
ഭാരത് സേവക് സമാജ്
ദേശീയപുരസ്ക്കാരം
ആയിഷ റുബിയ്‌ക്ക്
തിരുവനന്തപുരം : ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോസ്കോയിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഭാഗ്യം സിദ്ധിച്ച ഏക ഡിസൈനർ എന്ന ബഹുമതിക്കർഹയായ കാസർഗോഡുകാരി ആയിഷ റൂബി കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരത്തിന് അർഹയായി .
ഭാരത് സേവക് സമാജിൻ്റെ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ ഇന്നലെ പുരസ്കാരസമർപ്പണം നടത്തി.

സമം 'എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വടക്കൻ കേരളത്തിലെ മടിക്കൈയിൽ ഈ അടുത്ത് ദിവസം രണ്ടുദിവസം നീണ്ടുനിന്ന ആഘോഷച്ചടങ്ങുകൾ നടക്കുകയുണ്ടായി .

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.ബേബി ബാലകൃഷ്ണൻ തദവസരത്തിൽ പൊതുവേദിയിൽ വച്ച് ഐഷാറൂബിയ്‌ക്ക് അവാർഡ് നൽകി ആദരിക്കാൻ ക്ഷണിച്ചത് കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സോഷ്യൽ ആക്ടിവിസ്റ്റും ചരിത്രകാരനുമായ ഡോക്ടർ .കെ .കെ .എം കുറുപ്പിനെയായിരുന്നു.

അവാർഡ് സമർപ്പണ ചടങ്ങിൽ വെച്ച് പിതൃതുല്യമായ നിലയിൽ കുറുപ്പ് സാറിൻ്റെ മുമ്പിൽ പാദനമസ്കാരം ചെയ്‌ത് അനുഗ്രഹമേറ്റുവാങ്ങാനും ആയിഷ റൂബി മടിച്ചില്ല.
അവാർഡ് സമർപ്പണ ചടങ്ങിൽ പ്രണയ സൗരഭ്യത്തിൻ്റെ ,വിരഹത്തിൻ്റെ ,വേർപാടിൻ്റെ വേദനയുടെ കാവ്യാത്മക പ്രകടനമായ ഗസലുകളുടെ അസാമാന്യസ്വരമാധുരി കൊണ്ട് ഐഷാറൂബി എന്ന ഗായിക സൽമാ ആഘയെപ്പോലുള്ള ഗസൽഗായികമാരെഅന്ന്ഓർമിപ്പിക്കുകയുമുണ്ടായി

ഈ അത്ഭുത സിദ്ധിയും ആയിഷയ്ക്ക് ജന്മസിദ്ധം .
സംഗീതാസ്വാദകൻ കൂടിയായ ഡോക്ടർ കെ കെ എൻ കുറുപ്പ് ഗസൽ ഗായിക കൂടിയായ ഐഷയുടെ സ്വരമാധുരി ആസ്വദിക്കുക മാത്രമല്ല ചെന്നൈയിലെ അണ്ണാമല യൂണിവേഴ്സിറ്റിയിൽ സംഗീതത്തിൽ ഉപരിപഠനം നടത്താൻ ആയിഷയെ ഉപദേശിക്കുകയും അതിൻറെ തുടർ സഹായങ്ങൾക്കായി വിജയകുമാർ തൃക്കരിപ്പൂരിനെ ചുമതലപ്പെടുത്തുകയുമുണ്ടായി
ജർമ്മൻ ഗ്ലോബൽ ഇക്കണോമിക് ഫറത്തിൽ ഇന്ത്യയിൽ നിന്നുള്ള സെനറ്റ്അംഗം കൂടിയാണ് ഈ കാസർഗോഡ് കാരി ആയിഷയുടെ കരവിരുത് പതിഞ്ഞ വിവിധയിനം ഉടയാടകൾക്ക് ഗൾഫ് നാടുകൾക്കൊപ്പം മറ്റു നിരവധി രാജ്യങ്ങളിലും ഇന്ന് ആവശ്യക്കാരേറെ .റൂബി വെസ്റ്റർ എക്സ്പോർട്ട് എന്ന പേരിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.



.jpg)



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group