വേനലവധിക്കാലം അവിസ്മരണീയമാക്കാൻ സർഗാലയ " സമ്മർ സ്പ്ലാഷ് 2025”

വേനലവധിക്കാലം അവിസ്മരണീയമാക്കാൻ സർഗാലയ
വേനലവധിക്കാലം അവിസ്മരണീയമാക്കാൻ സർഗാലയ " സമ്മർ സ്പ്ലാഷ് 2025”
Share  
2025 Apr 23, 09:48 PM
mgs3

സർഗാലയയിൽ 

വനിതകൾക്കായി

വിവിധ പരിപാടികൾ 

 

സർഗാലയ സമ്മർ സ്പ്ലാഷ് 2025ന്റെ ഭാഗമായി വനിതകൾക്കായി സർഗാലയ കഥക്ക് ന്യത്ത ശിൽപ്പശാല, ഡാൻസ് തെറാപ്പി, കോലം ശിൽപ്പശാല, കോലമിടൽ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

കഥക് ശിൽപശാലയും, ഡാൻസ് തെറാപ്പിയും 2025 മെയ് രണ്ടു - മൂന്നു തീയതികളിലും, കോലം ശിൽപശാല, കോലമിടൽ  മത്സരം മൂന്നു - നാലു തീയ്യതികളിലും സർഗാലയയിൽ സംഘടിപ്പിക്കുന്നു. പ്രശസ്ത ന്യത്ത പരിശീലകനായ ഗിരിധറിന്റെ നേതൃത്വത്തിലാണ് കഥക് ഡാൻസ് ശില്പ്പശാലയും ഡാൻസ് തെറാപ്പിയും സംഘടിപ്പിക്കുന്നത്.

കോലം ശിൽപ്പശാല എസ്.എസ്. ബാലസുബ്രഹ്മണ്യൻ, പാലക്കാട് നേതൃത്വം നൽകും. രജിസ്ട്രേഷന് സർഗാലയ ഓഫീസിൽ ബന്ധപ്പെടുക : 9446304222 , 8301070205

kite

സർഗാലയയിൽ വേനലവധികാലത്ത് കുട്ടികൾക്ക് വമ്പൻ പരിപാടികൾ 


കുട്ടികൾക്കായി നിരവധി ശില്പശാലകളും വിനോദോപാധികളും വേനലവധിക്കാലത്ത് സർഗാലയയിൽ അരങ്ങേറും. മെയ് പത്താം തീയ്യതി കുട്ടികൾക്കായി ശ്രീ.അബ്ദുല്ല മാളിയേക്കലിന്റെ നേതൃത്വത്തിൽ എകദിന പട്ടം നിർമ്മാണ പരിശീലനവും പട്ടം പറത്തൽ പരിപാടിയും. കൂടാതെ പത്ത്, പതിനൊന്നു തീയ്യതികളിയി റിമോട്ട് കൺട്രോൾ പട്ടങ്ങളുടെ പ്രദർശനം അരങ്ങേറും.

കുട്ടികൾക്കായി മെയ് നാലു മുതൽ പതിമൂന്നു വരെ, പത്ത് ദിവസങ്ങളിലായി ട്രെയിനർ ശ്രീ.അർജുന്റെ നേതൃത്വത്തിൽ സ്‌കേറ്റിങ് പരിശീലനം നൽകുന്നു. ആകർഷകമായ ഗെയിം സോണിൽ  പുതുമയുള്ള വിനോദോപാധികൾ ഒരുക്കിയിട്ടുണ്ട്. മ്യുറൽ പെയിന്റിംഗ് ആസ്വാദന ശില്പശാലയിലും പങ്കെടുക്കാം. രജിസ്ട്രേഷനായി ബന്ധപ്പെടുക : 9446304222, 8301070205


kolam

 വേനലവധിക്കാലം അവിസ്മരണീയമാക്കാൻ 

 സർഗാലയ " സമ്മർ സ്പ്ലാഷ് 2025”                 

വൈവിധ്യമേറിയ വിനോദോപാധികൾ, സ്ത്രീകൾക്കായി കഥക് ന്യത്തം, കോലം ശില്പശാലകൾ, കോലമിടൽ മത്സരം, ഡാൻസ് തെറാപ്പി, കുട്ടികൾക്കായി സ്‌കേറ്റിങ്, പട്ടം തയ്യാറാക്കൽ തുടങ്ങിയ ശില്പശാലകൾ, കേരളീയ ചുമർചിത്ര ശിൽപ്പശാല, , കേരളത്തിലെ മികച്ച അൻപതില്പരം കലാകാരന്മാരുടെ ചിത്രപ്രദർശനം, ബൊഗൈൻവില്ല പ്രദർശനം, ബോൺസായ് പ്രദർശനം വാണിജ്യസ്റ്റാളുകൾ, കുതിര സവാരി, ഒട്ടക സവാരി, കുട്ടികൾക്കും മുതിർന്നവർക്കും വിനോദോപാധികൾ, കുട്ടികൾക്കായി ആകർഷണീയമായ മികച്ച കളികളൊരുക്കുന്ന ഗെയിംസ് സോൺ, മികച്ച ഭക്ഷണവിഭവങ്ങളൊരുക്കുന്ന ഫുഡ്‌ഫെസ്ററ്, വൈവിധ്യമേറിയ കലാപരിപാടികൾ, റിമോട്ട് കൺട്രോൾ പട്ടങ്ങളുടെ പ്രദർശനം തുടങ്ങിയ എല്ലാം വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ഒരുങ്ങുന്നവർക്ക് പറുദീസയാവുകയാണ്  സർഗാലയ. മെയ് രണ്ടു മുതൽ പതിമൂന്നു വരെ “സമ്മർ സ്പ്ലാഷ്” സന്ദർശകർക്ക് അവിസ്മരണീയ അനുഭവമായിരിക്കുമെന്നു സർഗാലയ അധിക്യതർ പറയുന്നു. ആദ്യമായാണ് സർഗാലയയിൽ ഇത്ര വിപുലമായി വേനലവധി പരിപാടികൾ സംഘടിപ്പിക്കുന്നത്. കൂടാതെ നൂറിൽപ്പരം കരകൗശല വിദഗ്ദ്ധരുടെ സ്ഥിരം കരകൗശല നിർമ്മാണ യൂണിറ്റുകളും പതിനായിരക്കണക്കിന് കരകൗശല സ്യഷ്ടികളും സ്ഥിരം വിനോദോപാധിയായ പെഡൽ, മോട്ടോർ ബോട്ടിംഗ് എന്നിവയും അവാച്യ അനുഭവം പ്രധാനം ചെയ്യും. വിദേശ വിനോദസഞ്ചാരികളുൾപ്പെടെ 1ലക്ഷത്തിൽപ്പരം സന്ദർശകർ പരിപാടികൾക്കായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


panda
last
ad2_mannan_new_14_21-(2)
mannan-small-advt-
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan