
ഇന്ന് സമാപിക്കും
കല്പറ്റ: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഐപിഎൽ മാതൃകയിലുള്ള വയനാട് ക്രിക്കറ്റ് കാർണവൽ (ഡബ്ല്യുസിസി). മുട്ടിൽ ഡബ്ല്യുഎംഒ കോളേജ് മൈതാനത്ത് വെള്ളിയാഴ്‌ചതുടങ്ങിയ മത്സരത്തിൽ ഇതുവരെ 30 മത്സരം പൂർത്തിയായി.
സെമിഫൈനൽ, പൈാനൽ ഉൾപ്പെടെ നാലുമത്സരം ഞായറാഴ്‌ച രാത്രി നടക്കും. പ്രാദേശിക ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി കല്പറ്റ ആസ്ഥാനമായുള്ള ക്രിക്കറ്റ് ക്ലബ്ബായ ക്രിക്മേറ്റ്സാണ് വയനാട് ക്രിക്കറ്റ് കാർണിവൽ സംഘടിപ്പിക്കുന്നത്. ഐപിഎൽ മാതൃകയിൽ വയനാട്ടിലെയും എരുമാടിലെയും ക്രിക്കറ്റ് താരങ്ങളെ ഒരോടീമുകളും പോയിന്റടിസ്ഥാനത്തിൽ ലേലത്തിനെടുത്താണ് മത്സരത്തിനിറക്കുന്നത്. 12 ടീമാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
ടൗൺ ടീം കല്പറ്റ, ബ്രദേഴ്‌സ് കല്പറ്റ, വൈഎസ്എ ചെതലയം, റൈസിങ് സ്റ്റാർ കല്പറ്റ, സൺഡേ ഷെയർ തോണിച്ചാൽ, ജനതാ ചൂതുപാറ, റോയൽ ഹീറോസ് കല്പറ്റ, ജെകെ സ്ട്രൈക്കേഴ്‌സ്, സംസ്‌കാര പടിഞ്ഞാറത്തറ, എഫ്‌സിഎം കല്പറ്റ അഗ്നിവർഷക് കോളിയാടി, ലെജൻറ് മീനങ്ങാടി എന്നീ ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്. മത്സരത്തിൽ ചാമ്പ്യന്മാരാവുന്ന ടീമിന് 1,00,000 രൂപ കാഷ് പ്രൈസ് നൽകും.
രണ്ടാംസ്ഥാനം നേടുന്ന ടീമിന് 50,000 രൂപയും മൂന്നാംസ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും നാലാംസ്ഥാനം നേടുന്ന ടീമിന് 20,000 രൂപയുമാണ് കാഷ് പ്രൈസ് ഗ്രൗണ്ടിൽ ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിലാണ് മത്സരങ്ങൾ. ഹാർഡ് ടെന്നീസ് ബോളിൽ വയനാട്ടിൽ ആദ്യമായാണ് ഫുഡ്‌ലൈിറ്റ് പ്രീമിയർലീഗ് നടക്കുന്നത്.
പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളിലൂടെ താരങ്ങളെ വളർത്തുകയെന്ന ലക്ഷ്യത്തോടെ കല്പറ്റയിലെ ഒരുകൂട്ടം ചെറുപ്പക്കാർചേർന്ന് രൂപവത്കരിച്ച കൂട്ടായ്മയാണ് ക്രിക്മേറ്റ്സ്.
ക്രിക്മേറ്റ്സിന്റെ നേതൃത്വത്തിൽ കല്പറ്റ ക്രിക്കറ്റ് പ്രീമിയർലീഗ് മൂന്ന് സീസൺ പൂർത്തിയാക്കിയതോടെ കിട്ടിയ മികച്ചപ്രതികരണമാണ് വയനാട് (ക്രിക്കറ്റ് കാർണിവൽ എന്ന ആശയത്തിലെത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group