
പാലക്കാട്: "സാഹിത്യസൃഷ്‌ടികൾ വിമർശിക്കപ്പെടാനുള്ളതുകൂടിയാണ്. നാട്ടിലെ ഒരു വിഭാഗത്തിൻ്റെ ഭാഷയിലൂടെ കടന്നുപോയതുകൊണ്ട് അംഗീകാരങ്ങളും അതുപോലെ വിമർശനങ്ങളും നേരിടേണ്ടിവന്ന വ്യക്തിയാണ് ഞാൻ. എല്ലാ വായനക്കാരുടെയും വികാരത്തെ മാനിക്കുന്നു. ഇനിയും എഴുതാനുള്ള പ്രേരണയും ഇതുതന്നെ... - മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം 2025-ലെ കഥാവിഭാഗത്തിൽ ജേതാവായ ഷാഫി പൂവത്തിങ്കൽ പറഞ്ഞു. പാലക്കാട് മാതൃഭൂമി ബുക്‌സിൽ വായനക്കാരുമായി അനുഭവങ്ങൾ പങ്കുവെക്കവേയാണ് 'റഖീബിനും അത്തിതിനുമിടയിലെ നൊണകൾ എന്ന കഥയിലെ ഭാഷ ചർച്ചയായത്.
"ജനിച്ചുവളർന്ന നാട്ടിൽനിന്നു പുറത്തേക്കു പോയി തിരിച്ചുവരുമ്പോഴാണ് ഭാഷ ശ്രദ്ധിക്കുന്നത്. പിന്നീട് മറന്നുപോകാതിരിക്കാൻ അത് കുറിച്ചുവെക്കുന്ന രീതിയും ജീവിതത്തിൻ്റെ ഭാഗമാക്കി." എഴുത്തിലെ നാട്ടുഭാഷ ദൈനംദിനജീവിതത്തിൽ ഉപയോഗിക്കുന്നുണ്ടോയെന്ന വായനക്കാരിയായ കെ. മിനിയുടെ ചോദ്യത്തിന് ഷാഫി മറുപടി നൽകി,
"വായനക്കാരിലേക്ക് കഥയുടെ സാരാംശം നേരിട്ടത്തുമ്പോഴല്ലേ യഥാർഥത്തിൽ അവരുമായി ചേർന്നുനിൽക്കുന്നത്" അഡ്വ. സി.ആർ. ഉണ്ണിക്കൃഷ്‌ണന്റെ ചോദ്യത്തിന് ഷാഫിക്ക് ഉത്തരം ഇങ്ങനെ. "എഴുത്തുകളെല്ലാം വ്യത്യസ്തമായിരിക്കും. ലളിതമായ ഭാഷയിൽ മാത്രം കഥ പറയണമെന്നില്ല. പൂർണമായും വായിക്കണോയെന്നത് വായനക്കാരുടെ സ്വാതന്ത്ര്യമാണ്."
കൈമോശം വന്നുപോയ വാമൊഴിയുടെ തിരിച്ചുവരവിന് ഷാഫിയുടെ എഴുത്ത് ഒരു തുടക്കമാകട്ടെയെന്ന ആശംസ വായനക്കാരിൽനിന്നുയർന്നു. ഒറ്റപ്പാലം എൻഎസ്.എസ് കോളേജിലെ ബിരുദപഠനത്തിനുശേഷം കാലടി സർവകലാശാലയിൽ ഗവേഷകനാണ് ഷാഫി പൂവത്തിങ്കൽ.
.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group