
ഇരിക്കൂർ : പ്രിയദർശനി ഫുട്‌ബോൾ അക്കാദമി കൊളപ്പ സംഘടിപ്പിച്ച ഇന്റർ സ്റ്റേറ്റ് ഫുട്ബോൾ അക്കാദമി ചാമ്പ്യൻഷിപ്പിൽ റിയൽ സ്പോർട്ടിങ് എച്ച്എംസിഎ കാലിക്കറ്റ് ജേതാക്കളായി. ടിഎഫ്എ തൃക്കരിപ്പൂർ റണ്ണേഴ്‌സ് അപ്പായി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി കൊളപ്പ ഹൊറൈസൺ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അക്കാദമി ലെവൽ ചാമ്പ്യൻഷിപ്പിൽ തമിഴ്നാട്ടിൽനിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള അക്കാദമി ടീമുകൾ പങ്കെടുത്തു.
സമ്മാനദാന ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഫുട്ബോളർ ബാലകൃഷ്‌ണൻ ചിത്രാരിയുടെ സ്‌മരണാർഥമുള്ള വിന്നേഴ്സ‌് ട്രോഫി അബ്‌ദുൾ റഷീദ് കൈമാറി. പി.ഇ. പദ്‌മനാഭൻ മാസ്സർ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫി കോൺഗ്രസ് പട്ടാന്നൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണകുമാർ കൈമാറി. പ്രിയദർശിനി ക്ലബ് കൊളപ്പ പ്രസിഡന്റ് ഒ.എം. സന്തോഷ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിമാരായ എ.സി. മനോജ്, വി. ഗോപി എന്നിവർ വിശിഷ്‌ടാതിഥികളായി.
പ്രിയദർശിനി ഫുട്ബോൾ അക്കാദമി മാനേജർ ജിതിൻ കൊളപ്പ. പ്രിയദർശിനി അക്കാദമി ചെയർമാൻ വി. വിജേഷ്, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, കെ.പി. പദ്‌മനാഭൻ, പി.വി. രാജൻ, ആർ.പി. രഹനാസ്, നികിലേഷ്, മുഹമ്മദ് ഷസിൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group