിയുടെ രസക്കുട്ടിയാണ് 20.29 സെക്കൻഡിൽ പൂർത്തിയാക്കി മൂന്നാംസ്ഥാനത്തെത്തിയത്.


പ്രത്യേകം വേർതിരിച്ച് സുരക്ഷാക്രമീകരണങ്ങളോടെയായിരുന്നു മത്സരം. കേരളം, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള കുതിരകളാണെത്തിയത്. സാമൂഹികമാധ്യമങ്ങളിൽ വൈറലായ കാവേരി ആനയുടെ ഉടമ മലപ്പുറം സ്വദേശി ഷമിലും അദ്ദേഹത്തിൻ്റെ കുതിര മജൂക്കിയും മത്സരത്തിൽ പങ്കെടുത്തു. തമിഴ്‌നാട്ടിലെ കുതിരകളാണ് മത്സരത്തിൽ മികച്ചപ്രകടനം നടത്തിയത്. വയനാട് ഹുഫ് ഹെവൻ റൈഡിങ് ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് അരക്കിലോമീറ്റർ ദൂരത്തിൽ നേരേയുള്ള (ട്രാക്ക് സജ്ജീകരിച്ച് മത്സരം സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. ജില്ലയിൽ ആദ്യമായാണ് ഇത്രയും കുതിരകളെ പങ്കെടുപ്പിച്ച് മത്സരം നടത്തിയത്. ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ക്ലബ് പ്രസിഡന്റ് ബബിത അഗസ്റ്റിൻ, സെക്രട്ടറി ഷിയോൺ അലി തുടങ്ങിയവർ നേതൃത്വംനൽകി.


SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan