എഴുത്തിന്റെ സപ്‌തതിയിൽ മുണ്ടൂരിന് ആദരം

എഴുത്തിന്റെ സപ്‌തതിയിൽ മുണ്ടൂരിന് ആദരം
എഴുത്തിന്റെ സപ്‌തതിയിൽ മുണ്ടൂരിന് ആദരം
Share  
2025 Apr 21, 09:17 AM
mgs3

പാലക്കാട് മുണ്ടൂരിലെ സാധാരണക്കാരുടെ കഥ പറഞ്ഞ എഴുത്തുകാരൻ മുണ്ടൂർ സേതുമാധവന്റെ എഴുത്തിൻ്റെ സപ്‌തതി ആഘോഷമാക്കി സുഹൃദ് സംഘം. മുണ്ടൂർ സേതുമാധവൻ്റെ 'സമ്പൂർണ കഥകൾ', എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്‌ണൻ മുൻ മന്ത്രി എ.കെ. ബാലന് നൽകി പ്രകാശനം ചെയ്തു.


കവിതകൾ പലപ്പോഴും പുറകോട്ടു പോകുകയും കഥകൾ ശക്തമായി മുന്നോട്ടു വരുകയും ചെയ്യുന്ന സാഹിത്യ കാലത്താണ് മുണ്ടൂരിൻ്റെ എഴുത്തുകൾക്ക് പ്രസക്തിയേറുന്നതെന്ന് ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. വള്ളുവനാടിനും പാലക്കാടിനും ഇടയിലുള്ള സവിശേഷമായ സംസ്‌കാരമേഖലയായ മുണ്ടുരിന്റെ കഥകളെ ലോകോത്തരമാക്കി മാറ്റിയത് അദ്ദേഹത്തിൻ്റെ എഴുത്തുകളാണ്. ഇംഗ്ലീഷിലാണ് അദ്ദേഹം എഴുതിയിരുന്നതെങ്കിൽ ലോകത്തിലെ വലിയ എഴുത്തുകാരിലൊരാളായി അറിയപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


എഴുത്തിൽ പാലിക്കേണ്ട മിതത്വം പാലിച്ചുതന്നെ ആസ്വാദ്യകരമായ കഥകൾ സമ്മാനിച്ച വ്യക്തിയാണ് മുണ്ടൂർ സേതുമാധവനെന്ന് ആഷാ മേനോൻ പറഞ്ഞു.

സപ്തതിയാഘോഷം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്‌തു. എഴുത്തിന്റെ ഉറവ വറ്റാത്ത സർഗവൈഭവമാണ് മുണ്ടൂർ സേതുമാധവനെന്ന് അദ്ദേഹം പറഞ്ഞു.


പാലക്കാട് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ ദീപം തെളിയിച്ചു. ഡോ. പി. മുരളി അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്‌ഠൻ എംപി മുഖ്യാതിഥിയായി. പ്രൊഫ. പി.എ. വാസുദേവൻ, മുൻ മന്ത്രി കെ.ഇ. ഇസ്‌മായിൽ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, മുണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. സജിത, പ്രതാപൻ തായാട്ട്, രവീന്ദ്രൻ മലയങ്കാവ് തുടങ്ങിയവർ സംസാരിച്ചു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan