
ജനപ്രിയ നാടകങ്ങൾ അരങ്ങേറി.
ചൊക്ലി: രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ നാടകാസ്വാദകരെ സാക്ഷി നിർത്തി ഇന്നലെ മൂന്ന് ജനപ്രിയ നാടകങ്ങൾ അരങ്ങേറി. കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു
ഡ്രാമ ഫിയസ്റ്റ നാടകോത്സവത്തിന്റെ മൂന്നാം നാളിൽ അന്തിക്കാട് നാടകവീടിന്റെ വെയ്യ് രാജാ വെയ്യ്, കൊല്ലം നാം നിലാവിൽ അവതരിപ്പായ കാൺമാനില്ല, തലശ്ശേരി അരങ്ങിന്റെ വാരിക്കുഴി എന്നീ നാടകങ്ങളാണ് അരങ്ങേറിയത്.
ഇന്ന് രാത്രി 7 മണിക്ക് സമർപ്പണ നാടക നിനിമാ വീടിന്റെ പെൺന്യൻ, കാസർഗോഡ്


ആശംസകളോടെ

കിടപ്പിലായ രോഗികളെ പരിചരിക്കുകയും.ജീവിതശൈലി
രോഗനിർണയ ക്യാമ്പ് നടത്തുകയും ചെയ്തു
മാഹി:സി.പി.എം. പ്രവർത്തകൻ കണ്ണിപ്പോയിൽ ബാബു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മഹിള അസോസിയേഷൻ പള്ളൂർ വില്ലേജ് കമ്മിറ്റിയും. ഐ ആർ പി.സി. പള്ളൂർ ലോക്കൽ കമ്മിറ്റിയും സംയുക്തമായി. പള്ളൂർ ലോക്കലിലെ 'കിടപ്പിലായ രോഗികളെ പരിചരിക്കുകയും.ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തുകയും ചെയ്തു .സി.വി. 'അജിത. കെ.ഷാജിത. വി.പ്രജിത. ടി.കെ..ബിന്ദു.കെ. ശാന്തിനി. .എ.കെ. സിദ്ധിക്ക്'. നേതൃത്വം നൽകി.

ശ്രവണ സഹായികൾ നൽകുന്നു
മാഹി:ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ശ്രവണ സഹായികളും മറ്റ് കൃത്രിമ ഉപകരണങ്ങളും നൽകാൻ മാഹിയിൽ
പരിശോധനാ കേമ്പ് നടത്തുന്നു.
പുതുച്ചേരിയിലെ വനിതാ- ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള വികസന കോർപ്പറേഷൻ പൊതുമേഖലാ സ്ഥാപനം കൃത്രിമ അവയവ നിർമ്മാണ കോർപ്പറേഷൻ്റെ സഹായത്തോടെ മാഹി മേഖലയിലെ ഭിന്ന ശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ശ്രവണ സഹായികളും കൃത്രിമ ഉപകരണങ്ങളും നൽകുന്നതിന് വേണ്ടി പരിശോധനാ കേമ്പ് നടത്തുന്നു. ഏപ്രിൽ 30 മുതൽ മെയ് 3 വരെ തീയ്യതികളിൽ മാഹിയിലെ ഇ. വൽസരാജ് ഓഡിറ്റോറിയത്തിലാണ് പരിശോധനാ കേമ്പ് നടക്കുക.
ഭിന്നശേഷിക്കാർക്ക് ശ്രവണ സഹായികൾ, വീൽ ചെയറുകൾ, ചക്ര കസേരകൾ, ക്രച്ചസുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്നു ചക്ര സൈക്കിളുകൾ, വാക്കർ, പൂർണ അന്ധത ബാധിച്ച വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകൾ, അന്ധർക്കുള്ള സ്മാർട്ട് കേനുകൾ എന്നിവ വിതരണം ചെയ്യും. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് ശ്രവണ സഹായി, വീൽചെയർ, വാക്കിങ്ങ് സ്റ്റിക്, സ്പൈനൽ ബെൽട്ട്, കോളർ ബെൽട്ട് തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യും. മാഹി മേഖലയിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളും പരിശോധനാ കേമ്പിൽ പങ്കെടുത്ത് ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് രമേഷ് പറമ്പത്ത് എം.എൽ.ഏ അഭ്യർത്ഥിച്ചു. കേമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭിന്ന ശേഷിക്കാർ തങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഓരോ ഫോട്ടോ കോപ്പിയും 2 ഫോട്ടോയും കൊണ്ടുവരണം. മുതിർന്ന പൗരൻമാർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ ഓരോ ഫോട്ടോ കോപ്പിയും 2 ഫോട്ടോയും ഹാജരാക്കണം.
യോഗ്യത പരിശോധനയും അളവെടുപ്പും 30. 4 .2025 മുതൽ 03 .05 .2025 വരെ നാല് ദിവസം നടക്കുന്നതായിരിക്കും
.ഒരു മാസത്തിനു ശേഷം ഉചിതമായ ഉപകരണങ്ങൾ അതേ സ്ഥലത്ത് വെച്ച് വിതരണം നടത്തുമെന്നും അറിയിച്ചു


അരനൂറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു..
തലശ്ശേരി: അര നൂറ്റാണ്ട് മുമ്പത്തെ സ്കൂൾ അനുഭവങ്ങൾ പങ്ക് വെച്ച്
1973 -74 കാലഘട്ടങ്ങളിൽ രാമവിലാസം സീനിയർ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പ |ത്താം ക്ലാസ്സിൽ സി ഡി വിഷനിൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ സംഗമമാണ് ശ്രദ്ധേയമായത്.
ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. .51 വർഷങ്ങൾക്ക് ശേഷവും ആ പഴയ കൂട്ടുകാരുടെ സംഗമം ഓർമ്മകളിൽ എന്നും നില നിൽക്കുമെന്നുള്ള ആഗ്രഹത്തോടെയാണ് കൂട്ടായ്മ പിരിഞ്ഞത്.
ചിത്രവിവരണം.. കൂട്ടായ്മയിൽ പങ്കെടുത്ത അര നൂറ്റാണ്ട് മുമ്പത്തെ സതീർത്ഥ്യം.


മാഹി പ്രൊഫഷണൽസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായി
കോൺട്രാക്റ്റിംഗ് പ്ലസ്സ്
മാഹി:മയക്കുമരുന്നിനെതിരായുള്ള ബോധവത്കരത്തിൻ്റെ ഭാഗമായി നടന്ന പ്രൊഫഷണൽസ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ മാഹിയിലെ പ്രൊഫഷണൽ സ്ഥാപനങ്ങളായ കോണ്ട്രാക്റ്റിങ്ങ് പ്ലസ്സ്, മോർഗൻ മെക്കൻലി, മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ആൻഡ് ഹോസ്പിറ്റൽ, രാജീവ് ഗാന്ധി ആയുർവേദിക് മെഡിക്കൽ കോളേജ്, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തുടങ്ങിയവർ പങ്കെടുത്തു.
മികച്ച മത്സരങ്ങൾ അരങ്ങേറിയ ടൂർണമെന്റിൽ രാജീവ് ഗാന്ധി ആയുർവേദിക് മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ടൂർണമെൻ്റിനോടനുബന്ധിച്ച് കോൺട്രാക്റ്റിംഗ് പ്ലസ്സ് ഇന്ത്യയുടെ ഡയറക്ടർ വിനോദ് സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം നിർവഹിച്ചു. പി.വി.പ്രജിത്ത് സ്വാഗതവും, പ്രജിത്ത് കുമാർ നന്ദിയും പറഞ്ഞു. ബിജു മോൻ, റഫ്ഷാദ് മെഹമൂദ്, വിപിൻ, ഡോക്ടർ നിഗിൽ , ഡോക്ടർ ആകാശ് എന്നിവർ ആശംസകൾ അറിയിച്ചു.
കോർഡിനേറ്റർമാരായ മഹേഷ് പി, ഷഗിൽ കെ, സോഹൻ കെ, പി.ഗോകുൽ മത്സരങ്ങൾക്ക് നേതൃത്വം നല്കി.
ചിത്ര വിവരണം.. മുൻ മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു.

മഠത്തുംഭാഗം കൂട്ടായ്മ കൈകോർത്തു;അരങ്ങിലെത്തിയത്
അറുപതോളം കലാകാരന്മാർ
തലശ്ശേരി:ഒന്നര മാസക്കാലത്തെ വീട്ടുമുറ്റത്തെ പരിശീലനം. നാടകമെന്ന അഭിനയ കലയെ തിങ്ങി നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിച്ച് മഠത്തുംഭാഗം കൂട്ടായ്മ. ഗ്രാമത്തിലെ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് സ്വർഗ്ഗം മനോഹരം എന്ന നാടകം അവതരിപ്പിച്ചത്. നമ്മൾ മറന്ന് പോകുന്ന അഥവാ മറന്ന് പോയേക്കാവുന്ന ഒരുപാട് നൻമകളെ ഹൃദയത്തോട് ചേർത്ത് വെച്ച് കൊണ്ടുള്ള നാളെയുടെ കരുതലിൻ്റെ കേളി കൊട്ടിനാൽ വിളംബരം ചെയ്യുന്നതായി നാടും. ജഗത് കുമാർ ചിത്രമഠത്തിൻ്റെ ഭാവനാസമ്പന്നമായ രചനയിൽ സുനിൽ കാവുംഭാഗത്തിന്റെ സംവിധാനത്തിൽ രൂപപ്പെട്ട നാടകംവർത്തമാന കാലത്തിൻ്റെ പരിഛേദമാണ്.
ഒരു വയസ്സുള്ള ദ്യുതി പാർവ്വതിയിൽ തുടങ്ങി 70 വയസ്സുള്ള ജയാനന്ദൻ വരെ മഠത്തുംഭാഗത്തും പരിസര പ്രദേശങ്ങളിലുമുള്ള അറുപതോളം കലാകാരന്മാരെ അണിനിരത്തിയുള്ള നാടകം യഥാർത്ഥത്തിൽ വലിയപരീക്ഷണമായിരുന്നു. ചുറ്റുവട്ടത് സംഭവിക്കുന്ന കാര്യങ്ങൾ അതിഭാവുകത്വമില്ലാതെ, ഇതുവരെ സ്റ്റേജിൽ കയറി പരിചയമില്ലാത്തവരെ കൊണ്ട് നാടകമെന്ന ദൃശ്യവിസ്മയത്തിലേക്ക് പകർന്നാടുമ്പോൾ , കൂട്ടായ്മ ഏറ്റെടുത്തത് വലിയ സാഹസം തന്നെയായിരുന്നു.
മൊബൈലിൻ്റെയും ലഹരിയുടെയും ലോകത്ത് വഴി മാറുന്ന കുട്ടികളെ ഭാവനാസമ്പന്നമായ സർഗ്ഗാത്മകതയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. വെല്ലിവിളികൾ ധാരാളമുള്ള ലോകത്ത് അത് ഏറ്റെടുക്കാനുളള കരുത്ത് കൂട്ടായ്മക്കും ഉണ്ടായിരുന്നുവെന്ന് പ്രോഗ്രാം കൺവീനർ സി.കെ.മദനൻ പറഞ്ഞു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അറുപതോളം കലാകരന്മാരെ ദിവസങ്ങളോളം ഒരുമിച്ചെത്തിക്കുക എന്നതും വെല്ലുവിളിയായിരുന്നു.
നന്മകൾ ചോർന്നുപോയിട്ടില്ലാത്ത ഒരു നാട്ടിൽ നിന്ന് ഒരു കൂട്ടം മനുഷ്യർ ചിന്തിച്ച് ഒത്തുചേർന്ന് രൂപപ്പെടുത്തിയ കൂട്ടായ്മ നാടകത്തിലൂടെ പറയാൻ ശ്രമിച്ചതും നന്മ തന്നെ.
രക്ഷിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളി വിടുന്ന പരിഷ്കൃത ലോകത്തെ ചില മനുഷ്യരുടെ ചെയ്തികൾ തുറന്ന് കാട്ടുകയും അത് തിരിച്ചറിഞ്ഞ മനോഹരൻ (മനൂട്ടി ) എന്ന ശിഷ്യൻ വൃദ്ധ സദനത്തിൽ നിന്നും ദേവകി ടീച്ചറെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന രംഗം ഏവരുടെയും കണ്ണ് നിറയ്ക്കും. ബന്ധങ്ങളുടെ നിർമ്മലമായ സ്നേഹത്തിൻ്റെ പടർച്ച കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് നാടകം ഉറക്കെ ആവശ്യപ്പെടുന്നുണ്ട്.
കൂട്ടായ്മ സെക്രട്ടറി സന്തോഷ് മൂർക്കോത്ത്, പ്രസിഡൻ്റ് അരുൺ നാരായണൻ, ട്രഷറർ എം.എൻ വിശ്വനാഥൻ തുടങ്ങി 33 അംഗങ്ങളാണ് മഠത്തുംഭാഗം കൂട്ടായ്മയിലുള്ളത്.
ദശവാർഷിക നിറവിൽ കൂട്ടായ്മ ഒരുക്കിയ ആറ് മാസക്കാലം നീണ്ട് നിന്ന പത്തിന പരിപാടിയുടെ അവസാന ദിനമാണ് നാടകം അരങ്ങേറിയത്.
നാടകം കാണാൻ ദൂരദേശങ്ങളിൽ നിന്നും അളുകളെത്തിയതിനാൽ സദസ്സ്തിങ്ങിനിറഞ്ഞിരുന്നു.
ചിത്ര വിവരണം: സ്വർഗ്ഗം മനോഹരം നാടകത്തിൽനിന്ന്.
.jpg)
മഠത്തുംഭാഗം കൂട്ടായ്മ കൈകോർത്തു;അരങ്ങിലെത്തിയത്
അറുപതോളം കലാകാരന്മാർ
തലശ്ശേരി :സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ജോലി, പഠന ആവശ്യങ്ങൾക്കായി തലശേരിയിൽ എത്തുന്ന വനിതകൾക്ക് സുരക്ഷിത താമസ സൌകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ടൌൺ ബാങ്ക് സഹകരണ മേഖലയിൽ ആദ്യമായി തലശ്ശേരിയിൽ ആരംഭിച്ച വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പ്രവർത്തന വഴിയിൽ 25 വർഷം പിന്നിടുന്നു..രജത ജൂബിലി ആഘോഷ സമാപനം മേയ്ഒന്നിന് വൈകിട്ട് 3 ന് ഇ നാരായണൻ ബാങ്ക്വറ്റ് ഹാളിൽ ചേരും. കേരള നിയമ പരിഷ്കരണ കമ്മീഷൻ അംഗവും റിട്ട. ജില്ല ജഡ്‌ജിയുമായ ടി. ഇന്ദിര ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.എം. ജമുനാ റാണി ടീച്ചർ അദ്ധ്യക്ഷത വഹിക്കും. 2000 മാർച്ച് 11 നാണ് അന്നത്തെ വൈദ്യുതി - സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ്മ തലശ്ശേരിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നാടിന് സമർപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 11 ന് ഹോസ്റ്റൽ പ്രവർത്തനം 25 വർഷം പൂർത്തിയാക്കിയിരുന്നു. അന്ന് ലളിതമായ ചടങ്ങാണ് നടത്തിയിരുന്നത്. ഇതിനകം ആയിരക്കണക്കിന് സ്ത്രീകൾ ഹോസ്റ്റലിന്റെ സുരക്ഷിതത്വവും തൃപ്തികരമായ സേവനവും അനുഭവിച്ച് പടിയിറങ്ങിയിട്ടുണ്ടെന്നും ഗ്യഹാതുര സ്മരണയുമായി ഇവരിൽ പലരും രജത ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചതായും തലശ്ശേരി കോ- ഓപറേറ്റിവ് റൂറൽ ബാങ്ക് പ്രസിഡണ്ട് പി. ഹരീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രജത ജൂബിലി ആഘോഷ ഉദ്ഘാടന പരിപാടിക്ക് ശേഷം ഹോസ്റ്റൽ ഇൻമേറ്റ്സും ബാങ്ക് ജീവനക്കാരും ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിക്കും. ബാങ്ക് ഡയറക്ടറും ഹോസ്റ്റൽ ചുമതലക്കാരിയുമായ ആമിന മാളിയേക്കലും, ബാങ്ക് ജനറൽ മാനേജർ സി.എം. സന്തോഷ് കുമാറും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
തലശ്ശേരിയിൽ നാളെ (ബുധൻ) എസ്.ഡി.പി.ഐ. റാലിയും പൊതു സമ്മേളനവും
തലശ്ശേരി: രാജ്യത്തെ ഭരണഘടനക്ക് വിരുദ്ധമായ രീതിയിൽ കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. നാളെ (ബുധൻ ] തലശേരിയിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകിട്ട് 4-30ന് എ.വി.കെ. നായർ റോഡിൽ നിന്നും ആരംഭിക്കുന്ന റാലി പഴയ ബസ് സ്റ്റാന്റിൽ സമാപിക്കും - തുടർന്ന് ചേരുന്ന പൊതുസമ്മേളനം എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും - ഒരു ജനത തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വത്തിൽ നിന്നും സാമൂഹികവും മതപരവും ധാർമ്മികവുമായ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന സ്വത്തുക്കളാണ് വഖഫ് സ്വത്തുക്കളെന്നും ഇത് അന്യായമായി തട്ടിയെടുക്കലാണ് പുതിയ വഖഫ് നിയമം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്നും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ.കെ.സി. മുഹമ്മദ് ശബീർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ്
ഷാബിൽ, മണ്ഡലം സിക്രട്ടറി ജുനൈദ് എന്നിവരും സംബന്ധിച്ചു

ഷുഹൈബ് കൊലപാതക കേസ്
വിചാരണ മെയ് 30 ന്
തലശ്ശേരി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് കൊലപാതക കേസിൽ വിചാരണക്ക് ഹാജരാവേണ്ടിയിരുന്ന സാക്ഷികൾ ഹാജരാവാത്തതിനെ തുടർന്ന് വിചാരണ നടപടികൾ മെയ് 30 ലേക്ക് മാറ്റി. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ മാറ്റി വെക്കണമെന്ന ഹരജി കോടതി സ്വീകരിച്ചില്ല.എന്നാൽ പ്രധാന സാക്ഷികളെ പഠിപ്പിക്കാൻ സമയം അനുവദിക്കണമെന്ന അഡ്വ.ജസ്റ്റിൻ നൽകിയ ഹരജിയിൽ പ്രോസിക്യൂഷനും വിചാരണ കോടതി ജഡ്ജിയും പ്രതിഭാഗം അഭിഭാഷകരും ഒന്നിച്ചിരുന്നു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ മെയ് 30 ലേക്ക് മാറ്റിയത്.
യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന എടയന്നൂരിലെ സ്കൂൾ പറമ്പത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ എസ്.പി.ഷുഹൈബിനെ (29) 2018 ഫിബ്രവരി 12 ന് രാത്രി പത്തരക്ക് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തിയത്.
തെരൂർ എന്ന സ്ഥലത്തുള്ള ഉറി എന്ന ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു ഷുഹൈബ്.കെ.എൽ. 13 എ.കെ. 5278 വാഗണർ കാറിലുമായി എത്തിയ സി.പി. എം. പ്രവർത്തകരാണ് കൊലപാതകം നടത്തിയതും. കീഴൂരിലെ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ തുടങ്ങിയവർക്കും പരിക്കേറ്റിരുന്നു. തില്ലങ്കേരിയിലെ ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ്.( 34 )പഴയ പുരയിൽ രജിൻ രാജ് (32)കൃഷ്ണാ നിവാസിൽ ദീപക് ചന്ദ് (33)തയ്യുള്ളതിൽടി.കെ. അസ്കർ .( 34 ) മുട്ടിൽ വീട്ടിൽ കെ.അഖിൽ (30)പുതിയ പുരയിൽപി.പി. അൻവർ സാദത്ത് . ( 30 ) നിലാവിൽ സി.നിജിൽ (30) പി.കെ.അഭിനാഷ് ( 32 )എ.കരുവോട്ട് ജിതിൻ .( 30 ) സാജ് നിവാസിൽ കെ.സജ്ജയ് ( 31 )രജത് നിവാസിൽ കെ.രജത് ( 29 ) വി.സംഗീത് .(29) കെ.ബൈജു.( 43 ) കെ.പിപ്രശാന്ത് (52) എ.പി.സനീഷ് (35) മുട്ടിൽ കെ. സുബിൻ .( 34 ) കേളോത്ത് വി.പ്രജിത്ത് ( 33 ) എന്നിവരാണ് കേസിലെ പ്രതികൾ.
പൊലീസ് ഓഫീസർമാരായ എ.വി. ജോൺ, വി.എൻ.വിനോദ്, രാജീവ് കുമാർ,റഫീഖ്, രതീഷ് കുമാർ,സജിത്ത്, പ്രേമലത, ശശീന്ദ്രൻ, ഗിരീഷ്, കെ.സിജു . ഡോ. പ്രേംനാഥ്, ഡോ. ലേവിഷ് വസീം, ഡോ.പ്രദീപ് കുമാർ, ഡോ.പ്രത്യൂഷ്, ഡോ. ദീപേഷ്, വിരലടയാള വിദഗ്ദ പി.സിന്ധു വില്ലേജ് ഓഫിസർമാരായ സജിന കെ.വി.ബാബുരാജ്, വി.രാജീവൻ,സൈന്റിഫിക് ശ്രുതി ലേഖ കെ.എസ്.പബായത്ത് സിക്രട്ടറി അനിൽ കുമാർ എം.വി.ഐ.ജയറാം തുടങ്ങിയവരാണ്പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീ. ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരാവുന്നത്.മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് മുമ്പാകെയാണ് കേസ് പരിഗണിച്ച് വരുന്നത്.
പ്രതികൾക്ക് വേണ്ടി അ ഡ്വ എൻ.ആർ. ഷാനവാസ് ആണ് ഹാജരാവുന്നത്.
എസ്.എസ്.എഫ്. തലശ്ശേരി
ഡിവിഷൻ സമ്മേളനം ഇന്ന്
തലശ്ശേരി :ശരികളുടെ ആഘോഷം എന്ന ശീർഷകത്തിൽ എസ്.എസ്.എഫ്. നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായ ഡിവിഷൻ സമ്മേളനം ഇന്ന് (ചൊവ്വ) വൈകിട്ട് 5ന് കായ്യത്ത് റോഡിലെ കനക് റസിഡൻസിയിൽ ചേരും. സമ്മേളനത്തിന് മുന്നോടിയായി വിദ്യാർത്ഥി റാലിയും നടക്കും. വൈകിട്ട് 4 ന് ദാറുൽ അൻവാറിൽ നിന്ന് ആരംഭിക്കുന്ന റാലി കായ്യത്ത് റോഡിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ യു.സി.അബ്ദുൾ മജീദ്, ഷംസിർ കടാങ്കോട്, സജ്ഞാദ് സഖാഫി തുടങ്ങിയ നേതാക്കൾ സംസാരിക്കും - കാമ്പയിന്റെ ഭാഗമായി നാൽപതോളം ഗ്രാമങ്ങളിൽ വിദ്യാർത്ഥികളുടെ മോർണിംഗ് വെബ്സ്, ലഘുലേഖ വിതരണം, ആറ് കേന്ദ്രങ്ങളിൽ മാരത്തോൺ, സർവ്വേകൾ, വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ എന്നിവ സംഘടിപ്പിച്ചു വരികയാണ്. സമ്മേളന കാര്യങ്ങൾ അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുഹമ്മദ് ഇസ്ഹാഖ് അമാനി, എം.കെ.മുഹസിൻ, കെ.ആർ. മുബഷീർ, എൻ.പി. സഫ്‌വാൻ സംബന്ധിച്ചു.
കണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ/ജൂനിയർ ഗേൾസ് & ബോയ്സ് ഹോക്കി ലീഗ്
മത്സരങ്ങൾ മെയ് 2ന് തുടങ്ങും
തലശ്ശേരി :കണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ / ജൂനിയർ വിഭാഗത്തിൽ ആൺ കുട്ടി കളുടെയും,പെൺകുട്ടികളുടെയും ഹോക്കി ലീഗ് മത്സരങ്ങൾ മെയ് 2,3,4, തീയ്യതികളിൽ തലശ്ശേരിവി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നടക്കും .
സബ്ബ് ജൂനിയർ വിഭാഗത്തിലെ മത്സരത്തിൽ പങ്കെടു
ക്കുന്നആൺകുട്ടികളും,പെൺ കുട്ടികളും, 2009 ജനുവരി 1- ന് ശേഷവും , ജൂനിയർ വിഭാഗത്തിലെമത്സരത്തിൽ പെങ്കടുക്കു
ന്ന ആൺകുട്ടികളും 2006-ജനവരി 1ന് ശേഷവുംജനിച്ചവരായിരിക്കണം .പങ്കെടുക്കുവാൻ താത്പര്യപ്പെടുന്ന ടീമുകൾ, വയസ്സ് തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകൾ സഹിതം ഏപ്രിൽ 28 ന് മുൻപ്ജില്ലാ ഹോക്കി അസോസി യേഷൻ സെക്രട്ടറി വശം രജിസ്ത്രർ ചെയ്യേണ്ട താണ്. ബന്ധപ്പെടേണ്ട
ഫോൺ നമ്പറുകൾ താഴെ: 93882 05151,9847410741. മെയ് രണ്ടാം വാരത്തിൽ നടക്കുന്ന സംസ്ഥാന സബ്ബ് ജൂനിയർ/ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടു
ക്കേണ്ട കണ്ണൂർ ജില്ലാടീമിനെ ഈ ലീഗ് മത്സരത്തിൽ വെച്ച് തെരഞ്ഞെടു ക്കുന്നതാണ് .

ബഹ്റൈനിൽ മരണപ്പെട്ടു.
തലശ്ശേരി:വടക്കുംമ്പാട് ഇ. കെ. നായനാർ സ്മാരക മന്ദിരത്തിന് സമീപം "ശ്രീ ഓം" വീട്ടിൽ സി.കെ. മനോജ് (61) ബഹറിനിൽ നിര്യാതനായി. . അച്ഛൻ: പരേതനായ സി. കെ. ശ്രീധരൻ, അമ്മ :പി.ശാന്ത. സഹോദരി : മീറ.
സംസ്കാരം 29 ന് ചൊവ്വാഴ്ച കാലത്ത് 8 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.

തില്ലങ്കേരി രക്തസാക്ഷികൾക്ക് ആദരാഞ്ജലി
ന്യൂമാഹി : ജന്മിത്വ വിരുദ്ധ കർഷക പോരാട്ടത്തിൽ വീരേതിഹാസം രചിച്ച തില്ലങ്കേരി സമരത്തിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ധീര രക്ത സാക്ഷികളെ കുഴിച്ച് മൂടിയ പുന്നോൽ കുറിച്ചിയിൽ പെട്ടിപ്പാലത്ത്
സി പി ഐ എം ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റിയംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പി പി രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ, സി പി സുമേഷ് എന്നിവർ സംസാരിച്ചു.

വി കെ ഭാസ്കരൻ മാസ്റ്റർക്ക് ആദരവ് നൽകി
ന്യൂമാഹി:കവിയൂർ:ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സമിതി അംഗവും, നിരവധി പുസ്തകങ്ങളുടെ കർത്താവും , തലശ്ശേരി മേഖലയിലെ ശ്രീനാരായണമഠങ്ങളുടെ നേതൃത്വനിരയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന , പ്രമുഖ സഹകാരിയും ഇപ്പോൾവിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന വി.കെ.ഭാസ്ക്കരൻ മാസ്റ്ററെ ആദരിച്ചു ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷഠരായ ശ്രീമദ് ധർമ്മ വ്രതസ്വാമികൾ, ശ്രീമദ് അംബികാനന്ദ സ്വാമികൾ എന്നിവർ ശിവഗിരി മഠത്തിന്റെ ആദരവ് നൽകി - ജി.ഡി.പി.എസ്.ജില്ലാ പ്രസിഡന്റ് സി.. കെ.സുനിൽകുമാർ. ഡൽഹി ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ സി.ചന്ദ്രൻ ചൊക്ലി എന്നിവർ സംബന്ധിച്ചു
ചിത്ര വിവരണം വി.കെ.ഭാസ്ക്കരൻ മാസ്റ്റരെ ശിവഗിരി മഠത്തിന് വേണ്ടി സന്ന്യാസി ശ്രേഷ്ഠർ ആദരിക്കുന്നു



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group