
ചിതലുകൾ
: ആനന്ദകുമാർ പറമ്പത്ത് .
ചരിത്ര പുസ്തക താളുകൾ
ചിതലുകൾക്കേറെയിഷ്ടമാണ് .
ഒളിച്ചിരിക്കുന്ന ഇരുട്ടിൽ നിന്ന്
പൊടുന്നനെ,യവ ,ചാടിയിറങ്ങും
വക്കുകളിലൂടെയും ,
വാക്കുകളിലൂടെയും
അരിച്ചു കയറുവാൻ തുടങ്ങും ,
വാക്യങ്ങൾക്കിടയിലൂടെ കയറി
അർത്ഥങ്ങളനർത്ഥങ്ങളാക്കും,
ചിത്രങ്ങൾ ,വിചിത്രങ്ങളും
വ്യക്തികൾ ,അവ്യക്തങ്ങളുമാകും .
അസത്യത്തിൻ്റേയും ,
അസാന്നിദ്ധ്യത്തിൻ്റേയും
'അ' കരണ്ടെടുക്കപ്പെടുമ്പോൾ
വിപരീതങ്ങളായി വായിക്കപ്പെടും .

അനുവാചകൻ്റെ അനുകൂലാശയങ്ങൾ
പഴുതുകളിലെഴുതപ്പെടും .
പഴയതിൽ പുതിയവ തിരുകി വച്ച
നവീന ചരിത്രത്തിന്നേടുകളിൽ
ചിതലുകൾ
വീണ്ടുമരിച്ചു തുടങ്ങും .......
.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group