
തിരുവണ്ണൂർ തിരുവനന്തപുരം കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിൻ്റെ കലാനിധി സ്വാതി മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റ് തുടങ്ങി. സ്വാതി കലാകേന്ദ്രത്തിലെ ശ്രീവിശ്വനാഥ ഓഡിറ്റോറിയറിയത്തിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവും സംഗീതജ്ഞനും കലാനിധി ട്രസ്റ്റ് രക്ഷാധികാരിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
സ്വാതിതിരുനാൾ മഹാരാജാവിൻ്റെ 212-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങ് എസ്ക്യൂബ് ഫിലിംസ് മാനേജിങ് പാർട്‌ണറും നിർമാതാവുമായ ഷെർഗ സന്ദീപ് ഉദ്ഘാടനംചെയ്‌തു. കലാനിധി ട്രസ്റ്റ് ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ട്രസ്റ്റി ഗീതാരാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം സ്വാതി സംഗീത കോളേജിൻ്റെ സഹകരണത്തോടെയാണ് ചടങ്ങ് നടത്തുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി ഷെർഗ സന്ദീപിന് കലാനിധിയുടെ സ്നേഹാദരവ് നൽകി ആദരിച്ചു. ഷെർഗ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പുരസ്കാരം നൽകി ആദരിച്ചു.
തുടർന്ന് നൂറോളം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കൈതപ്രത്തിന്റെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗാനാലാപനച്ചടങ്ങും ഉണ്ടായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കേരളനടനം എന്നിവയുമുണ്ടായി. തുടർന്ന് സിബിഎസ്ഇ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ദ്യുതി സന്ദീപ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ദ്യുതി സന്ദീപിന് കൈതപ്രം പുരസ്‌കാരം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group