
പന്തളം തൃശ്ശൂർ പെരുവനം ചിറയ്ക്കാക്കോട്ട് എളങ്ങല്ലൂർ മനയിൽ നടക്കുന്ന സോമയാഗത്തിൽ പങ്കെടുക്കുവാൻ പന്തളത്തുനിന്നുള്ള ബാലന്മാർക്കും നിയോഗം.
പന്തളം കുരമ്പാല മുളയ്ക്കൽ വടക്കേ ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരിയുടേയും ജയലക്ഷ്മി അന്തർജനത്തിൻ്റെയും ഇരട്ടക്കുട്ടികളായ വിഷ്‌ണുനാരായണൻ നമ്പൂതിരിയും വിഷ്‌ണുദേവൻ നമ്പൂതിരിയുമാണ് യാഗത്തിൽ പ്രധാന ചുമതലക്കാരായി പങ്കെടുക്കുന്നത്. ഇവർക്കൊപ്പം ആറ്റിങ്ങൽ കല്ലൂർ മഠത്തിൽ ഹരി ഭട്ടതിരിയുടെയും ഉമാദേവി അന്തർജനത്തിൻ്റെയും മകൻ കാളിദാസൻ ഭട്ടതിരിയും സോമയാഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച്‌ച തുടങ്ങിയ അഗ്ന്യാധാനം സോമയാഗം മേയ് നാലിന് സമാപിക്കും.
കോട്ടയം കുറിച്ചിത്താനത്ത് ഗുരുവായൂർ മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരിയുടെ തോട്ടം സാമവേദ പാഠശാലയിലെ വിദ്യാർഥികളാണ് മൂവരും,
കുറിച്ചിത്താനം ശ്രീകൃഷ്‌ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് വിഷ്ണുനാരായണനും വിഷ്‌ണുദേവനും.
ഇതേ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് കാളിദാസൻ. യാഗത്തിലെ സോമവേദത്തിൻ്റെ ചുമതലയുള്ളയാളാണ് ഡോ. തോട്ടം ശിവകരൻ നമ്പൂതിരി.
യാഗത്തിലെ ഉദ്ഗാതൻ എന്ന പ്രധാന ചുമതല ഇദ്ദേഹത്തിനാണ്. വേദം ചൊല്ലൽ, ക്രിയകൾ എന്നിവയിൽ മൂന്ന് കുട്ടികളും പങ്കാളികളാകും. കുരമ്പാലയിൽ താന്ത്രിക ജ്യോതിഷഗവേഷണകേന്ദ്രം നടത്തുന്നയാളാണ് ശ്രീജിത്ത് നമ്പൂതിരി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group